+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന​സു​നോ... ര​മേ​ഷ് പി​ഷാ​ര​ടി ഇ​നി പാ​ട്ടു​കാ​ര​നും

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ സം​വി​ധാ​നം ചെ​യ്ത അ​ഖി​ൽ അ​നി​ൽ​കു​മാ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​ച്ച​ർ സി​നി​മ​യാ​ണ് അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്മി​മി​ക്രി, സ്റ്റേ​ജ് ഷോ, ​സ
മ​ന​സു​നോ... ര​മേ​ഷ് പി​ഷാ​ര​ടി ഇ​നി പാ​ട്ടു​കാ​ര​നും
നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ സം​വി​ധാ​നം ചെ​യ്ത അ​ഖി​ൽ അ​നി​ൽ​കു​മാ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​ച്ച​ർ സി​നി​മ​യാ​ണ് അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്

മി​മി​ക്രി, സ്റ്റേ​ജ് ഷോ, ​സ്റ്റാ​ൻ​ഡ് അ​പ് കോ​മ​ഡി, അ​വ​താ​ര​ക​ൻ, ന​ട​ൻ, സം​വി​ധാ​യ​ക​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ത​ന്‍റേ​താ​യ വി​ലാ​സം കു​റി​ച്ച ര​മേ​ഷ് പി​ഷാ​ര​ടി പാ​ട്ടു​കാ​ര​നാ​യും സി​നി​മ​യി​ൽ. താ​രം പാ​ടി അ​ഭി​ന​യി​ച്ച ഗാ​നം ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ അ​ഖി​ൽ അ​നി​ൽ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി പി​ന്ന​ണി ഗാ​യ​ക​നാ​കു​ന്ന​ത്.

മാ​ത്ത​ൻ, ജെ​യിം​സ് പോ​ൾ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മാ​ത്ത​ൻ സം​ഗീ​തം ന​ൽ​കി​യ മ​ന​സു​നോ... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം ക​ല്യാ​ണ​വീ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ന മ്യൂ​സി​ക്കി​ലൂ​ടെ​യാ​ണ് ഗാ​നം പ്രേ​ക്ഷ​ക​രി​ലെ​ത്തി​യ​ത്.

ചി​ത്ര​ത്തി​ൽ പാ​ടി അ​ഭി​ന​യി​ച്ച് ചു​വ​ടു​ക​ൾ​വെ​ച്ചാ​ണ് പി​ഷാ​ര​ഡി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. നാ​ട​ൻ പാ​ട്ടി​ന്‍റെ ശീ​ലു​ക​ളി​ൽ കോ​ർ​ത്തി​ണ​ക്കി​യ പാ​ട്ട് വ​ള​രെ ലാ​ളി​ത്യ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ന​സു​നോ... എ​ന്നാ​ൽ എ​ന്തെ​ന്നാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​രും അ​ന്വേ​ഷി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ഒ​രു പ​റ്റം പു​തി​യ ക​ലാ​ക​ര​ൻ​മാ​രും എ​ത്തു​ന്നു​ണ്ട്.

നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ർ​ച്ച​ന എ​ന്ന പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ച​റു​ടെ വി​വാ​ഹ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക​ഥ​യാ​ണ്. വി​വാ​ഹാ​ലോ​ച​ന​ക​ളും അ​ർ​ച്ച​ന​യു​ടെ ജീ​വി​ത​വും അ​തി​നി​ട​യി​ലു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, രാ​ജേ​ഷ് മാ​ധ​വ​ൻ, ഹ​ക്കീം ഷാ ​തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ സം​വി​ധാ​നം ചെ​യ്ത അ​ഖി​ൽ അ​നി​ൽ​കു​മാ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​ച്ച​ർ സി​നി​മ​യാ​ണ് അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്. സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​ബി ചാ​വ​റ, ര​ഞ്ജി​ത് നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

അ​ഖി​ൽ അ​നി​ൽ​കു​മാ​ർ, അ​ജ​യ് വി​ജ​യ​ൻ, വി​വേ​ക് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. ഛായാ​ഗ്ര​ഹ​ണം ജോ​ജി നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്: പി.​എം. മു​ഹ​സി​ൻ. ചി​ത്രം വൈ​കാ​തെ തി​യ​റ്റ​റി​ലെ​ത്തും.