പണിത വിമാനം പറത്തും അശോക് താമരാക്ഷൻ

03:45 AM Dec 12, 2021 | Deepika.com
ബ്രി​ട്ട​ണി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ മ​ല​യാ​ളി അ​ശോ​ക് താ​മ​രാ​ക്ഷ​ന്‍റെ പു​തു​വ​ർ​ഷ പ്ര​തീ​ക്ഷ ഏറെ വലുതാണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ നാ​ലു സീ​റ്റ് വി​മാ​നം ജ​നു​വ​രിയിൽ പ​റ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അശോക്.
ആ​ർ​എ​സ്പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പ്ര​ഫ. എ.​വി. താ​മ​രാ​ക്ഷ​ന്‍റെ മ​ക​ൻ അ​ശോ​ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന എ​യ​ർ​ക്രാ​ഫ്റ്റി​നു ജി ​ദി​യ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ണെ​യും ഇ​ള​യ മ​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി​യു​ള്ള​താ​ണ് ജി ​ദി​യ. ജി ​എ​ന്ന​ത് യു​കെ​യു​ടെ ബ​ഹി​രാ​കാ​ശ കോ​ഡാ​ണ്. ദി​യ ഇ​ള​യ മ​ക​ളും.

ചെ​റു​വി​മാ​ന​ങ്ങ​ൾ തനിയെ നി​ർ​മി​ക്കു​ന്ന​തു യു​കെ​യി​ൽ പ​ല​രു​ടെ​യും വി​നോ​ദ​മാ​ണെ​ന്നു സൂ​ചി​പ്പി​ക്കു​ന്പോ​ഴും ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഇ​ത്ത​ര​ത്തി​ൽ വി​മാ​നം പ​റ​ത്താ​ൻ വിധത്തിൽ പ​ണി​തീ​ർ​ത്ത​തെ​ന്ന​തി​ലാ​ണ് പു​തു​മ. 2020 ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. റൈ​റ്റ് സ​ഹോ​ദ​രൻമാ​രെ​പ്പോ​ലെ പ​റ​ന്നു​യ​രാ​നു​ള്ള മോ​ഹ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് നി​ർ​മാ​ണ​ത്തി​ന് രാ​വും പ​ക​ലു​മാ​യി ര​ണ്ടാ​യി​രം മ​ണി​ക്കൂ​റു​ക​ൾ അ​ശോ​ക് ചെ​ല​വ​ഴി​ച്ചു. റൈ​റ്റ് സ​ഹോ​ദ​ര​ൻ​ ആ​ദ്യ​വി​മാ​നം പ​റ​ത്തിയതിന് 118 വ​യ​സ് തി​ക​യു​ന്ന വേ​ള​യി​ലാ​ണ് ഈ ​മ​ല​യാ​ളി​യു​ടെ ആ​കാ​ശ​ക്കു​തി​പ്പ്.

ത​ന്‍റെ എ​ക്കാ​ല​ത്തെ​യും സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലും വി​ജ​യ​ക​ര​മാ​യി വിമാനം പ​റ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലു​മാ​ണ് അ​ശോ​ക് താ​മ​രാ​ക്ഷ​ൻ. വി​മാ​ന​ത്തി​നുള്ള യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ കൂ​ട്ടി​ച്ച​ർ​ക്ക​ൽ, പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യൊ​ക്കെ പൂ​ർ​ത്തി​യാ​യി. ഇ​നി അനുമതിയോടെ പ​റ​ക്കേ​ണ്ട താ​മ​സം മാ​ത്രം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നാ​ണ് യ​ന്ത്ര​ങ്ങ​ളേ​റെ​യും ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ഓ​സ്ട്രി​യ​യി​ലെ റോ​ട്ട​ക്സ് ക​ന്പ​നി​യു​ടെ​താ​ണ് എ​ൻ​ജി​ൻ. അ​മേ​രി​ക്ക​യി​ലെ ഗാ​ർ​മി​ൻ ക​ന്പ​നി​യി​ൽ​നി​ന്നാ​ണ് ഏ​വി​യോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​ത്.

വി​മാ​ന​ത്തി​ന്‍റെ ആ​കെ ഭാ​രം 520 കി​ലോ​ഗ്രാം. യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 950 കി​ലോ ഭാ​രം താ​ങ്ങാ​നാ​കു​ന്ന എ​യ​ർ​ക്രാ​ഫ്റ്റി​ന് മ​ണി​ക്കൂ​റി​ൽ 250 കി​ലോ​മീ​റ്റ​റാ​ണു കൂ​ടി​യ വേ​ഗം. തു​ട​രെ ഏ​ഴ് മ​ണി​ക്കൂ​ർവ​രെ പ​റ​ത്താ​നാ​കും. നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ​ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ണു അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. സ്വ​പ്ന​യാ​ത്ര യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ വി​മാ​നം നി​ർ​മി​ക്കാ​ൻ ര​ണ്ടു കോ​ടി രൂ​പ ചെ​ല​വു വ​ന്നു. സ്വ​ന്തം സ​ന്പാ​ദ്യ​ത്തി​നു പു​റ​മേ വാ​യ്പ​കൂ​ടി വി​നി​യോ​ഗി​ച്ചാ​ണു ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്.
മാ​സ​ങ്ങ​ൾ ദീ​ർ​ഘി​ച്ച കോ​വി​ഡ് ലോ​ക്ഡൗ​ണി​ന്‍റെ വി​ര​സ​ത ഒ​ഴി​വാ​ക്കാ​നാ​ണു അ​ശോ​ക് വി​മാ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. വീ​ടി​നോ​ടു ചേ​ർ​ന്ന ഷെ​ഡി​ലാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭാ​ര്യ അ​ഭി​ലാ​ഷ ദു​ബെ​യും മ​ക്ക​ളാ​യ താ​ര​യും ദി​യ​യും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

മ​ക​ന്‍റെ വി​മാ​ന നി​ർ​മാ​ണം നേ​രി​ട്ടു കാ​ണാ​ൻ ആ​ല​പ്പു​ഴ സെ​ക്ക​റി​യ വാ​ർ​ഡ് അ​ന​ശ്വ​ര വീ​ട്ടി​ൽ​നി​ന്ന് എ.​വി. താ​മ​രാ​ക്ഷ​നും ഭാ​ര്യ ഡോ. ​സു​കൃ​ത​ല​ത​യും ക​ഴി​ഞ്ഞ​മാ​സം യു​കെ​യി​ൽ എ​ത്തി​യി​രു​ന്നു. അച്ഛനും അമ്മയും വിമാനത്തിന്‍റെ നിർമിതിയിൽ അഭിനന്ദനം അറിയിച്ചാണ് മടങ്ങിയത്.
വി​മാ​നം പ​റ​ത്താ​നു​ള്ള ബ്രി​ട്ടീ​ഷ് ഏ​വി​യേ​ഷ​ന്‍റെ അ​ന്തി​മ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ശോ​ക്. ഇ​തി​നു​ള്ള ഒൗ​ദ്യോ​ഗി​ക പ​രി​ശോ​ധ​ന വൈ​കാ​തെ ന​ട​ക്കും. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ൽ അ​തി​നു പി​ന്നാ​ലെ വി​മാ​നം പ​റ​ത്താ​നാ​കു​മെ​ന്ന് അ​ശോ​ക് വ്യ​ക്ത​മാ​ക്കി.
ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റാ​യ അ​ശോ​ക് യു​കെ​യി​ൽ ഫോ​ർ​ഡ് ക​ന്പ​നി​യി​ൽ ഡി​സൈ​ൻ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ആ​സ​ന്ന​ഭാ​വി​യി​ൽ വ്യോ​മ​മേ​ഖ​ല​യു​ടെ സാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് എ​യ​ർ​ക്രാ​ഫ്റ്റ് നി​ർ​മാ​ണ​മേ​ഖ​ല​യി​ലേ​ക്ക് അ​ശോ​ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യാ​ൽ ഇ​ന്ത്യ​യി​ലും ചെ​റു​വി​മാ​ന നി​ർ​മാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ അ​ശോ​ക് ത​യാ​റാ​ണ്.

പ​റ​ക്കാ​നു​ള്ള മ​നു​ഷ്യ​ന്‍റെ മോ​ഹ​​ത്തി​നു മ​നു​ഷ്യ​നോ​ളം​ത​ന്നെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണു ചൊ​ല്ല്. ആ​കാ​ശ​ത്തോ​ളം ഉ​യ​ര​ത്തി​ൽ സ്വ​പ്ന​ങ്ങ​ൾ കാ​ണു​ക​യാ​ണ് അ​ശോ​ക് താ​മ​രാ​ക്ഷ​ൻ.
ത​ന്‍റെ ക​ര​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ൽ രൂ​പം​കൊ​ണ്ട ചെ​റു​വി​മാ​നം ആ​കാ​ശ​വി​താ​ന​ത്തി​ൽ പ​ക്ഷി​യെപോ​ലെ പ​റ​ത്താ​നാ​വു​ന്ന ദി​വ​സ​ത്തി​ലേ​ക്ക് അ​ശോ​ക് ഉ​റ്റു നോ​ക്കു​ക​യാ​ണ്. ഇ​തൊ​രു യുവ മലയാളി എൻജിനീയറുടെ നി​ശ്ച​യ​ദാർ​ഢ്യ​ത്തി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണ്.

ജോ​മി കു​ര്യാ​ക്കോ​സ്