കേന്ദ്ര സർക്കാരിനു കീഴിലുള്ള മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസട്രീസ് കമ്മീഷൻ യംഗ് പ്രഫഷണൽ തസ്തികയിൽ നിയമനം നടത്തുന്നു. 75 ഒഴിവുണ്ട്. കരാർ നിയമനമാണ്. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പിജി അല്ലെങ്കിൽ ദ്വിവത്സര പിജി ഡിപ്ലോമ. കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. തുടക്കക്കാരെയും പരിഗണിക്കും.
പ്രായം: 2020 ജനുവരി പത്തിന് 27 വയസ്.
ശന്പളം: 25,000- 30,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: www.kvic.org.in
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ 75 യംഗ് പ്രഫഷണൽ
03:15 PM Dec 16, 2019 | Deepika.com