തലയോലപ്പറന്പ്: തലയോലപ്പറന്പ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ വാതിലിന്റെ പൂട്ടു തകർത്ത് മോഷണം നടത്തിയ പ്രതിയുടെ പേരിൽ കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ.
കൊല്ലം വട്ടമണ്‍ സജിമന്ദിരത്തിൽ സനോജിനെയാണ് ഇന്നലെ തലയോലപ്പറന്പ് പോലീസ് അറസ്റ്റുചെയ്തത്. തലയോലപ്പറന്പ് ബസ് സ്റ്റാൻഡിൽനിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
അന്തർജില്ലാ മോഷ്ടാവായ ഇയാളുടെ പേരിൽ പുനലൂർ, അഞ്ചൽ, പാലോട്, ചടയമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒന്‍പതു കേസുണ്ട്. കഴിഞ്ഞ ഡിസംബർ 10നാണ് തലയോലപ്പറന്പ് പോസ്റ്റ് ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകർത്ത് ഓഫീസിനുളളിൽ കയറി മേശവലിപ്പിൽ പൂട്ടി സൂക്ഷിച്ചിരുന്ന 16,300 രൂപ മോഷ്ടിച്ചത്.
ഇവിടെനിന്നു കിട്ടിയ ഫിംഗർപ്രിന്റാണ് കേസിൽ നിർണായകമായത്. പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ പ്രതിയുടെ ഫോട്ടോ വാട്ട്സ്ആപ്പിലൂടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അയച്ചുകൊടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
പോസ്റ്റ് ഓഫീസിലെ മോഷണം: പ്രതിക്കെതിരേ ഒൻപതു കേസുകൾ
02:24 PM Feb 12, 2022 | Deepika.com