ത​ല​യെ​ടു​പ്പോ​ടെ തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ

03:39 AM Dec 05, 2021 | Deepika.com
തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ എ​ന്നും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന മ​റ്റൊ​രു ബ്രി​ട്ടീ​ഷ് വാ​സ്തു വി​സ്മ​യം. അ​തി​ലു​പ​രി സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ വ​സ​തി. കാ​ഴ്ച​ക​ളു​ടെ മ​ഹാ വി​സ്മ​യ​ങ്ങ​ൾ ത​ന്നെ​യു​ണ്ട ് തീ​ർ​മൂ​ർ​ത്തി ഭ​വ​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ.
30 ഏ​ക്ക​റി​ൽ മ​ര​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും വി​വി​ധ ഇ​നം പൂ​ച്ചെ​ടി​ക​ൾ​ക്കും ന​ടു​വി​ലാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​ന്‍റെ നി​ൽ​പ്. 1930ൽ ​ബ്രീ​ട്ടീ​ഷ്-​ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ മേ​ധാ​വി​ക്കു വേ​ണ്ടി പ​ണിക​ഴി​പ്പി​ച്ച​താ​ണ് ഈ ​മ​ന്ദി​രം. അ​ക്കാ​ല​ത്ത് ഫ്ളാ​ഗ് സ്റ്റാ​ഫ് ഹൗ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. സൈ​നി​ക മേ​ധാ​വിയുടെ ശീ​ത​കാ​ല ആ​സ്ഥാ​നം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. വി​ക്ടോ​റി​യ​ൻ ശൈ​ലി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം അ​ത്യ​ധി​കം ആ​ക​ർ​ഷ​ക​മാ​ണ്. ഫ്ര​ഞ്ച് ജാ​ല​ക​ങ്ങ​ളും ക​ട്ടി​യു​ള്ള വു​ഡ​ൻ പാ​ന​ലു​ക​ളും വെ​ണ്ണ​ക്ക​ല്ലു​ക​ളും ഇ​തി​ന്‍റെ വാ​സ്തു മ​നോ​ഹാ​രി​ത കൂ​ട്ടു​ന്നു. കൊ​ണാ​ട്ട് പ്ലേ​സും ഭോ​പ്പാ​ലി​ലെ പ​ട്ടൗ​ഡി പാ​ല​സും രൂ​പക​ൽ​പ​ന ചെ​യ്ത പ്ര​ശ​സ്ത ബ്രി​ട്ടീ​ഷ് ആ​ർ​ക്കി​ടെ​ക്ട് റോ​ബ​ർ​ട്ട് ടോ​ർ റ​സ​ലാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​ന്‍റെ​യും രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​ത്.
1947ന് ​ശേ​ഷ​മാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യി മാ​റു​ന്ന​ത്. നെ​ഹ്റു താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഫ്ളാ​ഗ് സ്റ്റാ​ഫ് ഹൗ​സ് എ​ന്ന പേ​ര് മാ​റി തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ എ​ന്ന പേ​ര് വ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് യോ​ദ്ധാ​ക്ക​ളു​ടെ പ്ര​തി​മ​ക​ളാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ എ​ന്ന പേ​രി​ന് കാ​ര​ണ​മാ​യ​ത്. ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​നൊ​പ്പം ചേ​ർ​ന്ന് സി​റി​യ​യി​ലും പാ​ല​സ്തീ​നി​ലും സിനാ​യി​യി​ലും ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ ബ്രിട്ടീ​ഷ് സൈ​ന്യ​ത്തി​നൊ​പ്പം പൊ​രു​തി​യ ജോ​ധ്പുർ, ഹൈ​ദ​രാ​ബാ​ദ്, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യോദ്ധാ​ക്ക​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ബ്രി​ട്ടീ​ഷ് ശി​ൽ​പി ലി​യ​നാ​ർ​ഡ് ജെ​ന്നിം​ഗ്സ് നി​ർ​മി​ച്ച​വ​യാ​ണ് ഈ ​മൂ​ന്നു ശി​ൽ​പ​ങ്ങ​ളും.
ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​ഹ്റു സ്മാ​ര​ക ലൈ​ബ്ര​റി ഇ​ന്ത്യാച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച സ്ഥ​ല​മാ​ണ്. മു​ൻ​പ് ഈ ​വി​ഷ​യ​ത്തി​ൽ പ​ഠ​നം ന​ട​ത്തി​യ​വ​രെ​ല്ലാം ശേ​ഖ​രി​ച്ച ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളും രേ​ഖ​ക​ളും ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട ്. നെഹ്റു​വി​ന്‍റെ കു​ടും​ബ ആ​ൽ​ബ​ത്തി​ൽ​നി​ന്നു​ള്ള അ​പൂ​ർ​വ്വ ചി​ത്ര​ങ്ങ​ളും ക​ത്തു​ക​ളു​ം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ു മ്യൂ​സി​യ​വും ഇ​വി​ടെ​യു​ണ്ട്. ഈ ​മന്ദിര ​പ​രി​സ​ര​ത്ത് സെ​ന്‍റ​ർ ഫോ​ർ ക​ണ്ടംപ​റ​റി സ്റ്റ​ഡീ​സ്, നെഹ്റു പ്ലാ​ന​റ്റേ​ാറി​യം എ​ന്നി​വ​യു​മു​ണ്ട ്. 1964ൽ ​സ്ഥാ​പി​ത​മാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ഫ​ണ്ടിന്‍റെ ആ​സ്ഥാ​നം ഇ​വി​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
രാ​ഷ്‌ട്രപ​തിഭ​വ​ന് അ​ടു​ത്താ​ണ് തീ​ൻമൂ​ർ​ത്തി ഭ​വ​ൻ സ്ഥി​തി​ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
അ​ക​ത്തൊ​രു മു​റി​യി​ൽ ചേ​രി​ചേ​രാ ന​യ​ത്തി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ലാ​ഹോ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും വാ​ർ​ത്ത​ക​ൾ വ​ന്ന പ​ത്ര​ങ്ങ​ൾ ഫ്രെ​യിം ചെ​യ്തുവച്ചി​രി​ക്കു​ന്നു. അ​തി​നുപു​റ​മേ നെ​ഹ്റു​വി​ന് ഗാ​ന്ധി​ജി ഉ​ൾപ്പെ​ടെ പ്ര​മു​ഖ​ർ എ​ഴു​തി​യ ക​ത്തു​ക​ളും ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട ്. മ​റ്റൊ​രു മു​റി​യി​ൽ നെ​ഹ്റു​വി​ന് ലോ​കനേ​താ​ക്ക​ൾ ന​ൽ​കി​യ പാ​രി​തോ​ഷി​ക​ങ്ങ​ൾ . ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി ന​ൽ​കി​യ സി​ഗ​ര​റ്റ് കേ​യ്സ് അ​ട​ക്കം ഇ​വി​ടെ ഭ​ദ്ര​മാ​ണ്.
ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​ൻ നെ​ഹ്റു സ്മാ​ര​കം മാ​ത്രം ആ​ക്കി നി​ല​നി​ർ​ത്തു​ന്ന​തി​ന് പ​ക​രം എ​ല്ലാ പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള മ്യൂ​സി​യ​മാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ച​ത്. നെ​ഹ്റു മു​ത​ൽ മോ​ദി​വ​രെ​യു​ള്ള എ​ല്ലാ പ്ര​ധാ​ന​മ​ന്ത്രി​മാ​രെ​ക്കു​റി​ച്ചു​മുള്ള വി​വ​ര​ങ്ങ​ളും സ്മ​ര​ണ​ക​ളും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ന​രേ​ന്ദ്ര മോ​ദി​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.

സെബി മാത്യു