തൊഴിൽ മേഖലയിൽ അവസരങ്ങൾ അനവധിയുള്ള മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ കിട്ടാൻ അഭിരുചി പരീക്ഷയിൽ ഉയർന്ന സ്കോർ നേടുകയെന്നത് അനിവാര്യമാണ്. എംബിഎ ബിരുദമോ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ നേടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മാത്രമല്ല മികച്ച ബിസിനസ് സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കാനും അഭിരുചി പരീക്ഷകളിലെ പ്രകടനമാണ് അളവുകോൽ. പങ്കെടുക്കുന്നവരുടെ എണ്ണവും മികവും കൊണ്ട് അഭിരുചി പരീക്ഷകൾ ഓരോ വർഷവും കഠിനമായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ അഡ്മിഷനുള്ള ക്യാറ്റിന് അപേക്ഷിക്കുന്നവരിൽ ഒരു ശതമാനത്തിനു മാത്രമാണ് അഡ്മിഷൻ ലഭിക്കുന്നത്. വ്യത്യസ്ത മാനേജ്മെന്റ് അഭിരുചി പരീകൾ ഉണ്ടെങ്കിലും മത്സരം മുറുകിയതോടെ ഓരോ പരീക്ഷയും നേരിടുന്നതിനുള്ള തയാറാടെപ്പും തന്ത്രവും സ്വായത്തമാക്കിയെങ്കിലേ വിജയം സുനിശ്ചിതമാകൂ എന്ന അവസ്ഥയുണ്ടായി.
പ്രധാന അഭിരുചിപ്പരീക്ഷകളായ ക്യാറ്റ്, മാറ്റ്, സി മാറ്റ്, കെമാറ്റ് എന്നിവയ്ക്കു പുറമേ അമേരിക്കയിലും മറ്റ് പാശ്ചാത്യ നാടുകളിലും അഡ്മിഷനുള്ള ജിമാറ്റ് എന്നിവ മാനേജ്മെന്റ് പഠനത്തിനും അതിനു ശേഷം ബിസിനസ് മേഖലയിൽ ശോഭിക്കാനുമുള്ള കഴിവാണു പരീക്ഷിക്കപ്പെടുന്നത്. വിവിധ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം കിട്ടുന്നതിനുള്ള അഭിരുചി പരീക്ഷകളിൽ ഏറ്റവും കടുപ്പം കോമണ് അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) തന്നെ.
തയാറെടുപ്പു വേണം
പരീക്ഷാ രീതികൾ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്. ഓരോ പരീക്ഷയുടെയും ഘടന എങ്ങനെയെന്ന് അറിഞ്ഞിരിക്കുകയും പരിശീലനം നേടുകയും ചെയ്തിരിക്കണം. ക്യാറ്റിന് നിരവധി ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിന്റെയും പ്രത്യേകതകൾ അറിഞ്ഞ് പരിശീലിച്ചില്ലെങ്കിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക അസാധ്യമാകും. മാത്രമല്ല നെഗറ്റീവ് മാർക്കുള്ളതു കൊണ്ട് ഊഹിച്ചുള്ള ഉത്തരമെഴുത്ത് ദോഷം ചെയ്യും.
മാക്രോ ഇക്കണോമിക്സ്, വ്യാവസായികസാമൂഹിക മാറ്റങ്ങളുടെ ആഗോള പ്രത്യാഘാതം, വ്യവസായ മേഖലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങി വിവിധതരം വിഷയങ്ങളെപ്പറ്റി അവശ്യം അറിവും നേടിയിരിക്കണം.
ഇതിനു ബിസിനസ് പത്രങ്ങളും മാസികകളും സ്ഥിരമായി വായിച്ച് ഈ മേഖലകളെ സംബന്ധിച്ച അറിവ് സ്വായത്തമാക്കണം.
പ്ലസ്ടു തലത്തിലുള്ള മാത്തമാറ്റിക്സ് തീർച്ചയായും അറിഞ്ഞിരിക്കണം. കണക്കിൽ ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാകില്ലെങ്കിലും സിംപിൾ അരിത്തമറ്റിക്സും ഓൾജിബ്രയും നന്നായി അറിഞ്ഞിരിക്കണം. പ്ലസ്ടു തലത്തിൽ കണക്കു പഠിച്ചിട്ടില്ലാത്തവർ മുഖം ചുളിക്കുമെങ്കിലും മനസിരുത്തി പഠിച്ചാൽ മതി.
സമയം പ്രധാനം
ഏതു പരീക്ഷയിലും ടൈം മാനേജ്മെന്റ് പ്രധാനമാണ്. അന്പതു ശതമാനമെങ്കിലും ഉത്തരം അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം എഴുതാൻ ശ്രമിക്കുക. ഇല്ലെങ്കിൽ അടുത്ത ചോദ്യത്തിലേക്കു കടക്കുന്നതായിരിക്കും ബുദ്ധി. ഇത്തരത്തിൽ ചടുലമായി തീരുമാനമെടുക്കാനും സമയക്രമം പാലിക്കാനും പരിശീലനം കൊണ്ടു മാത്രമേ കഴിയൂ. അതിനു പ്രാക്ടീസ് ടെസ്റ്റുകൾ ചെയ്തു ശീലിക്കണം.പ്രാക്ടീസ് ടെസ്റ്റ് മാനേജ്മെന്റ് അഭിരുചി പരീക്ഷയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.
രജിസ്ട്രേഷൻ സെപ്റ്റംബർ 18 വരെ
ക്യാറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 18 വരെ ഓൺലൈനായി നടത്താം. നവംബർ 24നാണു ക്യാറ്റ്. കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനാണു ഇത്തവണത്തെ പരീക്ഷാ നടത്തിപ്പു ചുമതല. രാജ്യത്തു 156 പരീക്ഷാ സെന്ററുകളുണ്ടായിരിക്കും. ഒരാൾക്കു നാലു സെന്ററുകൾ വരെ തെരഞ്ഞെടുക്കാം.
വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കൽ റീസണിംഗ്,ആൻഡ് ഡാറ്റാ ഇന്റർപ്രറ്റേഷൻ എന്നിങ്ങനെ മൂന്നു സെഷനുകളായാണു പ്രവേശന പരീക്ഷ. 180 മിനിറ്റ് ദൈർഘ്യമുള്ളതാണു പരീക്ഷ. ഓരോ സെഷനിലും ഉത്തരം രേഖപ്പെടുത്താൻ 60 മിനിറ്റ് വീതം അനുവദിക്കും. പരീക്ഷയെ പരിചയപ്പെടുന്നതിനുള്ള ട്യൂട്ടോറിയൽ ഒക്ടോബർ 16 മുതൽ സജ്ജമാകും.അപേക്ഷാ ഫീസ് 1900 രൂപ. സംവരണ വിഭാഗങ്ങൾക്ക് 950 രൂപ. ഫോൺ: 0495-2809219/2809213. വെബ്സൈറ്റ് :www.iimcat.ac.in.