പയ്യന്നൂര്‍: മനുഷ്യ ജീവനു ഹാനികരമായ രീതിയില്‍ അശ്രദ്ധമായി സ്കൂട്ടറോടിച്ച് പിന്‍സീറ്റ് യാത്രക്കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സ്കൂട്ടര്‍ ഓടിച്ച സൂരജിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
മമ്പലത്തെ ടി. ബാലകൃഷ്ണന്റെ ഭാര്യ വടക്കേടത്ത് കല്യാണി (75) യുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് ബന്ധുവായ എം.വി. വിനീഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ 21ന് വൈകുന്നേരം മമ്പലത്തെ വിനോദ് റൈസ്മില്ലിന് സമീപമായിരുന്നു അപകടം. സൂരജ് ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്‍സീറ്റ് യാത്രക്കാരിയായ കല്യാണി സ്കൂട്ടറില്‍നിന്നു റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.