വെ​ണ്ട​യ്ക്ക മ​പ്പാ​സ്

01:45 AM Sep 19, 2021 | Deepika.com
ചേ​രു​വ​ക​ൾ

മ​ല്ലി​പ്പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പൊ​ടി - ഒ​രു​നു​ള്ള്
വെ​ണ്ട​യ്ക്ക - നാ​ലെ​ണ്ണം
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
സ​വാ​ള - ഒ​രെ​ണ്ണം
ഇ​ഞ്ചി - ഒ​രു ക​ഷ​ണം
വെ​ളു​ത്തു​ള്ളി - മൂ​ന്ന് അ​ല്ലി
പ​ച്ച​മു​ള​ക് - ര​ണ്ടെ​ണ്ണം
ക​റി​വേ​പ്പി​ല - ഒ​രു ത​ണ്ട്
തേ​ങ്ങാ​പ്പാ​ൽ കു​റു​കി​യ​ത് - ഒ​രു ഗ്ലാ​സ്
എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

വെ​ണ്ട​യ്ക്ക ര​ണ്ടി​ഞ്ച് നീ​ള​ത്തി​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. എ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ഇ​വ അ​രി​ഞ്ഞ​ത് വ​ഴ​റ്റ​ണം. പ​ച്ച​മു​ള​ക് ര​ണ്ടാ​യി കീ​റി ഇ​ടു​ക. ഇ​വ വ​ഴ​ന്നു വ​രു​ന്പോ​ൾ മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ് ഇ​വ ചേ​ർ​ത്ത് വ​ഴ​റ്റ​ണം. മൂ​പ്പു​മ​ണം​വ​രു​ന്പോ​ൾ വെ​ണ്ട​യ്ക്ക​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക. വ​ഴ​ന്നു ക​ഴി​യു​ന്പോ​ൾ തീ ​കു​റ​ച്ചു തേ​ങ്ങാ​പ്പാ​ൽ ഒ​ഴി​ക്ക​ുക. തി​ള​യ്ക്കു​ന്ന​തി​നു മു​ന്പ് തീ ​ഓ​ഫ് ചെ​യ്യു​ക. ക​ടു​കും ഉ​ണ​ക്ക​മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് താ​ളി​ച്ചു മു​ക​ളി​ൽ ഒ​ഴി​ക്ക​ണം.




വെ​ണ്ട​യ്ക്ക മെ​ഴു​ക്കു​പു​ര​ട്ടി

ചേ​രു​വ​ക​ൾ
വെ​ണ്ട​യ്ക്ക - ആ​റെ​ണ്ണം
ഉ​ള്ളി - ആ​റെ​ണ്ണം
ഉ​ണ​ക്ക​മു​ള​ക് - ര​ണ്ടെ​ണ്ണം
ക​റി​വേ​പ്പി​ല - ര​ണ്ടു ത​ണ്ട്
എ​ണ്ണ, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

വെ​ണ്ട​യ്ക്ക വ​ട്ട​ത്തി​ൽ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. വെ​ള്ള​മ​യം പാ​ടി​ല്ല. ഒ​രു പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ഉ​ള്ളി, ഉ​ണ​ക്ക​മു​ള​ക് ഇ​വ ച​ത​ച്ച​ത് (മി​ക്സി​യി​ൽ ഒ​ന്നു ക​റ​ക്കി​യാ​ൽ മ​തി) ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. മൂ​ത്തു വ​രു​ന്പോ​ൾ വെ​ണ്ട​യ്ക്ക​യും ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റ​ണം. തീ ​കു​റ​ച്ചു വ​യ്ക്കു​ക. ന​ന്നാ​യി മൊ​രി​ഞ്ഞു​വ​രു​ന്പോ​ൾ തീ ​ഓ​ഫ് ചെ​യ്യാം.

സോജി മനോജ് പാലാത്ര