രാജ്യസ്‌നേഹികളുടെ രാജകുമാരന്‍

04:53 AM Jan 23, 2022 | Deepika.com
ഭാ​ര​ത ജ​ന​ത​യു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ​ബോ​ധ​ത്തി​ന്‍റെ അ​ഗ്നി​ജ്വാ​ല​ക​ൾ പ​ക​ർ​ന്ന ധീരദേ​ശാഭിമാനിയാണ് നേ​താ​ജി സുഭാഷ് ചന്ദ്രബോസ്. രാ​ജ്യ​സ്നേ​ഹി​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ എ​ന്നാ​ണ് മ​ഹാ​ത്മാഗാ​ന്ധി നേ​താ​ജി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.
സാ​യു​ധ വി​പ്ല​വ​ത്തി​ലൂ​ടെ ബ്രി​ട്ടീ​ഷു​കാ​രി​ൽ നി​ന്ന് ഇ​ന്ത്യ​യ്ക്കു സ്വാ​ത​ന്ത്യം നേ​ടി​യെടു​ക്കാ​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ച്ച നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ക​ന​ൽ​വ​ഴി​ക​ൾ ഇ​ന്നും ത​ല​മു​റ​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്നു.
സ്വാ​ത​ന്ത്ര​മെ​ന്ന​ത് കി​ട്ടു​ന്പോ​ൾ വാ​ങ്ങേ​ണ്ട​ത​ല്ല, അ​ത് പോ​രാ​ടി നേ​ടേ​ണ്ട​താ​ണ് എ​ന്നാ​യി​രു​ന്നു ബോ​സി​ന്‍റെ സി​ദ്ധാ​ന്തം.

1897 ജ​നു​വ​രി 23ന് ​ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ജാ​ന​കി​നാ​ഥ ബോ​സി​ന്‍റെ​യും പ്ര​ഭാ​വ​തി ദേ​വി​യു​ടെ​യും 14 മ​ക്ക​ളി​ൽ ഒ​ന്പ​താ​മ​നാ​യാ​ണ് ജ​ന​നം. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ൽ ദേ​ശീ​യ​ബോ​ധം വ​ള​ർ​ന്നി​രു​ന്നു. 1905-ൽ ​ഇ​ന്ത്യ​യി​ൽ ശ​ക്ത​മാ​യ സ്വ​ദേ​ശി പ്ര​സ്ഥാ​ന​ത്തോ​ട് സു​ഭാ​ഷും ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ​നി​ർ​മി​ത​മാ​യ ത​ന്‍റെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ ക​ത്തി​ച്ചു​ക​ള​ഞ്ഞ ആ ​ബാ​ല​നി​ൽ ഉ​ട​ലെ​ടു​ത്ത ദേ​ശ​സ്നേ​ഹം മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും അ​ന്പ​ര​പ്പി​ച്ചു.
പ്രാ​യം കൂ​ടും​തോ​റും നേ​താ​ജി​യി​ലെ വി​പ്ല​വാ​ഗ്നി ക​ത്തി​ജ്വ​ലി​ച്ചു. ഇ​തേ​കാ​ല​ത്ത് സ്വാ​മി വി​വേ​കാ​ന​ന്ദ​നെ​യും ശ്രീ​രാ​മ​കൃ​ഷ്ണ പ​ര​മ​ഹം​സ​നെ​യും ആ​ഴ​ത്തി​ൽ വാ​യി​ച്ച​റി​ഞ്ഞു. അ​വ​രു​ടെ വാ​ക്കു​ക​ൾ ആ ​യു​വാ​വി​ൽ വി​സ്ഫോ​ട​നാ​ത്മ​ക​മാ​യ ആ​ത്മ​വീ​ര്യം നി​റ​ച്ചു. 1913ൽ ​മെ​ട്രി​ക്കു​ലേ​ഷ​ൻ വി​ജ​യി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പ്ര​സി​ദ്ധ​മാ​യ ക​ൽ​ക്ക​ട്ട പ്ര​സി​ഡ​ൻ​സി കോ​ള​ജി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​ർ​ന്നു.

1915ൽ ​ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് പ​രീ​ക്ഷ ഉ​യ​ർ​ന്ന മാ​ർ​ക്കി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ 1916ൽ ​ബ്രി​ട്ടീ​ഷ് പ്രൊ​ഫ​സ​റെ ധി​ക്ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​സി​ഡ​ൻ​സി കോ​ള​ജി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് 1917ൽ ​സ്കോ​ട്ടി​ഷ് ച​ർ​ച്ച് കോ​ള​ജി​ൽ ത​ത്വ​ചി​ന്ത​യി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ച്ച സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് 1919-ൽ ​ ഫ​സ്റ്റ് ക്ലാ​സി​ൽ ഫി​ലോ​സ​ഫി ബി​രു​ദം നേ​ടി. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ത​ന്‍റെ രാ​ജ്യം അ​ടി​മ​ത്ത​ത്തി​ലാ​ണെ​ന്ന ചി​ന്ത ആ ​മ​ന​സി​നെ വേ​ദ​നി​പ്പി​ച്ചു.
അ​ച്ഛ​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ഐ​സി​എ​സി​നു ചേ​രാ​ൻ സു​ഭാ​ഷ് ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​യി. നാ​ലാം റാ​ങ്കോ​ടെ സിവിൽ സർവീസ് പാ​സാ​യെ​ങ്കി​ലും സ്വ​ന്തം രാ​ജ്യ​ത്തെ അ​ടി​മ​ക​ളാ​ക്കി വ​ച്ച​വ​രു​ടെ അ​ടി​മ​യാ​യി തു​ട​രാ​ൻ ആ മ​ന​സ് ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലേ​ക്ക്

1921-ൽ ​സു​ഭാ​ഷ് മോ​ഹി​ച്ച ആ ​പ​ദ​വി ഉ​പേ​ക്ഷി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദേ​ശീ​യ സ​മ​ര​ത്തി​ന് അ​ണി​ചേ​ർ​ന്നു.
ഇ​ക്കാ​ല​ത്ത് ദേ​ശ​ബ​ന്ധു ചി​ത്ത​ര​ഞ്ജ​ൻ ദാ​സി​ന്‍റെ പ്രി​യ ശി​ക്ഷ്യ​നാ​യി. വൈ​കാ​തെ ക​ൽ​ക്ക​ട്ട മേ​യ​റു​മാ​യി. 1931-ൽ ​ഭ​ഗ​ത് സിം​ഗി​നെ ബ്രീ​ട്ടീ​ഷ്ഭ​ര​ണ​കൂ​ടം തൂ​ക്കി​ലേ​റ്റി​യ​തോ​ടെ​യാ​ണ് നേ​താ​ജി​യും ഗാ​ന്ധി​ജി​യും ത​മ്മി​ൽ ആ​ശ​യ​പ​ര​മാ​യി അ​ക​ന്നു തു​ട​ങ്ങി​യ​ത്.
തുടർന്ന് ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള വ​ഴി​ക​ൾ തേ​ടി സു​ഭാ​ഷ് ലോ​ക​യാ​ത്ര തു​ട​ങ്ങി. ഇ​റ്റ​ലി​യി​ൽ മു​സോ​ളി​നി ഉ​ൾ​പ്പെ​ടെ​ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 1936-ൽ ​ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ഏ​പ്രി​ലി​ൽ അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട നേ​താ​ജി 1937 മാ​ർ​ച്ചി​ലാ​ണ് ജ​യി​ൽ മോ​ചി​ത​നാ​കു​ന്ന​ത്.
1938-ൽ ​ഗു​ജ​റാ​ത്തി​ലെ ഹ​രി​പു​ര സ​മ്മേ​ള​ന​ത്തി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം വ​ഹി​ച്ചു.

അ​തേ വ​ർ​ഷം ഡി​സം​ബ​റി​ൽ ജ​ർ​മ​ൻ നാ​സി പാ​ർ​ട്ടി നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു. ബ​ദ്ധ​ശ​ത്രു​ക്ക​ളാ​യ ബ്രി​ട്ടീ​ഷു​കാ​രെ നി​ല​യ്ക്കു​നി​ർ​ത്താ​ൻ ഹി​റ്റ്‌ല​റി​നെ​ക്കൊ​ണ്ടാ​വും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു അ​ത്.
1939-ലെ ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രു​ന്നു. കാ​ര​ണം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ആ​ദ്യ​മാ​യി മ​ത്സ​രം ന​ട​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ലെ ത്രി​പു​രി​യി​ൽ ന​ട​ന്ന ആ ​സ​മ്മേ​ള​ന​ത്തിലാണ്. അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് ഗാ​ന്ധി​ജി നി​ർ​ദ്ദേ​ശി​ച്ച​ത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യാ​യി​രു​ന്നു. ആ ​സ​മ​യം യൂ​റോ​പ്പി​ലാ​യി​രു​ന്ന നെ​ഹ്റു മൗ​ലാ​ന അ​ബു​ൾ ക​ലാം ആ​സാ​ദി​ന്‍റെ പേ​ര് നി​ർ​ദ്ദേ​ശി​ച്ചു. ഇ​ത് നി​ര​സി​ച്ച മൗ​ലാ​ന ആ​സാ​ദ് ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള പ​ട്ടാ​ഭി സീ​താ​രാ​മ​യ്യ​യു​ടെ പേ​ര് മു​ന്നോ​ട്ടു​വ​ച്ച​തോ​ടെ മ​ത്സ​രം സു​ഭാ​ഷ് ച​ന്ദ്ര​ബോ​സും പ​ട്ടാ​ഭി സീ​താ​രാ​മ​യ്യ​യും ത​മ്മി​ലാ​യി.

1939 ജ​നു​വ​രി 29 നു ഫ​ലം വ​ന്ന​പ്പോ​ൾ ഇ​രു​ന്നൂ​റി​ൽ​പ​രം വോ​ട്ടു​ക​ൾ​ക്ക് സീ​താ​രാ​മ​യ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സുഭാഷ് ചന്ദ്രബോസ് വി​ജ​യി​ച്ചു. പ​ട്ടാ​ഭി സീ​താ​രാ​മ​യ്യ​യു​ടെ പ​രാ​ജ​യം അ​ദ്ദേ​ഹ​ത്തേ​ക്കാ​ൾ അന്പരപ്പിച്ചത് ഗാ​ന്ധി​ജി​യെയാ​യി​രു​ന്നു. ഇ​ത് ത​ന്‍റെ വ്യക്തിപരമായ തോ​ൽ​വി​യാ​യി ഗാ​ന്ധി​ജി തു​റ​ന്നു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് വി​ടു​ന്നു

ഏറെ താ​മ​സി​ക്കാ​തെ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് കോ​ണ്‍​ഗ്ര​സ് വി​ട്ടു. കോ​ണ്‍​ഗ്ര​സി​ന്‍റെ സമരപാ​ത​യി​ലൂ​ടെ അ​ധി​ക​നാ​ൾ മു​ന്പോ​ട്ടു യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നുള്ള തന്‍റെ ബോ​ധ്യ​ത്തി​ലായിരുന്നു ഇത്. തു​ട​ർ​ന്ന് ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്ന പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു.
1940ൽ ​വീ​ണ്ടും അ​റ​സ്റ്റും വീ​ട്ടു​ത​ട​ങ്ക​ലു​മു​ണ്ടാ​യി. 1941 ജ​നു​വ​രി ഏ​ഴി​ന് ര​ക്ഷ​പ്പെ​ട്ട് അ​ഫ്ഗാ​നി​സ്ഥാ​നി​ലൂ​ടെ റ​ഷ്യ വ​ഴി ജ​ർ​മ​നി​യി​ലെ​ത്തി​യ നേ​താ​ജി ഏ​പ്രി​ൽ ഒ​ന്പ​തി​ന് ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന് ഒ​രു മെ​മ്മോ​റാ​ണ്ടം സ​മ​ർ​പ്പി​ച്ചു. അ​ച്ചു​ത​ണ്ട് ശ​ക്തി​ക​ളു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള താ​ൽ​പ​ര്യം പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അ​ത്. 1942-ലാ​യി​രു​ന്നു നേ​താ​ജി​യും ഹി​റ്റ്‌ലറു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

ഇ​തേ വ​ർ​ഷ​മാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി (ആ​സാ​ദ് ഹി​ന്ദ് ഫൗ​ജ്)​യു​ടെ സ്ഥാ​പ​നം. ഇ​വെ​യ്ച്ചി ഫു​ജി​വാ​റ എ​ന്ന ജാ​പ്പ​നീ​സ് പ​ട്ടാ​ള​ക്കാ​ര​ന്‍റെ പി​ന്തു​ണ​യോ​ടെ മോ​ഹ​ൻ​സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സിം​ഗ​പ്പൂ​രി​ൽ രൂ​പം കൊ​ണ്ട സേ​ന​യാ​ണ് ഐ.​എ​ൻ.എ. ഇ​ന്ത്യ​യു​ടെ വി​മോ​ച​ന​മാ​യി​രു​ന്നു ല​ക്ഷ്യം.
1943-ൽ ​മു​ങ്ങി​ക്ക​പ്പ​ലി​ൽ ജ​പ്പാ​നി​ലെ​ത്തി​യ നേ​താ​ജി ടോ​ക്കി​യോ​യി​ൽ ആ​സാ​ദ് ഹി​ന്ദ് ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പി​ച്ചു.
1944-ൽ ​ആ​സാ​ദ് ഹി​ന്ദ് ഫൗ​ജ് അ​രാ​ക്ക​ൻ മു​ന്ന​ണി​യി​ലേ​ക്ക് മു​ന്നേ​റു​ക​യും ഇം​ഫാ​ലി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ലൂ​ടെ കൊ​ഹി​മ​യു​ടെ​യും ഇം​ഫാ​ലി​ന്‍റെ​യും നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.
1945-ൽ ​അ​മേ​രി​ക്ക ജ​പ്പാ​നി​ൽ അ​ണു​ബോം​ബി​ട്ട​തോ​ടെ ര​ണ്ടാം ലോ​ക​മഹായു​ദ്ധ​ത്തി​ൽ ജ​പ്പാ​ൻ കീ​ഴ​ട​ങ്ങി. ​ജപ്പാന്‍റെ തോൽവി നേ​താ​ജി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് വി​ഘാ​ത​മാ​യി.

ജ​പ്പാ​ൻ കീ​ഴ​ട​ങ്ങി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ഗ​സ്റ്റ് 18ന് ​ഒ​രു വി​മാ​നാ​പ​ക​ട​ത്തി​ൽ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് മ​ര​ണ​പ്പെ​ട്ട​താ​യി വി​ശ്വ​സി​ക്കു​ന്നു. ജ​പ്പാ​ൻ കീ​ഴ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യി​രു​ന്നു നേ​താ​ജി​യു​ടെ ഈ ​വി​മാ​ന യാ​ത്ര. ’അ​ജ്ഞാ​ത​രാ​ജ്യ​ത്തേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര’ എ​ന്നാ​യി​രു​ന്നു നേ​താ​ജി ഈ ​യാ​ത്ര​യെ വി​ശേ​ഷി​പ്പി​ച്ച​ത്രെ. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജാ​പ്പ​നീ​സ് ലെ​ഫ്. ജ​ന​റ​ൽ ഷി​ഡേ​യും വി​മാ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന കേ​ണ​ൽ ഹ​ബി​ബു​ർ റ​ഹ്‌മാ​ൻ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. നേ​താ​ജി ആ​ശു​പ​ത്രി​യി​ൽ ത​ന്‍റെ അ​രി​കി​ലെ കി​ട​ക്ക​യി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ഹ​ബി​ബു​ർ റ​ഹ്മാ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ മൃ​ത​ദേ​ഹം ക​ണ്ടി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​മൊ​ഴി​ക​ൾ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​യ​തു​മി​ല്ല.

നേ​താ​ജി​യു​ടെ മ​ര​ണ​വും
സം​ശ​യ​ങ്ങ​ളും


നേ​താ​ജി സുഭാഷ് ചന്ദ്രബോസ് എ​ന്ന ധീ​ര​ൻ മ​രി​ച്ച​താ​യി വി​ശ്വ​സി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നില്ല. നേ​താ​ജി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കിം​വ​ന്തി​ക​ളും സാ​ഹ​ച​ര്യ​സാ​ക്ഷ്യ​ങ്ങ​ളും പി​ൽ​ക്കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി. നേ​താ​ജി സൈ​ബീ​രി​യ​യി​ൽ വ​ച്ച് ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു അ​തി​ലൊ​ന്ന്.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫൈ​സാ​ബാ​ദ് സ്വ​ദേ​ശി ഗും​നാ​മി ബാ​ബ യ​ഥാ​ർ​ഥ​ത്തി​ൽ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ആ​ണെ​ന്ന ത​ര​ത്തി​ലും ക​ഥ​ക​ൾ പ്ര​ച​രി​ച്ചു. ഇ​ത് അ​ടി​സ്ഥാ​ന​മാ​ക്കി സി​നി​മ​ക​ൾ പോ​ലും പു​റ​ത്തി​റ​ങ്ങി. നേ​താ​ജി​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ൻ പ​ല കാ​ല​ഘ​ട്ട​ങ്ങ​ളാ​യി വി​വി​ധ അ​ന്വേ​ഷ​ണ​ക​മ്മീ​ഷ​നു​ക​ളെ നി​യോ​ഗി​ച്ചി​രു​ന്നു.

ഗും​നാ​മി ബാ​ബ ത​ന്നെ​യോ നേ​താ​ജി എ​ന്നു​റ​പ്പി​ക്കാ​ൻ 2016-ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ജ​സ്റ്റി​സ് വി​ഷ്ണു സ​ഹാ​യ് ക​മ്മി​ഷ​നെ നി​യമി​ച്ച​താ​ണ് അ​വ​സാ​ന​ത്തേ​ത്. നേ​താ​ജി അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ബം​ഗാ​ളി ഭാ​ഷ​ക​ളി​ൽ ബാ​ബ നി​പു​ണ​നാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.
നേ​താ​ജി​യെ​ഴു​തി​യ പു​സ്ത​ക​ങ്ങ​ളും അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളും ബാ​ബ​യു​ടെ പാ​ർ​പ്പി​ട​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. നേ​താ​ജി​യെ​പ്പോ​ലെ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ പ്രാ​പ്തി​യു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ഗും​നാ​മി ബാ​ബ​യു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

താ​ൻ സു​ഭാ​ഷ് ച​ന്ദ്രബോ​സാ​ണെ​ന്ന അ​ഭ്യൂ​ഹം പ്ര​ച​രി​ക്കു​ന്പോ​ഴും ബാ​ബ ഫൈ​സാ​ബാ​ദി​ലെ വീ​ട്ടി​ൽ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വൈകാതെ അ​വി​ടം വി​ട്ടു​പോ​യി. ഗും​നാ​മി ബാ​ബ​യ്ക്ക് സംഗീതത്തോടും ചു​രു​ട്ടി​നോ​ടു​മു​ള്ള താ​ൽ​പ​ര്യ​ത്തെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. എ​ന്നാ​ൽ ജീ​വി​ത കാ​ല​ത്ത് ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​തി​രു​ന്ന ഗും​നാ​മി ബാ​ബ മ​ര​ണ​ശേ​ഷ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​തെ​ന്ന​ത് വി​ചി​ത്രം.

’എ​ന്‍റെ മ​ര​ണം ഏ​തു​വി​ധ​ത്തി​ലാ​യാ​ൽ കൊ​ള്ളാ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ? ഞാ​ൻ വ​ള​രെ ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക​യാ​യി​രി​ക്ക​ണം; പി​ന്നെ പെ​ട്ടെ​ന്ന് വി​മാ​നം ത​ക​ർ​ന്ന് ഭൂ​മി​യി​ൽ വീ​ഴ​ണം; അ​ങ്ങ​നെ ഞാ​ൻ മ​രി​ക്ക​ണം’’.
1939-ലെ ​ഒ​രു രാ​ത്രി ബോം​ബെ​യി​ൽ​വെ​ച്ച് സു​ഹൃ​ത്താ​യ നാ​ഥ​ലാ​ൽ പ​രീ​ഖി​നോ​ട് നേ​താ​ജി സു​ഭാ​ഷ്ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​സ്വ​പ്നം ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം താ​യ്‌വാ​നി​ലെ ത​യ്ഹോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ വ​ച്ച് സ​ഫ​ല​മാ​യി എ​ന്നാ​ണ് ചി​ല​രെ​ങ്കി​ലും ക​രു​തു​ന്ന​ത്.
ഭാ​ര​ത​ത്തെ പാ​ര​ത​ന്ത്ര​്യത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക​യെ​ന്ന ചി​ന്ത ആ​ത്മാ​വി​ൽ ആ​വാ​ഹി​ച്ച് മു​ന്നോ​ട്ടു പോ​യി​രു​ന്ന ക​ർ​മ​ധീ​ര​നാ​യ ഒ​രു ഭ​ട​നാ​യി​രു​ന്നു നേ​താ​ജി. ഇന്ത്യയുടെ സ്വാ​ത​ന്ത്ര്യം എ​ന്ന അ​ട​ക്കാ​നാ​കാ​ത്ത ആ​വേ​ശം നേതാജിയെ വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ വൈകി അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​യി. ഓ​സ്ട്രി​യ​ക്കാ​രി എ​മി​ലി ഷെ​ങ്ക​ൽ ആ​യി​രു​ന്നു നേ​താ​ജി​യു​ടെ ഭാ​ര്യ. അ​വ​ർ​ക്ക് അ​നി​ത എ​ന്നൊ​രു മ​ക​ളും പി​റ​ന്നു.

1934-ൽ ​വി​യ​ന്ന​യി​ൽ​ വ​ച്ചാ​ണ് ബോ​സ് ആ​ദ്യ​മാ​യി എ​മി​ലി ഷെ​ങ്ക​ലി​നെ കാ​ണു​ന്ന​ത്. ’ഇ​ന്ത്യ​ൻ സ്ട്ര​ഗി​ളി’​ന്‍റെ ആ​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ക്കു​ന്ന ഏ​ക​ വ്യ​ക്തി എ​മി​ലി​യാ​ണ്. പി​ന്നീ​ട് അ​വ​ർ നി​ര​ന്ത​രം എ​ഴു​ത്തു​ക​ൾ കൈ​മാ​റി. ലെ​റ്റേ​ഴ്സ് ടു ​എ​മി​ലി ഷെ​ങ്ക​ൽ എ​ന്ന​പേ​രി​ൽ ഈ ​ക​ത്തു​ക​ൾ പു​സ്ത​ക​മാ​യി​ട്ടു​ണ്ട്.
ഗാ​ന്ധി​ജി ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​ണെ​ങ്കി​ൽ ഇ​ന്ത്യ ജൻമം ​ന​ൽ​കി​യ ഏ​റ്റ​വും ധീ​ര ദേ​ശാ​ഭി​മാ​നി​യാ​യി​രു​ന്നു നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്.

പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​ക്കി​ട​ക്കയി​ൽ കി​ട​ക്കു​ന്പോ​ൾ നേ​താ​ജി പ​റ​ഞ്ഞെ​ന്ന് ഹ​ബീ​ബു​ർ റ​ഹ്്‌മാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു...’​ഹ​ബീ​ബ്, എ​ന്‍റെ അ​വ​സാ​നം ഇ​താ വ​ള​രെ അ​ടു​ത്തു​വ​രു​ന്നു. എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ആ​യു​ഷ്കാ​ലം മു​ഴു​വ​ൻ ഞാ​ൻ പ​ട​വെ​ട്ടി. എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഞാ​നി​പ്പോ​ൾ മ​രി​ക്കു​ന്ന​തും. താ​ങ്ക​ൾ പോ​യി എ​ന്‍റെ നാ​ട്ടു​കാ​രോ​ടു പ​റ​യൂ, ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ​രം തു​ട​രാ​ൻ. ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​വു​ക​ത​ന്നെ ചെ​യ്യും. എ​ത്ര​യും പെ​ട്ടെ​ന്ന്.’
വി​മാ​നാ​പ​ക​ടം സം​ഭ​വി​ച്ച് 78 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും അ​ദ്ദേ​ഹം ആ ​അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് ലോ​കം വി​ശ്വ​സി​ക്കാ​ത്ത​തി​നു കാ​ര​ണ​ം നേ​താ​ജി​യെ​ന്ന അ​സാ​മാ​ന്യ വ്യ​ക്തി​ത്വ​ത്തോ​ടു​ള്ള ജനങ്ങളുടെ ആ​രാ​ധ​ന​യാ​ണ്.

നേതാജി ഹി​മാ​ല​യ​ത്തി​ൽ സ​ന്യാ​സി​യാ​യി ജീ​വി​ക്കു​ന്ന​താ​യി പി​ൽ​ക്കാ​ല​ത്ത് ക​രു​തി​യ​വ​ർ ഏ​റെ​പ്പേ​രാ​ണ്. അ​തേ​സ​മ​യം ജ​പ്പാ​നി​ലെ ടോ​ക്യാ​യി​ലു​ള്ള റം​ങ്കോ​ജി ബു​ദ്ധ​മ​ത​ക്ഷേ​ത്ര​ത്തി​ൽ നേ​താ​ജി​യു​ടെ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചി​താ​ഭ​സ്മം ഇ​പ്പോ​ഴും പാ​വ​ന​മാ​യി സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നു.
1945 ഓ​ഗ​സ്റ്റ് 18-ന് ​വി​മാ​നാ​പ​ക​ട​ത്തി​ൽ നേ​താ​ജി മ​രി​ച്ചു​വെ​ന്നും 20-ന് ​ഭൗതികശീരം ദഹിപ്പിച്ചതിനുശേ​ഷം 23-ന് ​ചി​താ​ഭ​സ്മം താ​യ്്‌വാനിലെ നി​ഷി ഹോ​ങ്ക​ൻ​ജി ക്ഷേ​ത്ര​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും സെ​പ്റ്റം​ബ​റി​ൽ ചി​താ​ഭ​സ്മം ടോ​ക്യോ​യി​ലെ റം​ങ്കോ​ജി ബു​ദ്ധ​ക്ഷേ​ത​ത്തി​ലേ​ക്ക് മാ​റ്റുകയും ചെയ്തെന്നാ​ണ് വി​ശ്വാ​സം.

റം​ങ്കോ​ജി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നേ​താ​ജി​യു​ടെ വ​ലി​യ പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബു​ദ്ധ​മ​ത ക്ഷേ​ത്ര​ത്തി​ൽ പ്രാർ‌ഥനകൾ നടത്തുന്ന ഏ​റ്റ​വും പൂ​ജ്യ​മാ​യ ഇ​ട​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ത്തി​നു സ​മീ​പം പ്ര​ത്യേ​ക പേ​ട​ക​ത്തി​ലാ​ണ് ചി​താ​ഭ​സ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ പുരോഹിതർ എ​ല്ലാ​ദി​വ​സ​വും നേതാജിയുടെ ചിതാഭസ്മത്തിനരുകിൽ പൂ​ജ അ​ർ​പ്പി​ക്കു​ന്നു​ണ്ട്. നേ​താ​ജി ജ​പ്പാ​ൻ​കാ​രു​ടെ​യും ആ​രാ​ധ​നാ​പാ​ത്ര​മാ​ണ്.

അ​ജി​ത് ജി. ​നാ​യ​ർ