പേ​ര​യ്ക്കാ വി​ഭ​വ​ങ്ങ​ൾ

01:31 AM Nov 14, 2021 | Deepika.com
പേ​ര​യ്ക്കാ വി​ഭ​വ​ങ്ങ​ൾ

പേ​ര​യ്ക്കാ​കൊ​ണ്ട് ഉ​ണ്ടാ​ക്കാ​വു​ന്ന ഏ​താ​നും വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ രു​ചി​ക്കൂ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ ​രു​ചി നു​ക​രാം...

ഗു​വാ സ്മൂ​ത്തി

ചേ​രു​വ​ക​ൾ
പേ​ര​യ്ക്ക (ചു​വ​ന്ന പേ​ര​യ്ക്ക​യാ​ണെ​ങ്കി​ൽ നി​റം കി​ട്ടും. ഇ​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല) - ര​ണ്ട് എ​ണ്ണം
പ​ഞ്ച​സാ​ര -
ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍
വാ​നി​ല ഐ​സ്ക്രീം -
ഒ​രു സ്കൂ​പ്പ്
ഏ​ത്ത​യ്ക്ക - ഒ​രെ​ണ്ണം
പാ​ൽ (ന​ന്നാ​യി ത​ണു​ത്ത​ത്)-
ഒ​രു ക​പ്പ്
ഏ​ല​യ്ക്കാ​പ്പൊ​ടി -
ഒ​രു നു​ള്ള്
പു​തി​ന​യി​ല-
അ​ല​ങ്ക​രി​ക്കാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

ന​ന്നാ​യി പ​ഴു​ത്ത പേ​ര​യ്ക്ക കു​രു​ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് ബാ​ക്കി ചേ​രു​വ​ക​ൾ എ​ല്ലാം ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ക്കു​ക. ഇ​ത് ഗ്ലാ​സി​ൽ ഒ​ഴി​ച്ച് പു​തി​ന​യി​ല വ​ച്ച് അ​ല​ങ്ക​രി​ച്ച് വി​ള​ന്പാം.

പേ​ര​യ്ക്കാ ജ്യൂ​സ്

ചേ​രു​വ​ക​ൾ
പേ​ര​യ്ക്ക - നാ​ല് എ​ണ്ണം
പ​ഞ്ച​സാ​ര - മൂ​ന്ന് ടേ​ബി​ൾ സ്പൂ​ണ്‍
ഐ​സ്ക​ട്ട - നാ​ല് എ​ണ്ണം
പു​തി​ന​യി​ല - ഒ​രു ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം

പേ​ര​യ്ക്ക ക​ഷ​ങ്ങ​ളാ​ക്കി​യ​തും ബാ​ക്കി ചേ​രു​വ​ക​ളും ചേ​ർ​ത്ത് മി​ക്സി​യി​ൽ ചെ​റു​താ​യി അ​ടി​ക്കു​ക. അ​ധി​കം സ​മ​യം ബ്ലെ​ൻ​ഡ് ചെ​യ്യ​രു​ത്. കു​രു അ​ര​ഞ്ഞു പോ​കും. ഇ​ത് അ​രി​പ്പ​യി​ൽ അ​രി​ച്ച് എ​ടു​ക്ക​ണം. അ​രി​ച്ച് എ​ടു​ത്ത ജ്യൂ​സി​ന് അ​ല്പം കൂ​ടി നേ​ർ​മ കി​ട്ട​ണ​മെ​ങ്കി​ൽ ര​ണ്ട് ഐ​സ് ക്യൂ​ബ് അ​ല്ലെ​ങ്കി​ൽ അ​ല്പം ത​ണു​ത്ത വെ​ള്ളം ഒ​ഴി​ച്ച് ഒ​ന്നു​കൂ​ടി മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

പേ​ര​യ്ക്കാ സാ​ല​ഡ്

ചേ​രു​വ​ക​ൾ

പേ​ര​യ്ക്ക - ര​ണ്ട് എ​ണ്ണം
കാ​ന്താ​രി​മു​ള​ക്(​പ​ച്ച​മു​ള​ക്) -
ര​ണ്ട് എ​ണ്ണം
ചെ​റി​യ ഉ​ള്ളി -നാ​ല് എ​ണ്ണം
പു​തി​ന​യി​ല - ര​ണ്ടു ര​ണ്ട്
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
സെ​ല​റി - ര​ണ്ടു ത​ണ്ട്
കു​രു​മു​ള​കു​പൊ​ടി - ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം

പേ​ര​യ്ക്ക ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. അ​തി​ലേ​ക്ക് മു​ള​ക് മുു​റി​ച്ച​തും ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​തും ബാ​ക്കി ചേ​രു​വ​ക​ളും ചേ​ർ​ത്ത് ഇ​ള​ക്കി ഉ​പ​യോ​ഗി​ക്ക​ണം. ഛാട്ട് ​മ​സാ​ല ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് അ​തും ചേ​ർ​ക്കാം.

സോ​ജി മ​നോ​ജ് പാ​ലാ​ത്ര, ച​ങ്ങ​നാ​ശേ​രി