+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറിവ് നേടാം, ആപ്പിലൂടെ

പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷം സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ 2 / ഡോ. ​​ജൂ​​ബി മാ​​ത്യു അ​​റി​​വ് നേ​​ടാ​​നാ​​യി ഇ​​ന്‍റ​ർ​​നെ​​റ്റി​​നെ സ​​മീ​​പി​​ക്കു​​ന്ന ഏ​​ത
അറിവ് നേടാം, ആപ്പിലൂടെ
പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷം സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ- 2 / ഡോ. ​​ജൂ​​ബി മാ​​ത്യു

അ​​റി​​വ് നേ​​ടാ​​നാ​​യി ഇ​​ന്‍റ​ർ​​നെ​​റ്റി​​നെ സ​​മീ​​പി​​ക്കു​​ന്ന ഏ​​തൊ​​രാ​​ൾ​​ക്കും സ​​ന്ദ​​ർ​​ശി​​ക്കാ​​വു​​ന്ന ചി​​ല വെ​​ബ്സൈ​​റ്റു​​ക​​ളും പ്ര​​യോ​​ഗി​​ച്ചു നോ​​ക്കാ​​വു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളെ​​യും പ​​രി​​ച​​യ​​പ്പെ​​ടാം.

1. മൂ​​ഡി​​ൽ


ഓ​​ൺ​​ലൈ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്‍റെ സ​​ക​​ല​സാ​​ധ്യ​​ത​​ക​​ളെ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഓ​​പ്പ​​ൺ​​സോ​​ഴ്സ് ലേ​​ണിം​​ഗ് മാ​​നേ​​ജ്മെ​​ന്‍റ് സി​​സ്റ്റ​​മാ​​ണ് മൂ​​ഡി​​ൽ (Moodle). ഓ​​ൺ​​ലൈ​​നാ​​യി അ​​സൈ​​ൻ​​മെ​​ന്‍റ് സ​​മ​​ർ​​പ്പി​​ക്കാ​​നും പ​​ഠ​​നോ​​പാ​​ധി​​ക​​ൾ പ​​ങ്കു​​വ​​യ്ക്കാ​​നും പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ത്തു​​വാ​​നു​​മു​​ള്ള അ​​നു​​യോ​​ജ്യ​​മാ​​യ പ്ലാ​​റ്റ്ഫോ​​മാ​​ണ് മൂ​​ഡി​​ലി​​ന്‍റേ​​ത്.
https://moodle.org/

2. മൂ​​ക്


മാ​​സീ​​വ് ഓ​​പ്പ​​ൺ ഓ​​ൺ​​ലൈ​​ൻ കോ​​ഴ്സ് എ​​ന്ന നൂ​​ത​​ന സ​​മ്പ്ര​​ദാ​​യ​​ത്തി​​ലൂ​​ടെ ലോ​​ക​​ത്തെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല അ​​ടി​​മു​​ടി മാ​​റു​​ക​​യാ​​ണ്. അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രേ​​സ​​മ​​യം ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വ്യ​​ക്തി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാ​​വു​​ന്ന ക്ലാ​​സ് മു​​റി​​ക​​ളു​​ടെ സൃ​​ഷ്‌​ടി​​ക്ക് വ​​ഴി​​യൊ​​രു​​ക്കു​​ന്ന സാ​​ങ്കേ​​തി​​വി​​ദ്യ സൂ​​ചി​​പ്പി​​ക്കു​​ന്ന പ​​ദ​​മാ​​ണ് മൂ​​ക് (MOOC- Massive open online course). ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ലെ​​യും പ്ര​ഫ​​സ​​ർ​​മാ​​രു​​ടെ​​യും ക്ലാ​​സു​​ക​​ൾ ലോ​​ക​​ത്ത് എ​​വി​​ടെ​​യു​​ള്ള​​വ​​ർ​​ക്കും സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​കും ഇ​​തി​​ലൂ​​ടെ.
https://www.coursera.org/
https://www.edx.org/
https://www.udemy.com/

3. സ്വ​​യം


കേ​​ന്ദ്ര മാ​​ന​​വ​ശേ​​ഷി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള മൂ​ക് സം​​രം​​ഭ​​മാ​​ണ് സ്വ​​യം (SWAYAM - Study Webs of Active Learning for Young Aspiring Minds). ഒ​​മ്പ​​താം ക്ലാ​​സ് മു​​ത​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം വ​​രെ​​യു​​ള്ള കോ​​ഴ്സു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ഈ ​​സേ​​വ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. സ്വ​​യ​​ത്തി​​ന്‍റെ വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ച്ചാ​​ൽ വി​​ഷ​​യ​​ത്തി​​ന​​ടി​​സ്ഥാ​​ന​​ത്തി​​ലും പ​​ഠി​​പ്പി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും കോ​​ഴ്സു​​ക​​ൾ ക​​ണ്ടെ​​ത്തി ചേ​​രാ​​വു​​ന്ന​​താ​​ണ് . ഇ​​തി​​ലെ കോ​​ഴ്സു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ എ​​വി​​ടെ​​യും അം​​ഗീ​​കാ​​ര​​മു​​ണ്ട്. 15 ആ​​ഴ്ച​​യാ​​ണു മി​​ക്ക കോ​​ഴ്സു​​ക​​ളു​​ടേ​​യും ദൈ​​ര്‍​ഘ്യം. അ​​നു​​ബ​​ന്ധ അ​​ധ്യ​​യ​​ന​​ക്കു​​റി​​പ്പു​​ക​​ൾ, ഗൃ​​ഹ​​പാ​​ഠ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​ണ്ടാ​​കും. ഏ​​റ്റ​​വും പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​രു​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​രി​​ലേ​​ക്കും മി​​ക​​ച്ച അ​​ധ്യാ​​പ​​ന പ​​ഠ​​ന​വി​​ഭ​​വ​​ങ്ങ​​ൾ എ​​ത്തി​​ക്കു​​ക​യെ​ന്ന​​താ​​ണ് ഈ ​​ശ്ര​​മ​​ത്തി​​ന്‍റെ ല​​ക്ഷ്യം.
https://swayam.gov.in/

4. എ​​ൻ​​പി​​ടി​​ഇ​​എ​​ൽ

മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പി​​ന്‍റെ ധ​​ന​​സ​​ഹാ​​യ​​മു​​ള്ള മ​​റ്റൊ​​രു മൂ​​ക് സം​​രം​​ഭ​​മാ​​ണ് എ​​ൻ​​പി​​ടി​​ഇ​​എ​​ൽ (National Programme on Technology Enhanced Learning). ഐ​​ഐ​​ടി​ക​​ളും ഐ​​ഐ​​എ​​സു​മാ​​ണ് ഇ​​തു ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. കോ​​ഴ്സു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി പ​​ഠി​​ക്കാം. താ​​ത്പ​ര്യ​മു​​ണ്ടെ​​ങ്കി​​ൽ ചെ​​റി​​യൊ​​രു ഫീ​​സ് ന​​ൽ​​കി പ​​രീ​​ക്ഷ​യെ​ഴു​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കാം.
https://nptel.ac.in/

5.സ​​മ​​ഗ്ര


അ​​ധ്യാ​​പ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ആ​​വ​​ശ്യ​​മാ​​യ പ​​ഠ​​ന​വി​​ഭ​​വ​​ങ്ങ​​ൾ പൂ​​ർ​ണ​​മാ​​യും ല​​ഭ്യ​​മാ​​ക്കു​​ന്ന പോ​​ർ​​ട്ട​​ലാ​​ണ് സ​​മ​​ഗ്ര (Samagra). എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​​യും ഐ​​ടി അ​​റ്റ് സ്കൂ​​ളും ചേ​​ർ​​ന്നാ​​ണ് ഇ​​തു ത​​യാ​​റാ​​ക്കു​​ന്ന​​ത്. കേ​​ര​​ള സ​​ർ​​ക്കാ​​ർ സം​​രം​​ഭ​​മാ​​യ കൈ​​റ്റി​​നു കീ​​ഴി​​ലെ ഇ -​​വി​​ഭ​​വ​ശേ​​ഖ​​ര​​മാ​​ണു സ​​മ​​ഗ്ര. അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ഠ​​ന​വി​​ഭ​​വ​​ങ്ങ​​ളും മാ​​തൃ​​കാ​ചോ​​ദ്യ​​ങ്ങ​​ളു​മെ​ല്ലാം ഇ​​തി​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​യ്യു​​ക​​യും ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യു​​ക​​യും ചെ​​യ്യാം. സ്കൂ​​ൾ സ​​മൂ​​ഹ​​ത്തി​​ന്‍റെ ഭാ​​ഗ​​മ​​ല്ലാ​​ത്ത​​വ​​ർ​​ക്ക​​ട​​ക്കം അ​​ക്കൗ​​ണ്ടൊ​​ന്നു​മി​​ല്ലാ​​തെ ഇ​​വ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാം. ഒ​​ന്നു​മു​​ത​​ൽ 12 വ​​രെ​​യു​​ള്ള ക്ലാ​​സു​​ക​​ളി​​ലെ മു​​ഴു​​വ​​ൻ പാ​​ഠ​പു​​സ്ത​​ക​​ങ്ങ​​ളും സ​​മ​​ഗ്ര പോ​​ർ​​ട്ട​​ലി​​ൽ ല​​ഭ്യ​​മാ​​ണ്.

പ്ലേ​​സ്റ്റോ​​റി​​ൽ സ​​മ​​ഗ്ര എ​​ന്നു ന​​ൽ​​കി ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യു​​ന്ന മൊ​​ബൈ​​ൽ ആ​​പ്പ് വ​​ഴി​​യും മു​​ഴു​​വ​​ൻ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളും ഡി​​ജി​​റ്റ​​ൽ റി​​സോ​​ഴ്സു​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ​​വ​​ർ​ക്കും സൗ​​ജ​​ന്യ​​മാ​​യി ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന രൂ​​പ​​ത്തി​​ൽ കൈ​​റ്റ് ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
https://samagra.kite.kerala.gov.in/

6. ദി​​ക്ഷ


ദി​​ക്ഷ (Digital Infrastructure for Knowledge Sharing) എ​​ന്ന​​ത് സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യു​​ള്ള ഒ​​രു ദേ​​ശീ​​യ പ്ലാ​​റ്റ്‌​​ഫോ​​മാ​​ണ്. ഇ​​ത് വി​​ദ്യാ​​ഭ്യാ​​സ​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ഷ​​ണ​​ൽ കൗ​​ൺ​​സി​​ൽ ഫോ​​ർ എ​​ഡ്യു​​ക്കേ​​ഷ​​ണ​​ൽ റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ട്രെ​​യി​​നിം​​ഗി​​ന്‍റെ (NCERT) സം​​രം​​ഭ​​മാ​​ണ്.​ ഒ​​രാ​​ളു​​ടെ മു​​ഴു​​വ​​ൻ അ​​ധ്യാ​​പ​​ന​ജീ​​വി​​ത​​വും ഡി​​ജി​​റ്റ​ലാ​ക്കു​​ക​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ദി​​ക്ഷ പോ​​ർ​​ട്ട​​ലി​​ന്‍റെ ല​​ക്ഷ്യം. ഇ​​വി​​ടെ നി​​ര​​വ​​ധി പ​​ഠ​​ന​വി​​ഭ​​വ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്.
https://diksha.gov.in/

7. ഇ​​ൻ​​ഫ​്ലി​​ബ്നെ​​റ്റ്



സ​​ർ​​വ​​ക​​ലാ​​ശാ​​ല ഗ്ര​​ന്ഥാ​​ല​​യ​​ങ്ങ​​ളും വി​​ജ്ഞാ​​ന​​വും ഡി​​ജി​​റ്റ​​ലാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ 1991 മു​​ത​​ൽ മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷ​​ിവ​​കു​​പ്പി​​ന്‍റെ കി​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ലൈ​​ബ്ര​​റി നെ​​റ്റ്‌​​വ​​ർ​​ക്ക് സെ​​ന്‍റ​റാ​ണു ഇ​​ൻ​​ഫ​​്ലിബ്നെ​​റ്റ് (INFLIBNET). ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളെ​​യും ഗ​​വേ​​ഷ​​ണ​സം​​രം​​ഭ​​ങ്ങ​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​ൽ വ​​ലി​​യൊ​​രു പ​​ങ്കാ​​ളി​​ത്ത​​മാ​​ണ് ഇ​​ൻ​​ഫ​്ലി​​ബ്നെ​​റ്റ് വ​​ഹി​​ക്കു​​ന്ന​​ത്.

ഇ​​ൻ​​ഫ​്ലിബ്നെ​​റ്റ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ചി​​ല സം​​രം​​ഭ​​ങ്ങ​​ൾ

ശോ​​ധ് ഗം​​ഗ(Shodhganga): ഇ​​ന്ത്യ​​യി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ശേ​​ഖ​​രം. ഇ​​ന്ത്യ​​യി​​ലെ സ​​ർ​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്കു കീ​​ഴി​​ലു​​ള്ള ഗ​​വേ​​ഷ​​ണ​​പ്ര​​ബ​​ന്ധ​​ങ്ങ​​ൾ ഡി​​ജി​​റ്റ​​ൽ രൂ​​പ​​ത്തി​​ൽ ശേ​​ഖ​​രി​​ച്ചു വി​​ത​​ര​​ണം ചെ​​യ്യു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച ഒ​​രു പ​​ദ്ധ​​തി​​യാ​​ണ് ശോ​​ധ്ഗം​​ഗ.

ഇ-​പി​​ജി പാ​​ഠ​​ശാ​​ല(e-PG Pathshala): ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് സ​​ഹാ​​യ​​ക​​മാ​​യ ഡി​​ജി​​റ്റ​​ൽ വി​​ഭ​​വ​​ങ്ങ​​ൾ ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.

https://epgp.inflibnet.ac.in
https://www.inflibnet.ac.in/
https://vidwan.inflibnet.ac.in/
https://ess.inflibnet.ac.in/
http://soul.inflibnet.ac.in/

8. ഇ -​​ബു​​ക്ക് ശേ​​ഖ​​ര​​ങ്ങ​​ൾ

സൗ​​ജ​​ന്യ​​വും അ​​ല്ലാ​​ത്ത​​തു​​മാ​​യ ഒ​​രു​​പാ​​ട് ഇ-​ബു​​ക്ക് സ്രോ​​ത​​സു​​ക​​ൾ ഇ​​ന്‍റ​ർ​​നെ​​റ്റി​​ൽ ഉ​​ണ്ട്. അ​​തി​​ൽ​ത്ത​ന്നെ പ്രോ​​ജ​​ക്‌​ട് ഗു​​ട്ട​​ൺ​​ബ​​ർ​​ഗ്(https://www.gutenberg.org/), വി​​ക്കി ബു​​ക്സ് (https://en.wikibooks.org/), വി​​ക്കി സോ​​ഴ്സ് (https://wikisource.org/) എ​​ന്നി​​ങ്ങ​​നെ സ്വ​​ത​​ന്ത്ര ലൈ​​സെ​​ൻ​​സോ​​ടു​കൂ​​ടി​​യ​​താ​​ണ്.

ഇ​​ന്‍റ​​ർ​​നെ​​റ്റി​​ൽ ഏ​​റ്റ​​വും പ്ര​​ശ​​സ്ത​​മാ​​യ ഇ-​​ബു​​ക്ക് സ്രോ​​ത​​സാ​​ണു പ്രോ​​ജ​​ക്‌​ട് ഗു​​ട്ട​​ൻ​​ബ​​ർ​​ഗ്. ഇം​​ഗ്ലീ​​ഷി​​നു പു​​റ​​മേയു​​ള്ള ഭാ​​ഷ​​ക​​ളി​​ലും പു​​സ്ത​​ക​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്.

9. വി​​ക്കി​​പീ​​ഡി​​യ

മ​​നു​​ഷ്യ​​ൻ ഇ​​ന്നോ​​ളം ഉ​​ണ്ടാ​​ക്കി​​യ​​തി​​ൽ വ​​ച്ച് ഏ​​റ്റ​​വും വ​​ലി​​യ വൈ​​ജ്ഞാ​​നി​​ക സം​​രം​​ഭ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ് വി​​ക്കി​​പീ​​ഡി​​യ. നി​​ഘ​​ണ്ടു, ഉ​​ദ്ധ​​ര​​ണി​​ക​​ൾ, പ​​ക​​ർ​​പ്പവ​​കാ​​ശം ബാ​​ധ​​ക​​മ​​ല്ലാ​​ത്ത​​തോ തീ​​ർ​​ന്ന​​തോ ആ​​യ പു​​സ്ത​​ക​​ങ്ങ​​ൾ, വാ​​ർ​​ത്ത​​ക​​ൾ, വ​​ഴി​​കാ​​ട്ടി, പ​​ഠ​​ന​വി​​ഭ​​വ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ചി​​ല​​തു മാ​​ത്ര​​മാ​​ണ്.
https://www.wikipedia.org/
https://en.wikiversity.org/
https://en.wikivoyage.org/
https://en.wiktionary.org/

10. വി​​ജ്ഞാ​​ന കോ​​ശ​​ങ്ങ​​ൾ

വി​​ക്കി​​പീ​​ഡി​​യ​​യു​​ടെ പ്ര​​ഭാ​​വ​​ല​​യ​​ത്തി​​ൽ നാം ​​കാ​​ണാ​​തെ പോ​​കു​​ന്ന ഒ​​രു​​പാ​​ട് വൈ​​ജ്ഞാ​​നി​​ക സൈ​​റ്റു​​ക​​ൾ ഉ​​ണ്ട് .വ​​ലി​​പ്പം കൊ​​ണ്ടോ സ്വാ​​ത​​ന്ത്ര്യം കൊ​​ണ്ടോ അ​​വ​​യി​​ൽ പ​​ല​​തും വി​​ക്കി​​പീ​​ഡി​​യ​​യോ​​ളം വ​​രി​​ല്ലെ​​ങ്കി​​ലും ഓ​​രോ​​ന്നി​​നും അ​​തി​​ന്‍റേ​​താ​​യ സ്ഥാ​​ന​​മു​​ണ്ട്.
https://www.britannica.com/
https://www.encyclopedia.com/
https://ml.vikaspedia.in/
https://eol.org/

11. ഡ്യൂ​​യൂ​​ലിം​​ഗോ


ഭാ​​ഷാ​പ​​ഠ​​നം എ​​ളു​​പ്പ​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ആ​​പ്പാ​​ണ് ഡ്യൂ​​യൂ​​ലിം​​ഗോ (Duolingo). ഇം​​ഗ്ലീ​​ഷ്, ഫ്ര​​ഞ്ച്, സ്പാ​​നി​​ഷ്, ലാ​​റ്റി​​ൻ, ജ​​ർ​​മ​​ൻ തു​​ട​​ങ്ങി വി​​വി​​ധ ഭാ​​ഷ​​ക​​ൾ പ​​ഠി​​ക്കാ​​നാ​​യി ഈ ​​ആ​​പ്പ് സ​​ഹാ​​യ​​ക​​മാ​​കും. ചി​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണു പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി ഇ​​ൻ​​ട്ര​​ാക്‌​ടീ​​വ് ക​​ഥ​​ക​​ൾ ല​​ഭ്യ​​മാ​​ണ്.
https://www.duolingo.com/

12. ഫോ​​ട്ടോ​​മാ​​ത്


പ​​ല​​പ്പോ​​ഴും വി​​ദ്യാ​​ർ​​ഥി​​ക​​ളെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന ഒ​​രു വി​​ഷ​​യ​​മാ​​ണ് ഗ​​ണി​​തം. ഫോ​​ട്ടോ​​മാ​​ത് (Photomath) എ​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ൻ ഉ​​പ​​യോ​​ഗി​​ച്ച് സ​​ങ്കീ​​ർ​​ണ​​മാ​​യ ക​​ണ​​ക്കു​​ക​​ൾ​പോ​​ലും അ​​നാ​​യാ​​സം ചെ​​യ്യാ​​ൻ ക​​ഴി​​യും. കൈ​​കൊ​​ണ്ട് എ​​ഴു​​തി​​യ​​തോ പ്രി​​ന്‍റെ​​ടു​​ത്ത​​തോ ആ​​യ ചോ​​ദ്യ​​ത്തി​ന്‍റെ ഒ​​രു ഫോ​​ട്ടോ​യെ​​ടു​​ക്കു​​ക. ഈ ​​ചോ​​ദ്യം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ൾ ആപ്പ് പ​​റ​​ഞ്ഞു​ത​​രും. ആ​​നി​​മേ​​റ്റ് ചെ​​യ്ത് നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഇ​​ൻ​​ട്രാ​​ക്‌​ടീ​​വ് ഗ്രാ​​ഫു​​ക​​ളും സ​​യ​​ന്‍റി​​ഫി​​ക് കാ​​ൽ​​ക്കു​​ലേ​​റ്റ​​റു​മെ​​ല്ലാം ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​ക​​ളാ​​ണ്.
https://photomath.com/

13. സോ​​ളോ​​ലേ​​ൺ


കോ​​ഡിം​​ഗും പ്രോ​​ഗ്രാ​​മിം​ഗും ഇ​ന്ന് വ​​ള​​രെ​​യ​​ധി​​കം സാ​​ധ്യ​​ത​​ക​​ൾ നി​​റ​​ഞ്ഞ മേ​​ഖ​​ല​​യാ​​ണ്. കോ​​ഡിം​​ഗ് ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കാ​​യി ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന ആ​​പ്പാ​​ണ് സോ​​ളോ​​ലേ​​ൺ (Sololearn). തു​​ട​​ക്ക​​ക്കാ​​ർ​​ക്കും പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്കും കോ​​ഡിം​​ഗ് സു​​ഗ​​മ​​മാ​​ക്കാ​​ൻ ഉ​​പ​​ക​​രി​​ക്കു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​നാ​ണി​​ത്. ജാ​​വ, പൈ​​ത്ത​​ൺ, PHP, HTML , ജ​​വാ​​സ്ക്രി​​പ്റ്റ്, സി​​എ​​സ്എ​​സ് തു​​ട​​ങ്ങി​​യ എ​​ല്ലാ ഭാ​​ഷ​​ക​​ളി​​ലു​മു​ള്ള കോ​​ഡിം​​ഗ് ട്യൂ​​ട്ടോ​​റി​​യ​​ലു​​ക​​ളു​​ടെ ഒ​​രു ശേ​​ഖ​​രം​ത​​ന്നെ സോ​​ളോ​​ലേ​​ണി​​ൽ ഉ​​ണ്ട്.
https://www.sololearn.com/

14. ഗൂ​​ഗി​​ൾ ട്രാ​​ൻ​​സ്‌​ലേ​​റ്റ്


ഒ​​രു ഭാ​​ഷ​​യി​​ലു​​ള്ള വി​​വ​​ര​​ങ്ങ​​ൾ മ​​റ്റൊ​​രു ഭാ​​ഷ​​യി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സേ​​വ​​ന​​മാ​​ണ് ഗൂ​​ഗി​​ൾ ട്രാ​​ൻ​​സ്‌​ലേ​​റ്റ്. ടെ​​ക്സ്റ്റ്, ഡോ​​ക്യു​​മെ​​ന്‍റ്, വെ​​ബ് പേ​​ജ് തു​​ട​​ങ്ങി​​യ​​വ​​യ്ക്കൊ​​പ്പം ചി​​ത്ര​​ങ്ങ​​ളി​​ലെ ടെ​​ക്സ്റ്റു​ക​​ൾ ഇ​​ഷ്‌​ട​മു​​ള്ള ഭാ​​ഷ​​യി​​ലേ​​ക്ക് വി​​വ​​ർ​​ത്ത​​നം ചെ​​യ്യാം. വോ​​യി​​സ് ഇ​​ൻ​​പു​​ട്ടും ല​​ഭ്യ​​മാ​​ണ്. ഇ​​പ്പോ​​ൾ നി​​ല​​വി​​ൽ 133 ഭാ​​ഷ​​ക​​ളെ ഗൂ​​ഗി​​ൾ ട്രാ​​ൻ​​സ്‌​ലേ​​റ്റ് പി​​ന്തു​​ണ​​യ്ക്കു​​ന്നു​​ണ്ട്.
https://translate.google.com/

15. ഗൂ​​ഗി​​ൾ എ​​ർ​​ത്ത്



ഗൂ​​ഗി​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന ഒ​​രു ഭൂ​​മി​​ശാ​​സ്ത്ര വി​​വ​​ര​​സം‌​​വി​​ധാ​​ന സോ​​ഫ്റ്റ്‌​​വേ​റാ​​ണു ഗൂ​​ഗി​​ൾ എ​​ർ​​ത്ത് (Google earth). ജോ​​ഗ്ര​​ഫി പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് വ​​ലി​​യ മു​​ത​​ൽ​​ക്കൂ​​ട്ടാ​​ണ് .
https://earth.google.com/
https://www.google.com/sky/

16. ഗൂ​​ഗി​​ൾ ലെ​​ൻ​​സ്


കാ​​ണു​​ന്ന​​ത് എ​​ന്താ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​നും അ​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​നും ക​​ഴി​​യു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ഗൂ​​ഗി​​ൾ ലെ​​ൻ​​സ് (Google lens). അ​​താ​​യ​​ത് നി​​ങ്ങ​​ൾ കാ​​ണു​​ന്ന ഒ​​രു വ​​സ്തു​​വി​​നെ​ക്കു​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ ലെ​​ൻ​​സി​​ന് സാ​​ധി​​ക്കും.

ആ​​ർ​​ട്ടി​​ഫി​​ഷ​ൽ ഇ​ന്‍റ​​ലി​​ജ​​ൻ​​സ്, മെ​​ഷീ​​ൻ ലേ​​ണിം​​ഗ്, ഓ​​ഗ്‌​മെ​ന്‍റ​ഡ് റി​​യാ​​ലി​​റ്റി തു​​ട​​ങ്ങി​​യ സാ​​ങ്കേ​​തി​​ക​വി​​ദ്യ​​ക​​ൾ കൂ​​ടി​​ച്ചേ​​രു​​ക​​യാ​​ണ് ഇ​​വി​​ടെ. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് നി​​ങ്ങ​​ൾ പോ​​കു​​ന്ന വ​​ഴി​​യി​​ൽ ഒ​​രു പൂ​​വ് ഉ​​ണ്ടെ​​ന്നി​​രി​​ക്ക​​ട്ടെ ഏ​​തു പൂ​​വാ​​ണെ​​ന്ന് പി​​ടി​​കി​​ട്ടാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ അ​​ത് അ​​റി​​യ​​ണ​​മെ​​ങ്കി​​ൽ ഗൂ​​ഗി​​ൾ ലെ​​ൻ​​സ് പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ക. കാ​​മ​​റ​​യി​​ൽ ഫോ​​ട്ടോ​യെ​​ടു​​ക്കു​​ക. പൂ​​വി​​ന്‍റെ പേ​​ര്, ശാ​​സ്ത്രീ​​യ നാ​​മം തു​​ട​​ങ്ങി സ​​ക​​ല വി​​വ​​ര​​ങ്ങ​​ളും ഗൂ​​ഗി​​ൾ ലെ​​ൻ​​സ് പ​​റ​​ഞ്ഞു​​ത​​രും. https://lens.google/

( അവസാനിച്ചു)

(ലേ​ഖ​ക​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​ജി​നി​യ​​റിം​​ഗ് കോ​​ള​​ജി​​ലെ കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​​ഭാ​​ഗം മേ​​ധാ​​വി​​യാ​​ണ്.)