1960-70 കാലഘട്ടത്തിൽ ബഹിരാകാശ മേഖലയിൽ വളർന്നുവന്ന ഇന്ത്യ, ആഗോള ബഹിരാകാശ മേഖലയിലെ മുൻനിര രാഷ്ട്രമായി മാറുന്ന കാര്യത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വളർച്ചയുടെ മുൻനിരയിലേക്ക് സ്വകാര്യമേഖലയെ കൊണ്ടുവരുന്നതിന് സമഗ്രമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സർക്കാർ വലിയ ഊന്നൽ നൽകിയിട്ടുണ്ട്.
ഇന്ത്യാഗവൺമെന്റ് 2020ൽ ബഹിരാകാശ മേഖലയിൽ വലിയ പരിഷ്കാരങ്ങൾക്കു തുടക്കമിട്ടു. ഇന്ത്യൻ ബഹിരാകാശ പരിപാടിയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള വാതിലുകൾ തുറക്കുകയും ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ വിപണിവിഹിതം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
ഇന്ത്യൻ ബഹിരാകാശ നയം
ഗവൺമെന്റിന്റെ പരിഷ്കരണ കാഴ്ചപ്പാട് നടപ്പാക്കുന്നതിനുള്ള സമഗ്രവും സംയോജിതവും ചലനാത്മകവുമായ ചട്ടക്കൂടായി ഇന്ത്യൻ ബഹിരാകാശ നയം-2023 രൂപപ്പെടുത്തി. ബഹിരാകാശത്ത് അഭിവൃദ്ധി പ്രാപിക്കുന്ന വാണിജ്യസാന്നിധ്യം പ്രാപ്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ബഹിരാകാശശേഷി വർധിപ്പിക്കുന്നത് ഈ കാഴ്ചപ്പാടിൽ ഉൾപ്പെടുന്നു.
2019ൽ ബഹിരാകാശവകുപ്പിന്റെ (ഡിഒഎസ്) ഭരണപരമായ നിയന്ത്രണത്തിനു കീഴിൽ, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഇന്ത്യാഗവൺമെന്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സംരംഭമായി (സിപിഎസ്ഇ) സംയോജിപ്പിച്ചു. ബഹിരാകാശ പരിപാടിക്കായി ഉയർന്ന സാങ്കേതികവിദ്യയുള്ള ഉത്പാദന അടിത്തറ വികസിപ്പിക്കാൻ ഇന്ത്യൻ ബഹിരാകാശ വ്യവസായത്തെ പ്രാപ്തമാക്കുക എന്നതിനാണ് ഇതു ലക്ഷ്യമിടുന്നത്. ആഭ്യന്തരവും ആഗോളവുമായ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ ബഹിരാകാശ പദ്ധതിയിൽനിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി പ്രയോജനപ്പെടുത്താൻ ഇതു സഹായിക്കും.
ഇൻ-സ്പേസ്
ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്പേസ്) 2022 ജൂണിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബഹിരാകാശ മേഖലയിലെ ഗവൺമെന്റിതര സ്ഥാപനങ്ങൾക്ക് (എൻജിഇ) പ്രവർത്തനങ്ങൾക്കായി തത്തുല്യമായ ഇടമൊരുക്കുന്നതിന് സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ നിയന്ത്രണ ചട്ടക്കൂട് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്. ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്ക് ആകർഷിക്കുന്നതിനായി വ്യവസായം, ഗവേഷണ-വിദ്യാഭ്യാസ സമൂഹം, സ്റ്റാർട്ട്അപ്പുകൾ എന്നിവയുടെ അന്തരീക്ഷം സജ്ജമാക്കാൻ ഇത് കൂടുതൽ സഹായിക്കും.
2022 നവംബർ 18ന് ഹൈദരാബാദിലെ സ്കൈറൂട്ട് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഉപ ഉപഗ്രഹവിക്ഷേപണ വാഹനമായ വിക്രം-എസ് (പ്രാരംഭ് ദൗത്യം) വിജയകരമായി വിക്ഷേപിച്ചത് ഇന്ത്യൻ ബഹിരാകാശ മേഖലയിലെ വ്യവസായങ്ങളുടെ വർധിച്ച പങ്കാളിത്തത്തിന്റെ പ്രധാന ഉദാഹരണങ്ങളിൽ ഒന്നാണ്.
അഗ്നികുൽ
2022 നവംബർ 25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഐഎസ്ആർഒ കാമ്പസിൽ ചെന്നൈയിലെ അഗ്നികുൽ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡ് ആദ്യത്തെ സ്വകാര്യ വിക്ഷേപണത്തറയും ദൗത്യനിയന്ത്രണകേന്ദ്രവും സ്ഥാപിച്ചു. അഗ്നികുൽ വികസിപ്പിച്ചെടുത്ത അഗ്നിലെറ്റ് സെമി-ക്രയോജനിക് റോക്കറ്റ് എൻജിൻ 2022 നവംബർ നാലിന് ഐഎസ്ആർഒ കേന്ദ്രത്തിൽ വിജയകരമായി പരീക്ഷിച്ചു.
പിഎസ്എൽവി-സി54 ദൗത്യത്തിൽ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവസ്പേസിൽ നിന്നുള്ള രണ്ട് നാനോ-ഉപഗ്രഹങ്ങൾ ‘റൈഡ് ഷെയർ പാസഞ്ചർ’ എന്ന നിലയിൽ വിക്ഷേപിച്ചു. എൽവിഎം 3 (ജിഎസ്എൽവി എംകെ-3) ഉപയോഗിച്ചാണ് ജെൻ-1 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 824 കോടി രൂപയുടെ കരാർ മൂല്യമുള്ള അഞ്ച് പിഎസ്എൽവികളുടെ ആദ്യാവസാന ഉത്പാദനത്തിനായി എച്ച്എഎല്ലും എൽ ആൻഡ് ടി കൺസോർഷ്യവും ഇന്ത്യൻ വ്യവസായ പങ്കാളികളാകും.
മുന്നോട്ടുള്ള വഴിയിൽ, 19 സാങ്കേതിക കൈമാറ്റ കരാറുകളിൽ എൻഎസ്ഐഎൽ ഒപ്പുവച്ചു. കൂടാതെ ഐഎസ്ആർഒ വികസിപ്പിച്ച 8 സാങ്കേതികവിദ്യകൾ ഇന്ത്യൻ വ്യവസായത്തിനു വിജയകരമായി കൈമാറുകയും ചെയ്തു. ഈ നീക്കം ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ആവാസവ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കും. അതോടൊപ്പം ഭൂമിയിലും ബഹിരാകാശത്തും അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.