ചേരുവകൾ
സേമിയ - 250 ഗ്രാം
സസ്യഎണ്ണ- അഞ്ച് ടേബിൾസ്പൂണ്‍
പഞ്ചസാര-അല്പം
കൊക്കോപ്പൊടി-ഒരു ടേബിൾസ്പൂണ്‍
വെള്ളം-ആവശ്യത്തിന്
തയാറാക്കുന്നവിധം
പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് സേമിയ ഒടിച്ചിട്ട് നന്നായി വറുത്ത് ബ്രൗണ്‍ നിറമാക്കണം. ഇത് മൂടത്തക്കവിധം വെള്ളം ഒഴിച്ച് വേവിക്കുക. അല്പം പഞ്ചസാരയും ഒരു ടേബിൾസ്പൂണ്‍ കൊക്കൊപ്പൊടിയും ചേർത്ത് ചെറുതീയിൽ വയ്ക്കണം. വെള്ളം പൂർണമായും വറ്റിയാൽ വാങ്ങാം.
അറബിക് ബ്രഡ്
ചേരുവകൾ
ഗോതന്പുമാവ്-500 ഗ്രാം
യീസ്റ്റ്-ഒരു ടേബിൾസ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
വെള്ളം-ആവശ്യത്തിന്
തയാറാക്കുന്നവിധം
ഗോതന്പുമാവും ഉപ്പും യീസ്റ്റും ഒരു ബൗളിൽ എടുക്കുക. ഇതിൽ വെള്ളം കുറെശെയായി ഒഴിച്ച് കുഴച്ച് മയമുള്ള മാവാക്കി വയ്ക്കണം. ഇത് വൃത്തിയുള്ള ഒരു മസ്ലിൻ തുണിയോ നാപ്കിനോ കൊണ്ട് പൊതിഞ്ഞ് പൊങ്ങാനായി ഒരുമണിക്കൂർ വയ്ക്കുക. ഇനിയിത് മാവ് വിതറിയ പലകയിൽ വച്ച് വട്ടത്തിൽ പരത്തണം. ചൂടാക്കിയ ഒരു നോണ്‍സ്റ്റിക് പാനിലിട്ട് ഇരുവശവും അമർത്തി കുമിളയാക്കി എടുക്കാം.
ഇന്ദു നാരായണ്‍
സേമിയ ഡിസേർട്ട്
03:04 AM Aug 21, 2021 | Deepika.com