നോയ്ഡ മെട്രോ റെയിൽ കോർപറേഷനിലെ 199 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ/എൻജിനിയറിംഗ് ബിരുദധാരികൾക്കും ബിബിഎ/ബികോം/ബിസിഎ/ സിഎക്കാർക്കും അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ. ഇതിൽ 90 ഒഴിവുകൾ മെയിന്റെയ്നർ/ഇലക്ട്രോണിക് ആൻഡ് മെക്കാനിക്ക് തസ്തികകളിലാണ്. കരാർ നിയമനമാണ്.
സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ-9
കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ്- 16
ജൂണിയർ എൻജിനിയർ- 35 (ഇലക്ട്രിക്കൽ 12, മെക്കാനിക്കൽ നാല്, ഇലക്ട്രോണിക്സ് 15, സിവിൽ നാല്), മെയിന്റെയ്നൽ 135 (ഫിറ്റർ ഒന്പത്, ഇലക്ട്രീഷ്യൻ 29, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്ക് 90, റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക് ഏഴ്), ഓഫീസ് അസിസ്റ്റന്റ് നാല് എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായം: 18- 32 വയസ്.
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.becil.com,www.nmrcnoida.com . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 21.
നോയ്ഡ മെട്രോ റെയിലിൽ 199 ഒഴിവ്
11:24 AM Aug 02, 2019 | Deepika.com