നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (എന്‍എച്ച്എം) കേരളയില്‍ ജൂണിയർ കണ്‍സള്‍ട്ടന്റ്, സ്പെഷല്‍ എഡ്യൂക്കേറ്റര്‍, പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. എല്ലാ തസ്തികയിലും ഒരു ഒഴിവാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
ജൂണിയര്‍ കണ്‍സള്‍ട്ടന്റ്: ബയോ മെഡിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗില്‍ എംടെക്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബയോ മെഡിക്കല്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിംഗില്‍ ബിടെക്. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍: ഡിഗ്രിയും സ്പെഷല്‍ എഡ്യൂക്കേഷനില്‍ ബിഎഡും.
പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍: എംബിബിഎസും ബിസിസിപിഎന്നും അല്ലെങ്കില്‍ എംബിബിഎസും ആരോഗ്യവകുപ്പിന്റെ ഒരു വര്‍ഷത്തെ ഫൗണ്ടേഷന് കോഴ്സും.
അപേക്ഷകള്‍ ജൂലൈ 11ന് മുമ്പായി എന്‍എച്ച്എം ജില്ലാ ഓഫീസ്, ഡബ്ല്യു ആന്‍ഡ് സി ഹോസ്പിറ്റല്‍ കോംപൗണ്ട്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കുക.
എന്‍എച്ച്എം കേരളത്തില്‍ ജൂണിയര്‍ കണ്‍സള്‍ട്ടന്റ്, സ്പെഷല്‍ എഡ്യൂക്കേറ്റര്‍
03:27 PM Jul 23, 2019 | Deepika.com