കാമറയിൽ പതിയാത്ത പുലി കാട്ടിലേക്കു മടങ്ങുന്നില്ല; ഭീതിയിൽ നാട്ടുകാർ

02:22 PM Feb 14, 2022 | Deepika.com
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പു​ലി​യെ പേ​ടി​ച്ച് ഉറക്കം നഷ്ടമായി നാ​ട്ടു​കാ​ർ. മൗ​ന​ത്തി​ൽ അ​ധി​കൃ​ത​ർ. ചെ​ന്നാ​പ്പാ​റ, കു​പ്പ​ക്ക​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ലി​യെ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ചെ​ന്നാ​പ്പാ​റ, കൊ​ന്പു​കു​ത്തി മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പു​ലി​യെ ക​ണ്ട​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ടി​ ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ കു​പ്പ​ക്ക​യം മേ​ഖ​ല​യി​ലും പു​ലി​യെ ക​ണ്ട​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. കൊ​ന്പു​കു​ത്തി, മ​ത​ന്പ വ​നാ​ന്ത​ര​ങ്ങ​ളി​ൽനി​ന്നു കാ​ടി​റ​ങ്ങി​യ​തെ​ന്നു ക​രു​തു​ന്ന പു​ലി​യെ ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ചെ​ന്നാ​പ്പാ​റ മു​ക​ൾ സ്വ​ദേ​ശി മോ​ഹ​ന​ൻ ക​ണ്‍​മു​ന്നി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പ് എ​സ്റ്റേ​റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ റെ​ജി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ന്‍റ സി​റ്റൗ​ട്ടി​ൽ എ​ത്തി​യ പു​ലി വ​ള​ർ​ത്തു നാ​യ​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന റെ​ജി ക​ണ്ട​ത് പു​ലി ഓ​ടി​പ്പോ​കു​ന്ന​താ​ണ്.

ര​ണ്ട് ദി​വ​സം മു​ന്പ്് കു​പ്പ​ക്ക​യം സ്വ​ദേ​ശി വേ​ണു എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കി​ട​യി​ൽ ര​ണ്ട് പു​ലി​ക​ളെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.

കാമറകൾ

മു​ന്പ് ചെ​ന്നാ​പ്പാ​റ മേ​ഖ​ല​യി​ലും വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​തി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നി​ല്ല. നാ​ല് കാ​മ​റ​ക​ളാ​ണ് ചെ​ന്നാ​പ്പാ​റ മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് ഇ​പ്പോ​ൾ കു​പ്പ​ക്ക​യ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ​യി​ൽനി​ന്നു വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യാ​ൽ മാ​ത്ര​മേ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നിന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ സാ​ധ്യ​മാ​കു​ക​യു​ള്ളൂ.

മ​ത​ന്പ ഡി​വി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ എ​സ്റ്റേ​റ്റ് ജോ​ലി​ക​ൾ ന​ട​ക്കാ​ത്ത​തു മൂ​ലം തോ​ട്ടം കാ​ട് ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​താ​കാം വ​ന്യ​ജീ​വി​ക​ൾ കാ​ടി​റ​ങ്ങു​ന്ന​തി​നു​ള്ള കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ള​ർ​ത്തു​ന്ന നി​ര​വ​ധി പ​ശു​ക്ക​ളെ​യും വ​ള​ർ​ത്തു​നാ​യ​ക​ളേ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. പു​ലി​യെ പേ​ടി​ച്ചു വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇതിനിടയ്ക്കു കടവയെ കണ്ടെന്ന രീതിയിൽ ചില വ്യാജസന്ദേശങ്ങൾ പ്രചരിച്ചതും നാട്ടുകാരെ ആശയക്കുഴപ്പത്തിലായിക്കിയിരുന്നു. എന്നാൽ, ഇതു മുണ്ടക്കയത്തെ ദൃശ്യമല്ലെന്നും പഴയ വിഡിയോ ആണെന്നും വനംവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.