+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിനിമയോട് പ്രണയം: കണ്ണൻ താമരക്കുളം

വാ​ണി​ജ്യച്ചേ​രു​വ​ക​ളെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം. ആ​ടു​പു​ലി​യാ​ട്ടം, അ​ച്ചാ​യ​ൻ​സ്, പ​ട്ടാ​ഭി​രാ​മ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​
സിനിമയോട് പ്രണയം: കണ്ണൻ താമരക്കുളം
വാ​ണി​ജ്യച്ചേ​രു​വ​ക​ളെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം. ആ​ടു​പു​ലി​യാ​ട്ടം, അ​ച്ചാ​യ​ൻ​സ്, പ​ട്ടാ​ഭി​രാ​മ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യ ഈ ​ക​ലാ​കാ​ര​ൻ ഇ​പ്പോ​ൾ നാ​ലു ചി​ത്ര​ങ്ങ​ളു​ടെ പ​ണി​പ്പു​ര​യി​ലാ​ണ്. മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെയും സൂ​പ്പ​ർ താ​ര​ങ്ങ​ളാ​ണ് ഓ​രോ ച​ത്ര​ത്തി​ലും അ​ണി​നി​ര​ക്കു​ന്ന​ത്. വി​ധി, ഉടുന്പ്, വി​രു​ന്ന്, വ​രാ​ൽ എ​ന്നീ നാ​ലു സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു പു​ത്ത​ൻ കാ​ഴ്ചാ​നു​ഭ​വം സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഈ ​സം​വി​ധാ​യ​ക​ൻ

“സി​നി​മ​യോ​ടു​ള്ള പ്ര​ണ​യ​മാ​ണ് എ​ന്നെ ഇ​വി​ടെ നി​ല​നി​ർ​ത്തു​ന്ന​ത്. 23 വ​ർ​ഷ​മാ​യി സി​നി​മ​യി​ലു​ണ്ട്. എ​ന്നെ മോ​ഹി​പ്പി​ച്ച സി​നി​മ​ക​ളാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. ആ​ദ്യ​മാ​യി ഒ​രു സി​നി​മ ഒ​രു​ക്കാ​ൻ അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം ഞാ​ൻ പ്ര​യ​ത്നി​ച്ചു. ഇ​പ്പോ​ൾ പെ​ട്ട​ന്നു സിനിമ സം​ഭ​വി​ക്കു​ന്നു എ​ന്നു കാ​ണു​ന്പോ​ൾ ഓ​രോ​ന്നി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട് എ​ന്ന് തി​രി​ച്ച​റി​യു​ന്നു. എ​ല്ലാം ഒ​ത്തുചേ​ർ​ന്നു​വ​രു​ന്പോ​ഴാ​ണ് സി​നി​മ​ സാ​ധ്യ​മാ​കു​ന്ന​ത്”- ക​ണ്ണ​ൻ താ​മ​ര​ക്കു​ളം പ​റ​യു​ന്നു...



ത്രില്ലർ പ​ശ്ചാ​ത്ത​ല​മു​ള്ള നാ​ലു സി​നി​മ​ക​ൾ. എ​ങ്ങ​നെ​യാ​ണ് അ​ത് സാ​ധ്യ​മാ​യ​ത്‍്‍്?

വി​ധി, ഉ​ടു​ന്പ് എ​ന്നീ ചി​ത്ര​ങ്ങ​ൾ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. വി​ധി എ​ന്ന ചി​ത്ര​ത്തി​നു മു​ന്പ് മ​ര​ട് എ​ന്നാ​യി​രു​ന്നു പേ​ര്. റി​ലീ​സെല്ലാം തീ​രു​മാ​നി​ച്ചി​രു​ന്ന സ​മ​യ​ത്തു കേ​സ് വ​ന്നതിനെത്തുടർന്ന് റിലീസ് നീ​ട്ടി​വ​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തു​ക​യും പി​ന്നീ​ട് മി​നി​സ്ട്രിക്കു മു​ന്നി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചാണ് പേ​രു മാ​റ്റി റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന സം​ഭ​വ​മാ​യി​രു​ന്നു മ​ര​ട് ഫ്ളാ​റ്റ് പൊ​ളി​ച്ച​ത്. അ​തി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഫ്ളാ​റ്റി​ന്‍റെ സെ​ക്യൂ​രി​റ്റി​യി​ലൂ​ടെ​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ​കേ​ന്ദ്ര​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യാ​ണ്. അ​നൂ​പ് മേ​നോ​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, ഷീ​ലു ഏ​ബ്ര​ഹാം, സു​ധീ​ഷ് തു​ട​ങ്ങി​യ വ​ലി​യ താ​രനി​ര​യും ആ​ൾ​ക്കൂ​ട്ട​വും വ​ലി​യ സം​ഭ​വവി​കാ​സ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. കോ​വി​ഡി​നു മു​ന്പ് ചെ​യ്ത സി​നി​മ​യാ​ണ​ത്. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന​തു​കൊ​ണ്ടുത​ന്നെ വ​ലി​യ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്താ​ണ് വി​ധി പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ എ​ത്തി​ക്കു​ന്ന​ത്.

അനൂപ് മേനോന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന വ​രാ​ലിനെക്കുറിച്ച് ?

പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ കഥ പറയുന്ന വ​രാ​ലാ​ണ് ഇ​പ്പോ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. പ്ര​കാ​ശ് രാ​ജും അ​നൂ​പ് മേ​നോ​നുമാണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​രേ​ഷ് കൃ​ഷ്ണ, സ​ണ്ണി വെ​യി​ൻ തു​ട​ങ്ങി​യവരുമുണ്ട്. അ​നൂ​പ് മേ​നോ​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു തീ​ർ​ത്തും വി​ഭി​ന്ന​മാ​യി ഒ​രു​ക്കു​ന്ന തി​ര​ക്ക​ഥ​യാ​ണ് വ​രാ​ൽ. സ​മ​കാ​ലി​ക രാ​ഷ്്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ​യു​ടെ സ​ഞ്ചാ​രം.

ഡാർക് മൂഡിലൊരുക്കുന്ന ഉടുന്പിലേക്ക്‍്?

ഫാ​മി​ലി ആ​ക‌്ഷ​ൻ ത്രി​ല്ല​ർ പ​ശ്ചാ​ത്ത​ല​മാ​ണ് ഉ​ടു​ന്പി​ന്‍റേ​ത്. ഒ​രു കു​ടും​ബ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽനി​ന്നു പി​ന്നീ​ട​ത് ത്രി​ല്ല​ർ മൂ​ഡി​ലേ​ക്ക് എ​ത്തു​ന്നു. എ​ന്‍റെത​ന്നെ പ്രൊ​ഡ​ക‌്ഷ​നി​ൽ ഒ​രു​ക്കു​ന്ന സി​നി​മ​യാ​ണ​ത്. ചി​ത്രം ഹി​ന്ദി സി​നി​മ​യി​ലെ ഒ​രു പ്രൊ​ഡ​ക‌്ഷ​ൻ ക​ന്പ​നി ക​ണ്ട് ഇ​ഷ്്ട​പ്പെ​ടു​ക​യും അ​തി​ന്‍റെ റൈ​റ്റ്സ് വാ​ങ്ങു​ക​യും ചെ​യ്തു. റി​ലീ​സി​നു മു​ന്പ് റൈ​റ്റ്സ് വി​റ്റു പോ​കു​ന്ന​ത് അ​പൂ​ർ​വ സം​ഭ​വ​മാ​ണ്.

മ​ല​യാ​ള​ത്തി​നു പു​റ​മേ നാ​ലു ഭാ​ഷ​ക​ളി​ൽ ചി​ത്രം മൊ​ഴി​മാ​റ്റി​യെ​ത്തും. ആ​ദ്യ ലോ​ക്ഡൗ​ണി​നു ശേ​ഷം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലേ​ക്കു പ്ലാ​ൻ ചെ​യ്ത ചി​ത്ര​മാ​ണ് ഉ​ടു​ന്പ്. സെ​ന്തി​ൽ കൃ​ഷ്ണ, അ​ല​ൻ​സി​യർ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. കൊ​ച്ചി​യു​ടെ ഡാ​ർ​ക് ഷേ​ഡി​ലു​ള്ള ഇ​ട​മാ​ണ് ഉ​ടു​ന്പി​ൽ പ്രേ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി.

അർജുൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്ന വി​രു​ന്നിനെക്കുറിച്ച്‍്?

നാ​യ​ക പ്ര​തി​നാ​യ​ക വേ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ണ് അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ക്കി ഗ​ൽ​റാ​ണി നാ​യി​ക​യാ​കു​ന്നു. മു​കേ​ഷ്, ബൈ​ജു സ​ന്തോ​ഷ്, ആ​ശാ ശ​ര​ത്, അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലെ​ത്തു​ന്നു. ഒ​രു ആ​ക‌്ഷ​ൻ മാ​സ് ചി​ത്ര​മാ​ണ് വി​രു​ന്ന്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ന​ട​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വുമാണ് ചി​ത്രം.

അ​തി​ന്‍റെ ക്ലൈ​മാ​ക്സ് ചെ​ന്നെ​ത്തു​ന്ന​ത് മ​ല​യാ​ളി​ക​ൾ​ക്കു പ​രി​ചി​ത​മായ കു​റ​ച്ചധി​കം യാ​ഥാ​ർ​ഥ സം​ഭ​വ​ത്തി​ലേ​ക്കാ​ണ്. ശ​രി​ക്കും വി​രു​ന്ന് എ​ന്ന സി​നി​മ ചെ​യ്യ​ണം എ​ന്ന​തി​ന് എ​ന്നെ പ്രേ​രി​പ്പി​ച്ച ഘ​ട​ക​വും അ​തി​ന്‍റെ ക്ലൈ​മാ​ക്സാ​ണ്. ത​മി​ഴ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ർ​ജു​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​.



വൈ​റ​ൽ കു​ട്ടി​ത്ത​ര​ങ്ങ​ൾ വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്?

വി​രു​ന്നി​ൽ കു​റ​ച്ച് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. അ​വ​ർ ക​ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​ണ്. ഷൂ​ട്ടിം​ഗി​ന്‍റെ സ​മ​യ​ത്താ​ണ് തിരുവനന്ത പുരം ചെ​ങ്ക​ൽ ചൂ​ള​യി​ലെ കു​ട്ടി​ക​ളു​ടെ വൈ​റ​ൽ വീ​ഡി​യോ കാ​ണാ​നി​ട​യാ​യ​ത്. അ​ങ്ങ​നെ​യാ​ണ് അ​വ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാം എ​ന്നു തോ​ന്നി​യ​ത്. അ​ത് ഗം​ഭീ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും അ​വ​ർ​ക്ക് സാ​ധി​ച്ചു.

ഒ​രേ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ല സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​ന്‍റെ ര​ഹ​സ്യം?

സൗ​ഹൃ​ദ​ങ്ങ​ളാണ് പലപ്പോഴും സി​നി​മ​ സാ​ധ്യ​മാ​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ നമുക്കൊപ്പം കൂ​ടെ നി​ൽ​ക്കു​ം. നാലു ചി​ത്ര​ങ്ങ​ൾ ജ​യ​റാ​മേ​ട്ട​നോടൊ​പ്പം ചെ​യ്തു. പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ളു​ടെ സി​നി​മ​ക​ൾ സാ​ധ്യ​മാ​ക്കി​യ​ത്. അ​നൂ​പ് മേ​നോ​നു​മാ​യി ആ​ദ്യ സി​നി​മ മു​ത​ൽ ഒ​ന്നി​ച്ചു വ​ർ​ക്ക് ചെ​യ്തു. സി​നി​മ​യ്ക്ക​പ്പു​റം അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലും ന​ല്ലൊ​രു സു​ഹൃ​ത്താ​ണ്. ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ പു​തി​യ ചി​ത്ര​മൊ​രു​ക്കാ​ൻ സാ​ധി​ച്ച​തും അങ്ങനെയാണ്.

പ്രത​ിഭ​ക​ൾ​ക്കൊ​പ്പമാകുന്പോൾ ജോലി ആ​സ്വ​ദി​ച്ച് ചെയ്യാൻ ന​മു​ക്കും ക​ഴി​യും. പ്ര​കാ​ശ് രാ​ജ് വി​രു​ന്നി​ലേ​ക്കെ​ത്തി​യ​തും അങ്ങനെയാണ്. സി​നി​മ​യ്ക്കു​പ്പു​റമായ ഹൃ​ദ​യബ​ന്ധ​ം ഞങ്ങൾക്കിട യിലുണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൊ​ഡ​ക‌്ഷ​നി​ൽ ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​ക​ളും ച​ർ​ച്ച​യി​ലു​ണ്ട്.

കോ​വി​ഡ്കാലം സിനിമാ മേഖലയിൽ എങ്ങനെ മാറ്റം വരുത്തി?

തി​യ​റ്റ​റു​ക​ൾ അ​ട​ഞ്ഞുകി​ട​ക്കു​ന്നു എ​ന്ന പ്ര​തി​സ​ന്ധി​യി​ലും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നി​ടു​ന്ന​ത്. തി​യ​റ്റ​ർ അ​നു​ഭ​വം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു ല​ഭി​ക്കി​ല്ല എ​ന്ന​തു വ​സ്തു​ത​യാ​ണ്. എ​ങ്കി​ലും മ​ല​യാ​ളം പോ​ലു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ​നി​ന്നും ഇ​ന്ത്യ​ൻ സി​നി​മ എ​ന്ന ലേ​ബ​ലോ​ടെ​യാ​ണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ മു​ന്പി​ലേ​ക്ക് ന​മ്മു​ടെ സി​നി​മ​ക​ളും എ​ത്തു​ന്ന​ത്. അ​തു ന​ൽ​കു​ന്ന സ്വീ​കാ​ര്യ​ത ഭാ​വി​യി​ൽ പു​തി​യ സാ​ധ്യ​ത​കൾ​ ന​ൽ​കു​ന്നു.താ​ര​മൂ​ല്യം​ത​ന്നെ​യാ​ണ് ഒ​ടി​ടി​യി​ലും ക​ച്ച​വ​ട​ത്തെ നി​ർ​ണ​യി​ക്കു​ന്ന​ത്.

സി​നി​മ​ക​ളു​ടെ വി​ജ​യ പ​രാ​ജ​യം എ​ങ്ങ​നെ സ്വാ​ധീനി​ക്കു​ന്നു?

വി​ജ​യ​പ​രാ​ജ​യം ഒ​രു ചെ​റി​യ കാ​ല​ഘ​ട്ടത്തിൽ ന​മ്മ​ളെ സ്വാ​ധീ​നി​ക്കുന്നുണ്ട്. ചി​ല​പ്പോ​ൾ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്യു​ന്ന പ്രോ​ജ​ക്്ടിനു വേണ്ട സ്വീ​കാ​ര്യ​ത ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. മ​റ്റു ചി​ല​പ്പോ​ൾ ന​മ്മ​ൾ ചി​ന്തി​ച്ച​തി​നേ​ക്കാ​ൾ വ​ർ​ക്കൗ​ട്ടാ​കാ​റു​മു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ മു​ന്നോ​ട്ടു​ള്ള പാ​ത​യി​ൽ വി​ജ​യ​പ​രാ​ജ​യം ഒ​രി​ക്ക​ലും ത​ട​സ​മാ​കു​ന്നി​ല്ല. പു​തി​യൊ​രു സിനിമയി​ലേ​ക്കെ​ത്തു​ന്പോ​ൾ പ​ഴ​യ​തു മ​റ​ന്ന് പു​തി​യ പ്ര​തീ​ക്ഷ​യാ​ണ് മനസുനിറയെ. പ​ണം മു​ട​ക്കു​ന്ന നി​ർ​മാ​താ​വി​നു ന​ഷ്ടം വ​രാ​തെ സു​ര​ക്ഷി​ത​രാ​ക്ക​ണം എ​ന്നാ​ണ് ചി​ന്തി​ക്കു​ന്ന​ത്. അ​തി​നു​ള്ള പ്ര​യത്നം എ​പ്പോ​ഴു​മു​ണ്ടാ​കും.

സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ പ്ര​തി​ക​ര​ണം പ​ല​പ്പോ​ഴും അ​തി​രുക​ട​ക്കു​ന്ന പ്രവണതയുണ്ട്. അ​തി​നോ​ടു​ള്ള സ​മീ​പ​നം?

സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലെ പോ​രു​ക​ളോ പ​ഴി​ക​ളോ ഞാ​ൻ ശ്ര​ദ്ധി​ക്കാ​റി​ല്ല. അ​പ​മാ​ന​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും കേ​ട്ടു വളർന്ന ഇന്നലകളിലൂടെയാണ് ഇവിടെ​ത്തി​യ​ത്. ചി​ല​പ്പോ​ൾ ന​മ്മ​ൾ ചി​ന്തി​ക്കു​ന്ന സി​നി​മ​യാ​യ​ക​ണ​മെ​ന്നി​ല്ല ചെ​യ്യേ​ണ്ടിവ​രു​ന്ന​ത്. എ​ന്‍റെ ആ​ദ്യ സി​നി​മ​യ്ക്കാ​യി അ​ഞ്ചുവ​ർ​ഷ​ത്തോ​ളം അ​ല​ഞ്ഞെ​ങ്കി​ലും ആ ​പ്രോ​ജ​ക്്ട് ന​ട​ന്നി​ല്ല.

സി​നി​മ ചെ​യ്യു​ക എ​ന്ന​ത് എ​ന്‍റെ ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ആ​ദ്യ സി​നി​മ​യി​ലേ​ക്കു​ള്ള പാ​ത പി​ന്നീ​ട് എ​നി​ക്കു മു​ന്നി​ൽ തെ​ളി​ഞ്ഞ​ത്. അ​വി​ടെനി​ന്നും വരാൽവരെ എത്തി നിൽക്കുന്നു. പു​റ​ത്തു നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്കോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹ​സി​ക്കു​ന്ന​വ​ർ​ക്കോ ന​മ്മ​ളെ അ​റി​യി​ല്ല. എ​ന്‍റെ വാ​ശി​യും എ​ന്‍റെ ധൈ​ര്യ​വു​മാ​ണ് എ​ന്നെ പി​ടി​ച്ചുനി​ർ​ത്തു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ ക​മ​ന്‍റ്​സും ഷെ​യ​റും എ​ന്നെ ബാ​ധി​ക്കു​ന്നി​ല്ല. ചി​ല​ർ മ​ന​ഃപൂർ​വ​മാ​യി അ​വ​മ​തി​ക്കാ​ൻപോ​ലും തു​നി​യു​ന്നു. അതൊന്നും കാര്യമാക്കാറില്ല.

എ​ന്നെ സം​ബ​ന്ധി​ച്ചു സി​നി​മ​യാ​ണ് എ​ന്‍റെ ലോ​കം. ഓ​രോ ദി​വ​സ​വും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും അ​തി​ലൂ​ടെ ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും ലോ​ക​വും വി​ശാ​ല​മാ​ക്കാ​നുമാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സി​നി​മ​യെ ന​മ്മ​ൾ സ്നേ​ഹി​ച്ചാ​ൽ സി​നി​മ തി​രി​കെ ന​മ്മ​ളെ​യും സ്നേ​ഹി​ക്കും എ​ന്ന വി​ശ്വാ​സ​മാ​ണ് എ​ന്നെ നിലനി​ർ​ത്തു​ന്ന​ത്.

തിരിഞ്ഞു നോക്കുന്പോൾ കരിയറിന്‍റെ വളർച്ച എങ്ങനെ കാണുന്നു‍?

സി​നി​മ​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലാ​ത്ത നാ​ട്ടി​ൻ​പു​റ​ത്തുനി​ന്നാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. 23 വ​ർ​ഷ​മാ​യി സി​നി​മ​യി​ലു​ണ്ട്. ഒ​രു​പാ​ടുനാ​ൾ സി​നി​മ​യ്ക്കു പി​ന്നാ​ലെ അ​ല​ഞ്ഞു. സം​വി​ധാ​യ​ക​രാ​യ സാ​ജ​ൻ, ഐ.​വി. ശ​ശി, മോ​ഹ​ൻ കു​പ്ലേ​രി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് കു​റ​ച്ചു​നാ​ൾ ടെ​ലി​വി​ഷ​ൻ രം​ഗം ക​ർ​മമണ്ഡല​മാ​ക്കി. വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​കെയെ​ത്തി. ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. ഈ​ശ്വ​രാ​നു​ഗ്ര​ഹ​ത്താ​ൽ അ​ടു​ത്തവ​ർ​ഷം ഹി​ന്ദിസി​നി​മ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും തു​റ​ന്നുത​ന്നു. ഉ​ടു​ന്പി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ഞാ​നാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​ന്‍റെ കാ​സ്റ്റിം​ഗും ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​നൗ​ണ്‍​സുണ്ടാകും.

ലിജിൻ കെ. ഈപ്പൻ