പേരയ്ക്കാ വിഭവങ്ങൾ
പേരയ്ക്കാകൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ രുചിക്കൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ രുചി നുകരാം...
ഗുവാ സ്മൂത്തി
ചേരുവകൾ
പേരയ്ക്ക (ചുവന്ന പേരയ്ക്കയാണെങ്കിൽ നിറം കിട്ടും. ഇല്ലെങ്കിലും കുഴപ്പമില്ല) - രണ്ട് എണ്ണം
പഞ്ചസാര -
രണ്ടു ടേബിൾ സ്പൂണ്
വാനില ഐസ്ക്രീം -
ഒരു സ്കൂപ്പ്
ഏത്തയ്ക്ക - ഒരെണ്ണം
പാൽ (നന്നായി തണുത്തത്)-
ഒരു കപ്പ്
ഏലയ്ക്കാപ്പൊടി -
ഒരു നുള്ള്
പുതിനയില-
അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
നന്നായി പഴുത്ത പേരയ്ക്ക കുരുകളഞ്ഞ് കഷണങ്ങളാക്കിയത് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക. ഇത് ഗ്ലാസിൽ ഒഴിച്ച് പുതിനയില വച്ച് അലങ്കരിച്ച് വിളന്പാം.
പേരയ്ക്കാ ജ്യൂസ്
ചേരുവകൾ
പേരയ്ക്ക - നാല് എണ്ണം
പഞ്ചസാര - മൂന്ന് ടേബിൾ സ്പൂണ്
ഐസ്കട്ട - നാല് എണ്ണം
പുതിനയില - ഒരു തണ്ട്
തയാറാക്കുന്ന വിധം
പേരയ്ക്ക കഷങ്ങളാക്കിയതും ബാക്കി ചേരുവകളും ചേർത്ത് മിക്സിയിൽ ചെറുതായി അടിക്കുക. അധികം സമയം ബ്ലെൻഡ് ചെയ്യരുത്. കുരു അരഞ്ഞു പോകും. ഇത് അരിപ്പയിൽ അരിച്ച് എടുക്കണം. അരിച്ച് എടുത്ത ജ്യൂസിന് അല്പം കൂടി നേർമ കിട്ടണമെങ്കിൽ രണ്ട് ഐസ് ക്യൂബ് അല്ലെങ്കിൽ അല്പം തണുത്ത വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സിയിൽ അടിച്ചെടുത്ത് ഉപയോഗിക്കാം.
പേരയ്ക്കാ സാലഡ്
ചേരുവകൾ
പേരയ്ക്ക - രണ്ട് എണ്ണം
കാന്താരിമുളക്(പച്ചമുളക്) -
രണ്ട് എണ്ണം
ചെറിയ ഉള്ളി -നാല് എണ്ണം
പുതിനയില - രണ്ടു രണ്ട്
ഉപ്പ് -ആവശ്യത്തിന്
സെലറി - രണ്ടു തണ്ട്
കുരുമുളകുപൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
പേരയ്ക്ക ചെറിയ കഷണങ്ങളാക്കുക. അതിലേക്ക് മുളക് മുുറിച്ചതും ചെറിയ ഉള്ളി അരിഞ്ഞതും ബാക്കി ചേരുവകളും ചേർത്ത് ഇളക്കി ഉപയോഗിക്കണം. ഛാട്ട് മസാല ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം.
സോജി മനോജ് പാലാത്ര, ചങ്ങനാശേരി