പു​തി​യ മേ​ക്കോ​വ​റി​ൽ നി​വി​ൻ പോ​ളി റാ​മി​നൊ​പ്പം ത​മി​ഴി​ൽ

02:16 AM Feb 06, 2022 | Deepika.com
റി​ച്ചി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​വി​ൻ പോ​ളി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. റാം ​ര​ച​ന​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഞ്ജ​ലി​യാ​ണ് നാ​യി​ക. ഹാ​സ്യ​താ​ര​മാ​യി ശ്ര​ദ്ധ നേ​ടി​യ സൂ​രി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്.

മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കി​യ ത​മി​ഴ് ചി​ത്രം പേ​ര​ൻ​പി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടേ​യും ഇ​ഷ്ടം നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് റാം. ​ത​ങ്ക​മീ​ങ്ക​ൾ, പേ​ര​ൻ​പ് തു​ട​ങ്ങി​യ മാ​സ്റ്റ​ർ​പീ​സു​ക​ളി​ലൂ​ടെ മ​നു​ഷ്യ മ​ന​സി​ന്‍റെ വേ​റി​ട്ട ക​ഥ​ക​ൾ പ​റ​ഞ്ഞ സം​വി​ധാ​യ​ക​നൊ​പ്പം പു​തി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് നി​വി​ൻ പോ​ളി.

ചി​ത്ര​ത്തി​ൽ പു​തി​യ മേ​ക്കോ​വ​റി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി​യും താ​ടി​യു​മാ​യി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം തെ​ന്നി​ന്ത്യ​യി​ലേ​ക്കും ക​ട​ന്നു ചെ​ല്ലു​ക​യാ​ണ്.

റി​ച്ചി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നി​വി​ൻ പോ​ളി ത​മി​ഴി​ൽ അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. റാം ​ര​ച​ന​യും സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഞ്ജ​ലി​യാ​ണ് നാ​യി​ക. ഹാ​സ്യ​താ​ര​മാ​യി ശ്ര​ദ്ധ നേ​ടി​യ സൂ​രി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്.

മാ​നാ​ടി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം വി ​ഹൗ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ നി​ർ​മാ​താ​വ് സു​രേ​ഷ് കാ​മാ​ച്ചി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​നാ​യി ഗ്രാ​ൻ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സെ​റ്റ് പ​ണി​താ​ണ് ചി​ത്രീ​ക​ര​ണം.

ചെ​ന്നൈ​യ്ക്ക് സ​മീ​പം ഗു​മി​ഡി​പൂ​ണ്ടി​യി​ലു​ള്ള എ​ആ​ർ​ആ​ർ ഫി​ലിം സി​റ്റി​യി​ലാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ്പെ​ൽ​ബൈ​ൻ​ഡിം​ഗ് സെ​റ്റ് വ​ർ​ക്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യും സൂ​രി​യും ഉ​ൾ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ളാ​ണ് അ​വി​ടെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

യു​വ​ൻ ശ​ങ്ക​ർ രാ​ജ സം​ഗീ​ത​വും ഏ​കാം​ബ​രം ഛായാ​ഗ്ര​ഹ​ണ​വും ഉ​മേ​ഷ് ജെ. ​കു​മാ​ർ ക​ലാ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ധ​നു​ഷ്കോ​ടി​യി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച് വ​ണ്ടി​പ്പെ​രി​യാ​ർ, വാ​ഗ​മ​ണ്‍ ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലും വി​ദേ​ശ​ങ്ങ​ളി​ലും ചി​ത്രീ​ക​ര​ണം ന​ട​ന്നു​ക​ഴി​ഞ്ഞു. നി​വി​ൻ പോ​ളി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും റാ​മി​ന്‍റെ ഈ ​പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ലു​മു​ള്ള​ത്.