മുണ്ടശേരിയും കാറും കൈമാറ്റവും

03:41 AM Dec 12, 2021 | Deepika.com
51 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അം​ബാ​സി​ഡ​ർകാ​ർ ഇക്കാ ലത്ത് എ​ന്തി​ന് സൂ​ക്ഷി​ക്ക​ണമെ​ന്നു ചോ​ദി​ച്ചേ​ക്കാം. കേ​ര​ള​ത്തി​ന്‍റെ പ്ര​ഥ​മ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി വാ​ങ്ങു​ക​യും പി​ന്നീ​ട് നാ​ട​കാ​ചാ​ര്യ​ൻ സി.​എ​ൽ. ജോ​സി​ന്‍റെ കൈ​വ​ശ​മെ​ത്തു​ക​യും ചെ​യ്ത കാ​ർ തി​രി​കെ വാ​ങ്ങി മു​ണ്ട​ശേ​രി തറവാട്ടിൽ സൂ​ക്ഷി​ക്കു​ന്പോ​ൾ മ​ക​ൻ ജോ​സ് മു​ണ്ട​ശേ​രി​ക്ക് ഇ​തു പൊ​ന്നി​നേ​ക്കാ​ൾ മൂല്യമുള്ള താണ്.
പ്ര​ഫ. ജോ​സ​ഫ് മു​ണ്ടശേ​രി​യു​ടെ ഈ ​അം​ബാ​സി​ഡ​ർ കാ​റി​ന് പിന്നിൽ ക​ഥ​യേ​റെ​യു​ണ്ട്. 1970 മോ​ഡ​ൽ കെ.​എ​ൽ.​ആ​ർ. 9272 ക​റു​ത്ത അം​ബാ​സ​ഡ​ർ കാ​റി​ലാ​യി​രു​ന്നു പ​തി​നാ​ലു വ​ർ​ഷ​ത്തോ​ളം പ്രൊ​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി​യു​ടെ യാ​ത്ര.

മുണ്ടശേരിയുടെ മരണശേഷം തൊ​ട്ട് അ​യ​ൽ​വാ​സി​യാ​യ നാ​ട​ക​കൃ​ത്ത് സി.​എ​ൽ. ജോ​സ് മു​ണ്ട​ശേ​രി കു​ടും​ബ​ത്തി​ൽ​നി​ന്നു ഇതേ കാർ സ്വന്തമാക്കി. അ​മേ​രി​ക്ക​യി​ലു​ള്ള ജോ​സ് മു​ണ്ട​ശേ​രി 27 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മോ​ഹ​വി​ല ന​ൽ​കി കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ വീ​ട്ടി​ലേ​ക്കു ഇതേ വാഹനം തി​രി​കെ കൊ​ണ്ടു​വ​ന്ന​ിരിക്കുന്നത്.
മൂത്ത മ​ക​ൻ തോ​മ​സി​ന്‍റെ കാ​റി​ലാ​യി​രു​ന്നു ജോ​സ​ഫ് മു​ണ്ട​ശേ​രി​യു​ടെ സ്വ​കാ​ര്യ യാ​ത്ര​ക​ൾ. പ​ക്ഷേ തോ​മ​സി​ന് തി​ര​ക്കേ​റി​യ​തോ​ടെ​യാ​ണ് ജോ​സ​ഫ് മു​ണ്ട​ശേ​രി സ്വന്തമായി അംബാസി ഡർ ​കാ​ർ വാ​ങ്ങി​യ​ത്. 1977-ൽ ​ജോ​സ​ഫ് മു​ണ്ട​ശേ​രി​യു​ടെ മ​ര​ണ​ശേ​ഷം കാ​റി​ന് ഉ​പ​യോ​ഗ​മി​ല്ലാ​താ​യ​തോ​ടെ ഭാ​ര്യ ക​ത്രീ​ന ഇ​തു വി​ൽ​ക്കാ​ൻ തീ​രു​മാ​നമെടുത്തു. തൃ​ശൂ​രി​ൽ അ​ക്കാ​ല​ത്ത് വാ​ഹ​ന മോ​ഷ​ണം പ​തി​വാ​യി​രു​ന്ന​തി​നാ​ലാ​ണ് കാ​ർ തി​ടു​ക്ക​ത്തി​ൽ വി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ട്ട​ത്. കാ​ർ വി​ൽ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം ക​ത്രീ​ന അ​യ​ൽ​വാ​സി​യാ​യ സി.​എ​ൽ. ജോ​സി​നെ അ​റി​​യി​ച്ചു. സി.​എ​ൽ ജോ​സി​നാ​ക​ട്ടെ അ​ന്നു സ്വ​ന്ത​മാ​യി കാ​റി​ല്ല.

സി.എൽ.ജോ​സ് വാ​ങ്ങി​യാ​ൽ കാറിനു വി​ല കു​റ​ച്ചു​കൊടുക്കാമെന്നു മു​ണ്ട​ശേ​രി​യു​ടെ മ​ക​ൻ തോ​മ​സും പ​റ​ഞ്ഞു. അ​ങ്ങ​നെ 34,000 രൂ​പ​യ്ക്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ചു. ബാ​റ്റ​റി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന​തി​നാ​ൽ 1000 രൂ​പ വീണ്ടും ഇ​ള​വുചെ​യ്തു​കൊ​ടു​ത്തു.
പ്ര​ഗ​ത്ഭ​നാ​യ ജോ​സ​ഫ് മു​ണ്ട​ശേ​രി മാ​സ്റ്റ​റു​ടെ കാ​ർ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ താ​ൻ ഏ​റെ സ​ന്തോ​ഷി​ച്ചി​രു​ന്ന​താ​യി സി.​എ​ൽ.ജോ​സ്. ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് അതിൽ ഏ​റെ​ക്കാ​ലം സി.​എ​ൽ. ജോ​സ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.
അ​മേ​രി​ക്ക​യി​ൽനിന്നും ഈയിടെ ജോ​സ് മു​ണ്ട​ശേ​രി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പി​താ​വ് ആ​ഗ്ര​ഹി​ച്ചു​വാ​ങ്ങി​യ കാ​ർ സി.​എ​ൽ. ജോ​സി​ന്‍റെ വീ​ട്ടി​ൽ ക​ണ്ട​തോ​ടെ പി​താ​വി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ ഇ​തു തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് അ​ഗ്ര​ഹി​ച്ചു. പി​താ​വ് വാ​ങ്ങി​യ കാ​ർ തി​രി​കെ ത​രു​മോ​യെ​ന്ന് ജോസ് ചോ​ദി​ച്ചു. സി.​എ​ൽ ജോ​സ് ഒ​രു ല​ക്ഷം രൂ​പ വി​ല ചോ​ദി​ച്ച​പ്പോ​ൾ അ​ന്പ​തി​നാ​യി​രം രൂ​പ ന​ൽ​കാ​മെ​ന്നാ​യി ജോ​സ് മു​ണ്ട​ശേ​രി.

താ​ൻ വാങ്ങിയ ശേ​ഷം കാ​ർ പൊ​ന്നു​പോ​ലെ ഭ​ദ്ര​മാ​യാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്തി​ട്ടു​ണ്ടെ​ന്നും സി.​എ​ൽ. ജോ​സ് പ​റ​ഞ്ഞ​തോ​ടെ 75,000 രൂ​പ​യ്ക്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ചു. അ​ങ്ങ​നെ നാ​ട​ക​ത്ത​റ​വാ​ട്ടി​ൽ​നി​ന്ന് അം​ബാ​സി​ഡ​ർ കാ​ർ മു​ണ്ട​ശേ​രി ഭ​വ​നത്തി​ൽ മടങ്ങിയെ​ത്തി.
പ​ട​ക്കു​തി​ര​യാ​യി പാ​ഞ്ഞി​രു​ന്ന കാ​ർ പ്ര​ഗ​ത്ഭ​നാ​യ പി​താ​വി​ന്‍റെ ഓ​ർ​മ​യി​ൽ ത​റ​വാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ണ്ട​ശേ​രി കു​ടും​ബം.
കാർ ആ​ർ​സി ബു​ക്കി​ലെ ആ​ദ്യ ഉ​ട​മ പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി​യാ​ണ്. പി​ന്നീ​ട് അ​തു പ്ര​മു​ഖ നാ​ട​ക​കൃ​ത്ത് ജോ​സി​ന്‍റെ പേ​രി​ലാ​യി. ഇ​പ്പോ​ൾ ജോ​സ് മു​ണ്ട​ശേ​രി​യു​ടെ പേ​രി​ലേ​ക്ക് മാ​റ്റ​പ്പെ​ടു​ന്പോ​ൾ കാ​റി​നു കാലപ്പഴക്കം 51 വ​ർ​ഷം.

ഏ​തു വ​ണ്ടി ക​യ​റി ഇ​ടി​ച്ചാ​ലും ഇ​ടി​ക്കു​ന്ന വാ​ഹ​ന​ത്തി​നേ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കൂ​ എ​ന്നും അ​ത്ര​യ്ക്കും സ്ട്രോം​ഗാ​ണ് പ​ഴ​യ അം​ബാ​സി​ഡ​റെ​ന്നും ജോ​സ് മു​ണ്ട​ശേ​രി. പി​താ​വി​ന്‍റെ കാ​ർ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ക്കു​ന്ന​ത് ഇദ്ദേഹത്തിന് പ്രൗ​ഢി പ​ക​രു​ന്ന സ​ന്തോ​ഷ​മാ​ണ്. മു​ണ്ട​ശേ​രി​യു​ടെ ഓ​ർ​മ​യി​ൽ കാ​ർ സ്റ്റാ​ർ​ട്ടാ​ക്കി ജോ​സ് അ​ൽ​പ​ദൂ​രം ഓ​ടി​ക്കും. പി​ന്നീ​ടു ഭ​ദ്ര​മാ​യി മു​റ്റ​ത്തി​ടും. കാ​ർ തി​രി​കെ ത​രാ​ൻ സി​.എ​ൽ. ജോ​സ് മ​ന​സു​കാ​ണി​ച്ച​തി​ലും ഇ​ത് തി​രിക ത​റ​വാ​ട്ടി​ലെ​ത്തി​യ​തി​ലും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​സ് മു​ണ്ട​ശേ​രി.

പോ​ൾ മാത്യു