മുക്തയുടെ മകള്‍ കണ്മണിയും വെള്ളിത്തിരയിലേക്ക്. ജോസഫിനും മാമാങ്കത്തിനും ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര എന്ന അഞ്ചുവയസുകാരി കണ്മണിയുടെ അരങ്ങേറ്റം. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു യഥാര്‍ഥ സംഭവത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ഫാമിലി ത്രില്ലറാണ്.
അഭിനേത്രിയായും നര്‍ത്തകിയായും തിളങ്ങിയ മുക്തയുടെ മകള്‍ മുമ്പുതന്നെ സമൂഹമാധ്യമങ്ങളില്‍ താരമായിരുന്നു. മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വിഡിയോകളും മുക്തയും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്. ബാലതാരമായി സിനിമയിലെത്തിയ മുക്തയുടെ പാത പിന്തുടര്ന്നാണ് കണ്മണിയും സിനിമയിലെത്തുന്നത്. 2005ൽ ലാല്‍ ജോസിന്റെ സംവിധാനത്തിൽ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച മുക്ത പിന്നീട് തമിഴ് സിനിമകളിലും തിളങ്ങി. സമീപകാലത്ത് മിനിസ്ക്രീനിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് മുക്ത സജീവമായിരുന്നു.
യുജിഎം എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന പത്താം വളവിന് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്നു. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. സോഹന്‍ സീനു ലാല്‍, അനീഷ് ജി. മേനോന്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ്മ, ബോബന് സാമുവല്‍ എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജിന് രാജ് സംഗീതവും രതീഷ് റാം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പിആര്‍ഒ: വാഴൂര്‍ ജോസ്.