സമയമുണ്ടെങ്കിൽ ഒരു ഫോറിൻ കേക്ക് ഉണ്ടാക്കാം. തിരക്കാണെങ്കിൽ ഓംലറ്റ് ആവാം. അതും വിദേശി. ഒരു വെറൈറ്റി ആവട്ടെ....
ഈജിപ്ഷ്യൻ ബാസ്ബൂസ കേക്ക്
(സെമോലിന കേക്ക്)
ചേരുവകൾ
റവ - രണ്ടു കപ്പ്
പഞ്ചസാര - രണ്ടേകാൽ കപ്പ്
തൈര്, ബട്ടർ - അര കപ്പ് വീതം
വെള്ളം - ഒരു കപ്പ്
മുട്ട് -രണ്ടെണ്ണം
വാനില എസൻസ്, ബേക്കിംഗ് പൗഡർ, നാരങ്ങാനീര്- ഒരു ടീസ്പൂണ് വീതം.
ബേക്കിംഗ് സോഡ - അര ടീസ്പൂണ്
ബദാം - 8-10 എണ്ണം
തയാറാക്കുന്ന വിധം
ബട്ടറും കാൽ കപ്പ് പഞ്ചസാരയും വാനില എസൻസും തമ്മിൽ യോജിപ്പിച്ച് നന്നായി അടിച്ച് ക്രീം പരുവത്തിലാക്കുക. ഇതിലേക്ക് ഓരോ മുട്ട ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. റവയും ബേക്കിംഗ് പൗഡറും തമ്മിൽ ചേർത്തുവയ്ക്കുക. റവ മിശ്രിതവും തൈരും ഇടവിട്ട് (ബട്ടർ മിശ്രിതത്തിൽ) ബാറ്ററിൽ ചേർക്കുക.
അവ്ന്റെ താപനില 180 ഡിഗ്രി സെന്റിഗ്രേഡിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബട്ടർ തേച്ച് മൈദ വിതറിയ കേക്ക് ടിന്നിലേക്ക് ബാറ്റർ പകർന്ന് 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഇനി പഞ്ചസാരപ്പാനി തയ്യാറാക്കാം. രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ് നാരങ്ങാനീരും തമ്മിൽ ചേർത്ത് കുറുകുംവരെ തിളപ്പിക്കുക. ഇത് തയ്യാറാക്കിയ കേക്കിനുമീതെ ഒരുപോലെ വീഴ്ത്തുക. ബദാംകേക്കിനുമീതെ കൃത്യമായ അകലത്തിൽ നിരത്തുക. ഇനി കഷണങ്ങളാക്കി വിളന്പാം.
ജാപ്പനീസ് ഓംലെറ്റ്
ചേരുവകൾ
മുട്ട - ആറെണ്ണം
എണ്ണ - മൂന്നു ടീസ്പൂണ്
ഉപ്പ് - പാകത്തിന്
സോയാസോസ് - മീതെ ഒഴിക്കാൻ
ജാതിക്കാ ഗ്രേറ്റ് ചെയ്തത് - മൂന്നു നുള്ള്
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഒരു ബൗളിൽ എടുക്കുക. ഇതിൽ ഉപ്പിട്ട് ഇളക്കുക. ജാതിക്കാ ഗ്രേറ്റ് ചെയ്തതുമിടുക. ഈ മുട്ട ബാറ്റർ മൂന്നു തുല്യപങ്കുകൾ ആക്കുക. ഒരു പാൻ ചൂടാക്കി എണ്ണ തടവുക. മുട്ടക്കൂട്ടിൽ ഒരു പങ്ക് ഇതിൽ ഒഴിച്ച് വ്യാപിപ്പിക്കുക. ഓരേ കനത്തിൽ ആയിരിക്കണം.
ഒരുവശം പാകമായാൽ സൂക്ഷ്മപൂർവം എടുത്ത് ഒരു സൂഷിമാറ്റിലേക്ക് ഇടുക. മറ്റു രണ്ടു പങ്കുകളും ഇതേപോലെ തയാറാക്കുക. ഇനി തയാറാക്കിയ ഓംലൈറ്റുകൾ ഒന്നിന് മീതെ ഒന്നായി വയ്ക്കുക. ഇനി ഇത് സൂഷി മാറ്റോടുകൂടെ തന്നെ നന്നായി മുറുക്കി റോൾ ആക്കുക. ഇനിയിത് വട്ടത്തിലുള്ള കഷണങ്ങളാക്കി മുറിച്ച് സോയാസോസിനൊപ്പം വിളന്പുക. ജപ്പാൻകാർ പ്രാതൽ വിഭവമായാണ് ഇത് കഴിക്കാറ്.
ഇന്ദു നാരായണ്