ചേരുവകൾ
മല്ലിപ്പൊടി - അര ടീസ്പൂണ്
മുളകുപൊടി - ഒരു ടീസ്പൂണ്
മഞ്ഞൾപൊടി - ഒരുനുള്ള്
വെണ്ടയ്ക്ക - നാലെണ്ണം
ഉപ്പ് - ആവശ്യത്തിന്
സവാള - ഒരെണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - മൂന്ന് അല്ലി
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
തേങ്ങാപ്പാൽ കുറുകിയത് - ഒരു ഗ്ലാസ്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെണ്ടയ്ക്ക രണ്ടിഞ്ച് നീളത്തിൽ കഷണങ്ങളാക്കുക. എണ്ണ ചൂടാകുന്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ അരിഞ്ഞത് വഴറ്റണം. പച്ചമുളക് രണ്ടായി കീറി ഇടുക. ഇവ വഴന്നു വരുന്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വഴറ്റണം. മൂപ്പുമണംവരുന്പോൾ വെണ്ടയ്ക്കയും ചേർത്ത് വഴറ്റുക. വഴന്നു കഴിയുന്പോൾ തീ കുറച്ചു തേങ്ങാപ്പാൽ ഒഴിക്കുക. തിളയ്ക്കുന്നതിനു മുന്പ് തീ ഓഫ് ചെയ്യുക. കടുകും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് താളിച്ചു മുകളിൽ ഒഴിക്കണം.
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
ചേരുവകൾ
വെണ്ടയ്ക്ക - ആറെണ്ണം
ഉള്ളി - ആറെണ്ണം
ഉണക്കമുളക് - രണ്ടെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെണ്ടയ്ക്ക വട്ടത്തിൽ ചെറിയ കഷണങ്ങളാക്കുക. വെള്ളമയം പാടില്ല. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ഉള്ളി, ഉണക്കമുളക് ഇവ ചതച്ചത് (മിക്സിയിൽ ഒന്നു കറക്കിയാൽ മതി) ചേർത്ത് മൂപ്പിക്കുക. മൂത്തു വരുന്പോൾ വെണ്ടയ്ക്കയും ഉപ്പും ചേർത്ത് വഴറ്റണം. തീ കുറച്ചു വയ്ക്കുക. നന്നായി മൊരിഞ്ഞുവരുന്പോൾ തീ ഓഫ് ചെയ്യാം.
സോജി മനോജ് പാലാത്ര