ഹ​ണി ട്രാ​പ്പ്: 38 ലക്ഷം തട്ടിയ ഷി​ജി​മോ​ൾ വരാപ്പുഴ പെൺവാണഭക്കേസിലും പ്രതി

09:34 AM Feb 07, 2022 | Deepika.com
കാ​​​ക്ക​​​നാ​​​ട്: മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യാ​​​യ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നെ ഹ​​​ണി ട്രാ​​​പ്പി​​​ൽ​​​പ്പെ​​​ടു​​​ത്തി 38 ല​​​ക്ഷം രൂ​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ യു​​​വ​​​തി ഉൾപ്പെട്ട കൂടുതൽ സംഭവങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നു. തൃ​​​ക്കാ​​​ക്ക​​​ര എ​​​ൻ​​​ജി​​​ഒ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​നു സ​​​മീ​​​പം അ​​​മ്പാ​​​ടി​​മൂ​​​ല​​​യി​​​ൽ എം​​​ഐ​​​ആ​​​ർ ഫ്ലാ​​​റ്റി​​​ൽ 17 ഡി​​യി​​​ൽ ഷി​​​ജി​​​മോ​​​ൾ (34) ആ​​​ണ് കഴിഞ്ഞ ദിവസം പി​​​ടി​​​യി​​​ലാ​​​യ​​​ത്.

മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യെ സു​​​ഹൃ​​​ത്തു​​​വ​​​ഴി പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട യു​​വ​​തി ത​​ന്‍റെ ഫ്ളാ​​​റ്റി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ചു​​വ​​രു​​ത്തി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ല​​​ർ​​​ത്തി​​​യ ​പാ​​​നീ​​​യം ന​​​ൽ​​​കി മ​​​യ​​​ക്കി ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും എ​​​ടു​​​ത്ത​​ശേ​​ഷം സാ​​മൂ​​ഹ്യ​​ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ണം ത​​​ട്ടി​​​യ​​​ത്.

താ​​​ൻ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നും ഇ​​​നി ഫ്ളാ​​​റ്റി​​​ൽ താ​​​മ​​​സി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും വീ​​​ട് വാ​​​ങ്ങാ​​​ൻ പ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്ക് വ​​​രു​​​മെ​​​ന്നും യു​​വ​​തി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​യി​​രു​​ന്നു.
2021 സെ​​​പ്റ്റം​​​ബ​​​ർ ആ​​​ദ്യം മു​​​ത​​​ൽ പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് 38 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

തു​​​ട​​​ർ​​​ന്നും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭീ​​​ഷ​​​ണി​​പ്പെ​​ടു​​ത്തി​​യ​​​പ്പോ​​​ഴാ​​​ണ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ട്ട​​​ത്. അ​​തി​​​നി​​​ടെ ഗ​​​ത്യ​​​ന്ത​​​ര​​​മി​​​ല്ലാ​​​തെ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ജീവനൊടുക്കാൻ ശ്ര​​​മി​​​ച്ച​​​താ​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. വ​​​രാ​​​പ്പു​​​ഴ പെ​​​ൺ​​​വാ​​​ണി​​​ഭ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞിട്ടുണ്ട് ഷി​​ജി​​മോ​​ൾ.

തൃ​​​ക്കാ​​​ക്ക​​​ര സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ആ​​​ർ. ഷാ​​​ബു, എ​​​സ്ഐ​​​മാ​​​രാ​​​യ അ​​​നീ​​​ഷ്, വി.​​​വി.​ വി​​​ഷ്ണു, എ​​​ൻ.​​​ഐ.​ റ​​​ഫീ​​​ക്, റോ​​​യി കെ.​ ​​പു​​​ന്നൂ​​​സ്, എ​​എ​​​സ്ഐ ​ശി​​​വ​​​കു​​​മാ​​​ർ, സി​​പി​​ഒ ​ജാ​​​ബി​​​ർ, ജ​​​യ​​​ശ്രീ, ശ​​​ബ്ന​ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.