പണ്ടു പണ്ട് ഒരു ഹൈക്കോടതിയിലാണ് ഈ സംഭവം നടന്നത്. വക്കീലന്മാർ കേസ് വാദിക്കാൻ തുടങ്ങുന്നതോടെ വനിതാ ജഡ്ജി ഉറക്കംതൂങ്ങാൻ തുടങ്ങും. ഉച്ചയ്ക്കുശേഷം ഗാഢനിദ്രയിലാവുകയും ചെയ്യും. മറ്റൊരു പുരുഷ ജഡ്ജിയെയും നിദ്രാദേവി ആവോളം കടാക്ഷിക്കാറുണ്ട്.
ഇരുവരെക്കുറിച്ചും വക്കീലന്മാർ ചീഫ് ജസ്റ്റീസിന് നിരന്തരം പരാതികൾ നൽകി.
രസികനും ഫലിതപ്രിയനുമായ അദ്ദേഹം ഇരുവരെയും ഒരു ഡിവിഷൻ ബെഞ്ചിലേക്ക് നിയോഗിച്ചു. "ഇനി ഇവർ ഒന്നിച്ചുറങ്ങട്ടെ!' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
അഡ്വ. ഡി.ബി. ബിനു
"ഇനി ഇവർ ഒന്നിച്ചുറങ്ങട്ടെ!'
04:17 AM Jul 04, 2021 | Deepika.com