കൊച്ചി: കാക്കനാട് മയക്കുമരുന്നു കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ള അഞ്ചു പ്രതികള്‍ക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോഴിക്കോട് നല്ലളം ഷഹല്‍ വീട്ടില്‍ പി.പി.ഷഹല്‍(24), കോഴിക്കോട് കല്ലായി വൈദ്യരകത്ത് വീട്ടില്‍ ഹിലാല്‍ മിധ്ലാജ്(23), കണ്ണൂര്‍ കാട്ടാമ്പിള്ളി വാഴച്ചാല്‍ വീട്ടില്‍ മുഹെഷീര്, ഇടുക്കി തൊമ്മന്‍കുത്ത് കുന്നത്തുവീട്ടില്‍ അമല്‍ തോമസ്, കാസര്‍ഗോഡ് നാഷണല്‍ നഗര്‍ മൊട്ടയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ ഫവാസ്(26) എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതികള്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി പണം നല്‍കിയിരുന്ന ബാങ്ക് അക്കൗണ്ട് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2020 ഡിസംബറില്‍ തുടങ്ങിയ അക്കൗണ്ടിന്റെ ഉടമയായ തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 11 ലക്ഷം രൂപയാണ് പ്രതികള്‍ ഈ അക്കൗണ്ട് വഴി കൈമാറിയത്.
മയക്കുമരുന്ന് ഇടപാടിന് പണം കൈമാറാനായാണ് ഈ അക്കൗണ്ട് തുടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അക്കൗണ്ട് ഉടമയുമായി കേസിലെ പ്രതികളായ ഫവാസും ഷബ്നയും ചെന്നൈയില്‍ വച്ച് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. അക്കൗണ്ട് വഴി കൈമാറുന്നതിനേക്കാള്‍ കൂടുതല്‍ പണം നേരിട്ടാണ് മയക്കുമരുന്ന് ഇടപാടിനായി കൈമാറിയിരുന്നത്.
കാക്കനാട് മയക്കുമരുന്ന്: അഞ്ചു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
02:47 PM Jan 13, 2022 | Deepika.com