സോ​യാ​ബീ​ൻ വി​ഭ​വ​ങ്ങ​ൾ

02:04 AM Jun 27, 2021 | Deepika.com
സോ​യാ​ബീ​ൻ ഒ​രു​ത​രം വെ​ള്ള​പ്പ​യ​ർ ആ​ണ്. നി​റ​യെ പ്രോ​ട്ടീ​ൻ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​തി​ന്‍റെ പാ​ൽ​കൊ​ണ്ടും പ​രി​പ്പു​കൊ​ണ്ടും പ​ല​ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കാം.

സോ​യാ​മി​ൽ​ക്ക്

ഒ​രു ക​പ്പ് സോ​യാ​ബീ​ൻ കു​തി​ർ​ത്ത​തി​നു​ശേ​ഷം ഇ​ടി​ച്ചു​പി​ഴി​ഞ്ഞു പാ​ൽ എ​ടു​ക്കു​ക. ഇ​ത് അ​രി​ച്ചെ​ടു​ത്ത് പ​ഞ്ച​സാ​ര ചേ​ർ​ത്തോ അ​ല്ലാ​തെ​യോ ക​ഴി​ക്കാം.

ക​ട്ട്‌​ലെ​റ്റ്സ്

സോ​യാ ത​രി​ക​ൾ ഒ​രു ക​പ്പ്, സ​വോ​ള അ​രി​ഞ്ഞ​ത് ഒ​ന്ന്, ഇ​ഞ്ചി​യും പ​ച്ച​മു​ള​കും​കൂ​ടി അ​ര​ച്ച​ത് ഒ​രു വ​ലി​യ ക​ര​ണ്ടി, പ​ട്ട​യും ഗ്രാ​ന്പു​വും ഏ​ല​യ്ക്ക​യും പൊ​ടി​ച്ച​ത് ഒ​രു ചെ​റി​യ ക​ര​ണ്ടി, കു​രു​മു​ള​കു​പൊ​ടി-​ഒ​രു ചെ​റി​യ ക​ര​ണ്ടി, പെ​രും​ജീ​ര​കം പൊ​ടി​ച്ച​ത്- ഒ​രു വ​ലി​യ ക​ര​ണ്ടി, ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി പൊ​ടി​ച്ച​ത്- ഒ​ന്ന​ര ക​പ്പ്, ജീ​ര​കം- അ​ര സ്പൂ​ണ്‍, മു​ട്ട-1, ആ​വ​ശ്യ​ത്തി​ന് എ​ണ്ണ. ഉ​പ്പ്, ക​റി​വേ​പ്പി​ല ആ​വ​ശ്യ​ത്തി​ന്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

സോ​യാ ത​രി​ക​ൾ അ​ല്പ​നേ​രം കു​തി​ർ​ത്ത​തി​നു​ശേ​ഷം പി​ഴി​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടു ത​വി എ​ണ്ണ ചൂ​ടാ​ക്കി ജീ​ര​ക​വും ക​റി​വേ​പ്പി​ല അ​രി​ഞ്ഞ​തും കൂ​ടി​യി​ട്ട് ഇ​ള​ക്കി​യ​തി​നു​ശേ​ഷം സ​വോ​ള​യും പ​ച്ച​മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ​ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​തി​ലേ​ക്കു സോ​യാ പൊ​ടി​യി​ട്ട് ന​ല്ല​തു​പോ​ലെ വ​ഴ​റ്റി​യെ​ടു​ക്കു​ക. പി​ന്നീ​ടു മ​സാ​ല​പ്പൊ​ടി​ക​ൾ എ​ല്ലാം ചേ​ർ​ത്തി​ള​ക്കു​ക.

ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങും ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ കു​ഴ​ച്ചെ​ടു​ക്കു​ക. കൈ​വെ​ള്ള​യി​ൽ ചെ​റി​യ ഉ​രു​ള​ക​ൾ എ​ടു​ത്ത് ക​ട്‌​ല​റ്റ് ഉ​ണ്ടാ​ക്കി​വ​യ്ക്കു​ക, എ​ണ്ണ ചൂ​ടാ​ക്കി ഇ​വ ഓ​രോ​ന്നും മു​ട്ട​യു​ടെ വെ​ള്ള​യി​ൽ മു​ക്കി പൊ​രി​ച്ചെ​ടു​ക്കു​ക.

ഓ​മ​ന ജേ​ക്ക​ബ്