തിയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തിത്തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ താരകമായി മലയാളത്തിൽ നിന്നും ആദ്യ റിലീസ് ചിത്രമായി സ്റ്റാർ തിയറ്ററിലെത്തി. ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഷീലു ഏബ്രഹം തന്റെ വിശേഷങ്ങളുമായി..
മലയാള സിനിമ വീണ്ടും തിയറ്ററിലേക്കു തിരികെയെത്തുന്പോൾ നിറയെ പ്രതീക്ഷകളാണു മുന്നിൽ. മലയാളത്തിൽ ആദ്യ റിലീസ് ചിത്രമായി ജോജു ജോർജ്, ഷീലു ഏബ്രഹാം ജോഡികളായെത്തിയ സ്റ്റാറാണ് തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.
ബെസ്റ്റ് ഓഫ് മിത്ത്സ് എന്ന ടാഗ് ലൈനോടെ എത്തിയ സ്റ്റാർ നമ്മൾ ജീവിക്കുന്ന നിരവധി മിത്തുകളെയും വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. നായികയായി എത്തിയ ഷീലു ഏബ്രഹാം തന്റെ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കുന്പോൾ സ്റ്റാർ മലയാള സിനിമയ്ക്കു പ്രതീക്ഷയുടെ ആരംഭമാണെന്നു പങ്കുവെയ്ക്കുന്നു. അഭിനേത്രിയായി തുടങ്ങി നിർമാതാവായി മാറിയ ഷീലു ഏബ്രഹാമിന്റെ വിശേഷങ്ങൾ...
പ്രിയപ്പെട്ട സ്റ്റാർ
സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണെങ്കിലും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന പശ്ചാത്തലമാണ് സ്റ്റാറിന്റേത്. ഞാനും ജോജുവും ഭാര്യ ഭർത്താക്കന്മാരായി ചിത്രത്തിലെത്തുന്നു. ജോജു ചേട്ടൻ ഇതുവരെ ചെയ്തവയിൽനിന്നും വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥ മുന്നോട്ടു പോകുന്നത് ഞാനവതരിപ്പിക്കുന്ന ഭാര്യാ കഥാപാത്രത്തിലൂടെയാണ്.
പൃഥ്വിയുടെ അതിഥിവേഷം
അതിഥിവേഷമെന്നു പറയുന്പോഴും കഥയുടെ നിർണായകഘട്ടത്തിൽ അതിന്റെ ചുരുളഴിക്കുന്നത് പൃഥ്വിരാജിന്റെ കഥാപാത്രമാണ്. കഥ കേട്ടുകഴിഞ്ഞപ്പോൾ ചെയ്യേണ്ട കാര്യം എന്തെന്ന് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞങ്ങളുടെ സിനിമയുടെ ഭാഗമായി എത്തിയത്. പലരും അതിഥി വേഷങ്ങൾക്കായി പൃഥ്വിയെ സമീപിക്കുന്നതാണ്. സ്റ്റാറിലെ കഥാപാത്രത്തിലേക്ക് അദ്ദേഹത്തിനെ ആകർഷിക്കുന്ന സംഗതിയുണ്ടായിരുന്നു.
കാത്തിരിപ്പിനൊടുവിൽ
2020 ഒക്ടോബർ 24ന് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമായിരുന്നു സ്റ്റാർ. കോവിഡിന്റെ വരവിനുശേഷം വളരെ നിയന്ത്രണങ്ങളോടെയായിരുന്നു ചിത്രീകരണം. മാർച്ചിൽ റിലീസ് പ്ലാൻ ചെയ്തപ്പോഴാണ് രണ്ടാം തരംഗം രൂക്ഷമായത്. ഇപ്പോൾ തിയറ്ററുകൾ തുറക്കുന്ന സമയത്ത് ആദ്യ മലയാള ചിത്രമായി സ്റ്റാർ എത്തിയത് വളരെ സന്തോഷം നൽകുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണയും സന്തോഷം നൽകുന്നു. പൃഥ്വിയും ജോജു ജോർജും വീണ്ടും തിയറ്ററിലേക്ക് ആളുകളെ ആകർഷിക്കുന്ന ഘടകമായി മാറിയിരിക്കുന്നു. ബിഗ് സ്ക്രീനിൽ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ തിയറ്ററിലേക്കെത്തുന്നു. നല്ല സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ.
നിർമാതാവായി മാറുന്നു
ഞങ്ങളുടെ പ്രൊഡക്ഷൻ കന്പനിയായ അബാം മൂവിസാണ് സ്റ്റാർ നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ഞാൻ അഭിനയിക്കുന്ന ചിത്രം വീകവും അബാം മൂവിസിന്റേതാണ്. ഭർത്താവ് ഏബ്രഹാം മാത്യുവാണ് സിനിമകൾ നിർമിക്കുന്നതെങ്കിലും ഞാൻ നിർമാതാവ് എന്ന ധാരണയിൽ പലരും സിനിമകളെക്കുറിച്ച് ചോദിക്കും. എങ്കിൽ ശരിക്കും നിർമാതാവായേക്കാം എന്ന ചിന്തയിലാണ് വീകത്തിൽ അബാം മൂവിസിന്റെ ബാനറിൽ നിർമാതാവായി എന്റെ പേരെത്തുന്നത്.
എന്റെയോ ഏബ്രഹാമിന്റെയോ പേരെന്നതല്ല, ഞങ്ങളുടെ സിനിമ എന്നതാണ് കാര്യം. ഭാവിയിലും നല്ല സിനിമകൾ നിർമിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ നിർമിക്കുന്ന സിനിമകളിൽ എനിക്ക് അഭിനയിക്കണം എന്നു നിർബന്ധമൊന്നുമില്ല. ലഭിക്കുന്ന കഥാപാത്രങ്ങൾ നന്നായി അവതരിപ്പിക്കാനാകണം എന്നു മാത്രം.
ധ്യാനിനൊപ്പം വീകം
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് വീകം. ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണത്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കു’ റിലീസിന് തയാറെടുക്കുന്നു.
ഒടിടി പ്ലാറ്റ്ഫോമുകൾ
ലോക്ഡൗണ് കാലത്ത് സിനിമ മേഖലയെ പിടിച്ചുനിർത്തിയതിൽ പ്രധാന ഘടകം ഒടിടി പ്ലാറ്റ്ഫോമുകളാണ്. എന്നാൽ സിനിമ പ്രേക്ഷർക്ക് അനുഭവമായി മാറുന്നത് തിയറ്ററിൽ കാഴ്ചയൊരുക്കുന്പോഴാണ്. തിയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിനു തയാറെടുക്കുന്നത്.
പുതിയ കാലത്തിന്റെ കാഴ്ചാ ശീലങ്ങളുടെ ഭാഗമായി ഒടിടി പ്ലാറ്റ്ഫോമുകൾ മാറിയിട്ടുണ്ട്. ഇനിയങ്ങോട്ട് തിയറ്ററുകൾ പോലെ ഒടിടിയും സിനിമ മേഖലയിൽ നിർണായക ഘടകമാണ്. എങ്കിലും, മൊബൈലിലോ, ചെറിയ സ്ക്രീനിലോ കാണുന്ന കാഴ്ചാനുഭവമല്ല ഒരു സിനിമ തിയറ്ററിലെ പശ്ചാത്തലത്തിൽ കാണുന്പോൾ. അതുകൊണ്ടു തന്നെ സിനിമ എന്ന വിനോദം തിയറ്ററിനെ ആശ്രയിച്ചിരിക്കുന്നു.
ഒടിടിയിലും സിനിമകളുടെ തെരഞ്ഞെടുപ്പിനു വാണിജ്യ ഘടകമായി പല സംഗതികളും മാറുന്നുണ്ട്. അതുകൊണ്ടു തന്നെ ചെറിയ ബജറ്റിലുള്ള നല്ല സിനിമകൾ പ്രേക്ഷകരിലേക്കെത്താൻ തിയറ്ററുകൾ തന്നെ വേണ്ടിവരുന്നു.
ലിജിൻ കെ ഈപ്പൻ