ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ ഏറെ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യയായ ’കോര്‍ഡ’യില്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും സര്ട്ടിഫിക്കേഷന് നല്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ബ്ലോക്ചെയിന്‍ അക്കാഡമി (കെബിഎ) സര്‍ട്ടിഫൈഡ് ഡെവലപ്പര്‍ പ്രോഗ്രാം എന്ന പേരില്‍ അഞ്ചു ദിവസത്തെ പരിശീലന കോഴ്സ് നടത്തുന്നു.
ഇന്ത്യയിലാദ്യമായാണ് കോര്ഡയില് ഒരു സ്ഥാപനം ഇത്തരത്തില്‍ സര്ട്ടിഫിക്കേഷന് നല്‍കുന്നത്. ബാങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും കോര്ഡയില് അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങളിലേയ്ക്കും ഐടി സൊല്യൂഷനുകളിലേയ്ക്കും മാറാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്ട്ടിഫിക്കേഷന് നല്കുന്നതിനുമുള്ള പങ്കാളിയായി ഐഐഐടിഎംകെയുടെ കീഴിലുള്ള കേരള ബ്ലോക്ചെയിന്‍ അക്കാഡമിയെ അമേരിക്കയിലെ ആര് 3 കണ്‍സോര്‍ഷ്യം തെരഞ്ഞെടുത്തിരുന്നു. കേരളത്തിലെ പ്രമുഖ ബാങ്കുകളില്‍ പലതും കോര്‍ബാങ്കിംഗില്‍ കോര്‍ഡ ബ്ലോക്ചെയിന്‍ സൊല്യൂഷനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സര്‍ട്ടിഫൈഡ് കോര്‍ഡ ഡെവലപ്പര്‍ എന്ന പേരിലുള്ള കോഴ്സ് 20ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കെബിഎ ക്യാമ്പസില്‍ ആരംഭിക്കും. ശനി. ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിലും വെബ് ഡെവലപ്മെന്റിലും അടിസ്ഥാന വിവരമുള്ള പ്രഫഷനലുകള്‍ക്കും ബിരുദധാരികള്‍ക്കും പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://kba.ai, 04712784145/154.
ഇപ്പോള്‍ എതീരിയം, ഹൈപ്പര്‍ ലെഡ്ജര്‍ തുടങ്ങിയ ബ്ലോക്ചെയിന്‍ മേഖലകളില്‍ കെബിഎ കോഴ്സുകള്‍ നടത്തുന്നുണ്ട്.