എന്റെ സുഹൃത്ത് എനിക്ക് ഒരു ഇമെയിൽ അയച്ചു. "ഇനി ജീവിതത്തിൽ ഒരു ആഗ്രഹമേയുള്ളു. ഓസ്ട്രേലിയയിൽ വരണം; വന്നാൽ മാത്രം പോരാ ഒന്നു വീഴണം.' ആശുപത്രിയിൽ ആഴ്ചകളോളം കിടന്ന് ഇവിടത്തെ ഭക്ഷണം കഴിച്ചാൽ പിന്നെ എന്റെ കൂട്ടുകാരി ഇതു പറയുമെന്നു തോന്നുന്നില്ല.
എരിവോ പുളിയോ എന്തിന്, ചിലപ്പോൾ ഉപ്പുപോലും ചേർക്കാതെ പുഴുങ്ങിയ മാംസവും മത്സ്യവും വാട്ടിയെടുത്ത പച്ചക്കറികളും (ഭംഗിയായി അരിഞ്ഞതാണ്) പഴങ്ങളും പഴച്ചാറുകളും വൃത്തിയുള്ള പ്ലെയ്റ്റുകളിൽ കൊണ്ടുവരും. കത്തിയും മുള്ളും, കൈ തുടയ്ക്കാൻ പേപ്പർ ടവ്വൽ എന്നിവയുമുണ്ട്. വിഭവങ്ങളുടെ വിവിധ നിറങ്ങൾ കണ്ടാൽ കൊതിയൂറും. ചുമപ്പ്, പച്ചം, ഇളം വയലറ്റ്, വെള്ള തുടങ്ങിയവ. കാപ്സിക്കം, ചീര, സവോള (എല്ലാം വേവിക്കാത്തത്), പുഴുങ്ങിയ ഉരുളക്കിഴങ്ങ്... അങ്ങനെ പോകുന്നു സാലഡുകൾ.
ഓരോ ദിവസവും വിവിധതരം ഭോജനവസ്തുക്കളുടെ ലിസ്റ്റ് രോഗികൾക്കു തരും. ഓരോ ഇനം അടയാളപ്പെടുത്തി കൊടുക്കണം. ബ്രെഡ് തന്നെ നാലുതരം. സീരിയൽ പത്തു തരം (പ്രഭാത ഭക്ഷണത്തിന്). വെണ്ണയും ചീസും ജാമും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ആറു തരം കറികൾ (മാംസമോ മത്സ്യമോ പച്ചക്കറിയോ)
രസകരമായ ഒരനുഭവം. ഒരിക്കൽ ലിസ്റ്റിൽ പോർക്ക് റോസ്റ്റ് വിത് ക്രാൻബെറി സോസ് എന്ന ഇനം കണ്ടു; അടയാളപ്പെടുത്തി. കുരുമുളകു ചേർത്ത് എണ്ണയിൽ മൊരിഞ്ഞ പോർക്കിറച്ചിക്കായി കാത്തിരുന്ന എന്റെ മുൻപിൽ അതാ, പച്ചവെള്ളത്തിൽ പുഴുങ്ങിയ വലിയ മാംസക്കഷണം! മുകളിൽ ഒഴിച്ചിരിക്കുന്ന മധുരമുള്ള സോസ് മാറ്റി മാംസം കഷണിച്ചു വായിൽ വച്ചപ്പോൾ ജീവനുള്ള മൃഗത്തെ പിടിച്ചു കടിക്കുന്ന ചൂരും ചുവയും.
തമാശ അതല്ല. വിവിധ സംസ്കാരങ്ങളെയും മതവിഭാഗങ്ങളെയും കണക്കിലെടുത്ത് (ഗവേഷണങ്ങൾ നടത്തിയിരിക്കാം) ആണത്രേ മെനു നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ കൊച്ചു കാന്താരിയും വാളൻപുളിയും ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലേ പോലും? ചികിത്സാ രീതികൾ അടുത്ത ആഴ്ച.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com