ജോബി ബേബി
അറുപതിനു മുകളിൽ പ്രായമുള്ള എട്ടുകോടിയോളം ജനങ്ങൾ വസിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. കേരളത്തിലിപ്പോൾ 80ലക്ഷം വയോജനങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. കേരളത്തിലാണെങ്കിൽ ആയുർദൈർഘ്യം പാശ്ചാത്യരാജ്യങ്ങളുടേതിനു സമാനമായതു കൊണ്ടുതന്നെ വയോജനങ്ങളുടെ ശതമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലുമാണ്. വയോജനങ്ങളിൽ 60 ശതമാനത്തിൽ കൂടുതൽ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളിലൂടെ കടന്നു പോകുന്നതായി സമീപകാലങ്ങളിൽ നടത്തിയ ചില പാഠനങ്ങൾ വ്യക്തമാക്കുന്നു.
പീഡനങ്ങൾ പലതരം
ശാരീരികം: വയോജനങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇതു കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് 80 വയസിനു മുകളിലുള്ളവരാണ്. മറവിരോഗമോ മറ്റു മാനസികപ്രശ്നങ്ങളോ പ്രകടിപ്പിക്കുന്ന വയോജനകൾക്കാണ് കൂടുതലായി ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വരാറുള്ളത്.
മാനസികം: മാനസീക പീഡനങ്ങളും അവഹേളനങ്ങളുമാണ് വയോജനങ്ങൾ ഏറ്റവും കൂടുതലായി നേരിടേണ്ടി വരുന്ന പ്രശ്നം. വയോജനങ്ങളിൽ 75 ശതമാനംപേർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നു.
സാമ്പത്തികം: സാമ്പത്തിക ചൂഷണവും വയോജനങ്ങൾ നേരിടേണ്ടി വരാറുണ്ട്. വസ്തുവകകൾ കൈക്കലാക്കി പിന്നീട് വയോജനങ്ങളെ ഇറക്കിവിടുക, അവരുടെ സമ്പത്ത് കൈക്കലാക്കിയശേഷം ആവശ്യങ്ങൾ സാധിച്ചു കൊടുക്കാതിരിക്കുക തുടങ്ങിയ പലതരത്തിലുള്ള സാമ്പത്തിക ചൂഷണമാണ് നടക്കാറുള്ളത്.
അവഗണന: വീട്ടിലുള്ള വയോജനങ്ങളെ ഒട്ടും പരിഗണിക്കാതെ പൂർണമായും അവഗണിക്കുന്ന സാഹചര്യവും പലയിടങ്ങളിലുമുണ്ട്. വയോജനങ്ങളുടെ വൈദ്യശാസ്ത്ര സംബന്ധമായ ആവശ്യങ്ങളും ഭക്ഷണം പോലും നിഷേധിക്കുന്ന സാഹചര്യം പലപ്പോഴും പ്രശ്നമാകാറുണ്ട്.
ലൈംഗീകം: വയോജനങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന സാഹചര്യം പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ കുറവാണ്. എങ്കിലും ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
വയോജന നിയമങ്ങൾ
2007ൽ നിലവിൽ വന്ന ‘രക്ഷാകർതൃ സംരക്ഷണനിയമം’ 2013ലും 2018ലും ഭേദഗതി ചെയ്തു. ഇതനുസരിച്ച് ആൺമക്കൾക്കും പെൺമക്കൾക്കും ജാമാതാക്കൾക്കും വയോജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്. 2007ൽ നിലവിൽ വന്ന മറ്റൊരു നിയമമാണ് ‘രക്ഷാകർതൃ മുതിർന്ന പൗര നിയമം.’ ഇതുവഴി മക്കൾക്കും സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവർക്കും വയോജനങ്ങൾക്ക് നിലനിൽപ്പിനാവശ്യമായ സാമ്പത്തിക സഹായം നൽകാനുള്ള നിയമപരമായ ഉത്തരവാദിത്വമുണ്ട്. സാമ്പത്തികമായി സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത വയോജനങ്ങൾക്ക് മക്കളിൽനിന്ന് പ്രതിമാസ സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്. മാതാപിതാക്കൾക്ക് സാമ്പത്തികസഹായം നൽകാത്ത മക്കളെ ശിക്ഷിക്കാനുള്ള വകുപ്പുകളും ഈ നിയമത്തിൽ നിലവിലുണ്ട്.
ദുർബല വിഭാഗങ്ങൾക്ക് വ്യത്യസ്തമായ നിരവധി പെൻഷൻ പദ്ധതികൾ സംസ്ഥാനത്ത് നിലവിലുണ്ട്. 60 ലക്ഷം പേർക്ക് പ്രതിമാസം 1600 രൂപ വീതം നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനാണ് ഇതിൽ പ്രധാനം. എന്നാൽ ഇവ സംബന്ധിച്ചും പരാതികൾ ഉയരുന്നുണ്ട്.സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വയോജനങ്ങൾക്കായി പല ക്ഷേമപദ്ധതികളും നടപ്പാക്കിവരുന്നു. വയോമിത്രം, മന്ദഹാസം, വയോ അമൃതം, വയോമധുരം, ആശ്വാസകിരൺ, സൈക്കോ സോഷ്യൽ കെയർ, വയോരക്ഷ, സ്വയംപ്രഭാ ഹോമുകൾ, റിവേഴ്സ് മോർട്ട്ഗേജ് തുടങ്ങിയവ ഇതിൽപ്പെടുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ അഞ്ചുശതമാനത്തിൽ കുറയാത്ത തുക വയോജനക്ഷേമത്തിനായി നീക്കിവയ്ക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ തുക ഫലപ്രദമായി വിനിയോഗിക്കാൻ പല തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കഴിയുന്നില്ല.
സമൂഹത്തിന്റെ മനോഭാവത്തിൽ വരേണ്ട മാറ്റങ്ങൾ
►വാർധക്യകാലത്ത് അവഗണന ഒഴിവാക്കാൻ വയോജനങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്തേത്, തങ്ങളുടെ സ്വത്തുവകകൾ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ മക്കൾക്ക് എഴുതി നൽകുന്നത് ശ്രദ്ധിച്ചു വേണം ചെയ്യാൻ. അത്യാവശ്യ സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യാമെങ്കിലും തങ്ങൾക്ക് താമസിക്കാനുള്ള ഒരു വീടും സ്ഥലവുമെങ്കിലും സ്വന്തം പേരിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആ വീട് തങ്ങളുടെ കാലശേഷം മാത്രം മക്കൾക്കു ലഭിക്കുന്ന രീതിയിൽ വിൽപ്പത്രം തയാറാക്കാൻ ശ്രദ്ധിക്കണം.
►വയോജനങ്ങൾക്ക് അനുഭവപ്പെടുന്ന വർധിച്ച ചികിത്സാചിലവ് ഒഴിവാക്കാൻ ആരോഗ്യമുള്ളപ്പോൾ തന്നെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതികൾ എടുക്കുക വഴി ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ മക്കളെ ആശ്രയിക്കുന്ന അവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
►വയോജനങ്ങളെ ഡിജിറ്റൽ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിപ്പിക്കാൻ പരിശീലിപ്പിക്കുക വഴി അവരുടെ ജീവിത സായാഹ്നത്തിലെ മടുപ്പ് പരിഹരിക്കാൻ ഒരു പരിധിവരെ സഹായിക്കും.
►പ്രായമായവർക്ക് ആദരവും അംഗീകാരവും നല്കുന്നതില് ഒട്ടും പിശുക്ക് കാണിക്കരുത്.
►അവർ പറയുന്ന കാര്യങ്ങള്‍ എത്ര കേട്ടതാണെങ്കിലും ആദ്യമായി കേള്‍ക്കും പോലെ പൂര്‍ണമനസോടെ കേട്ടിരിക്കുക.
►പ്രായമായവരെ ഇടക്കിടെ സന്ദര്‍ശിക്കുക. അഭിവാദ്യം പറഞ്ഞ് പുഞ്ചിരിയോടെ അഭിമുഖീകരിക്കുക.
►കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും അവരുമായി കൂടിയാലോചിക്കുകയും ഉപദേശം തേടുകയും ചെയ്യുക.
►പഴയകാല കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും ഇഷ്ടപ്പെടുന്ന അവരെ അവരുടെ മുന്‍കാല സേവനങ്ങള്‍ പരാമര്‍ശിച്ച് സന്തോഷിപ്പിക്കുക.
►പ്രായത്തിന്റെ പെരുമാറ്റ വൈകല്യങ്ങളില്‍ സഹനം അവലംബിക്കുകയും അവരുടെ നന്മക്കായി സദാ പ്രാര്‍ഥിക്കുകയും ചെയ്യുക.