റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അസിസ്റ്റന്റ് തസ്തികയിലെ 926 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 അവരെ അപേക്ഷ സമര്‍പ്പിക്കാം. പ്രിലിമിനറി, മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. ഫെബ്രുവരി 14, 15 തീയതികളില്‍ പ്രിലിമിനറി പരീക്ഷ നടക്കും. മാര്‍ച്ചിലായിരിക്കും മെയിന്‍ പരീക്ഷ.
അസിസ്റ്റന്റ്: 926 ഒഴിവ്. കേരളത്തില്‍ 20 ഒഴിവുണ്ട്.
യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം.
അപേക്ഷാ ഫീസ്: 450 രൂപ.
എസ്സി, എസ്ടി, വികലാംഗര്‍, വിമുക്തഭടന്മാര് എന്നിവര്‍ക്ക് 50 രൂപ.
അപേക്ഷിക്കേണ്ട വിധം: www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ആര്‍ബിഐ അസിസ്റ്റന്റ്
11:56 AM Jan 01, 2020 | Deepika.com