കടുത്തുരുത്തി: നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ഹോട്ടലിലേക്കു ഇടിച്ചു കയറി അപകടം. അപകടത്തില്‍ കടയുടെ മുന്‍വശത്തെ വലിയ ഗ്ലാസുകള്‍ തകര്‍ന്നു. ബേക്കറി സാധനങ്ങളും താഴെ വീണു നശിച്ചു. സമീപത്തും കടയ്ക്കുള്ളിലും സംഭവസമയത്ത് ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ ബേക്കറിയും ഹോട്ടലുമായി പ്രവര്‍ത്തിക്കുന്ന കുരീക്കല്‍ ഷോപ്പിലേക്കാണ് വീട്ടമ്മ ഓടിച്ച കാര്‍ ഇടിച്ചു കയറിയത്. എറണാകുളത്തേക്കു പോവുകയായിരുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
വീട്ടമ്മ ഓടിച്ചിരുന്ന കാര്‍ ഹോട്ടലിനു മുന്നില്‍ ഭക്ഷണം കഴിക്കുന്നതിനായി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വാഹനത്തിന്റെ വേഗത കൂടി കടയ്ക്കു മുന്നിലെ പടികള്‍ മറികടന്ന് അകത്തേക്കു പാഞ്ഞു കയറുകയായിരുന്നു.
കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ഹോട്ടലിലേക്കു ഇടിച്ചു കയറി
08:01 PM Nov 09, 2021 | Deepika.com