അൻവർ റഷീദിന്റെയും അമൽ നീരദിന്റെയും വിതരണ സംരംഭമായ എ ആന്റ് എ റിലീസ് അവതരിപ്പിക്കുന്ന ഭൂതകാലം എന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്ലാൻ ടി ഫിലിംസ്, ഷെയ്ൻ നിഗം ഫിലിംസ് എന്നി ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാഹുൽ സദാശിവൻ നിർവഹിക്കുന്നു. നിർമ്മാണം: തെരേസ റാണി,സുനില ഹബീബ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമകല തുടങ്ങിയവരും അഭിനയിക്കുന്നു. ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദർ നിർവഹിക്കുന്നു. രചന: രാഹുൽ സദാശിവൻ, ശ്രീകുമാർ ശ്രേയസ്. ഛായാഗ്രഹണം: ഷഹനാദ് ജലാൽ, എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ്. വാർത്ത പ്രചരണംഎ.എസ്. ദിനേശ്.
സ്റ്റാർ
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡൊമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും ഷീലു ഏബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഥ്വിരാജും നിർണായക കഥാപാത്രമാകുന്നു. ഹരി നാരായണന്റെ വരികൾക്ക് എം. ജയചന്ദ്രൻ, രഞ്ജിൻ രാജ് എന്നിവർ സംഗീതം ചെയ്യുന്നു. തരുൺ ഭാസ്ക്കറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്: ലാൽ കൃഷ്ണൻ. വാർത്താ പ്രചരണം: എ.എസ്. ദിനേശ്.