ഡോ. ജൂബി മാത്യു
വിദ്യാഭ്യാസ പ്രക്രിയയില്‍ ചടുലവും ക്രിയാത്മകവുമായ മാറ്റങ്ങള്‍ അനിവാര്യമായി കഴിഞ്ഞിരിക്കുകയാണ്. പാരമ്പര്യവും വ്യവസ്ഥാപിതവുമായ പഠനപ്രക്രിയകള്‍ മാറി, വിദ്യാര്‍ഥിസമൂഹത്തിനും അതോടൊപ്പംതന്നെ പൊതുസമൂഹത്തിനും നമ്മുടെ നാടിനും ഉതകുന്ന വിദ്യാഭ്യാസസമ്പ്രദായം നമ്മുടെ നാട്ടിലും ഉണ്ടാകാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. അതത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍, കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ഥിയില്‍നിന്ന് ആവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കംപ്യൂട്ടർ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കംപ്യൂട്ടർ അറിയാത്തവർ നിരക്ഷരരായാണു പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യാഭ്യാസം തടാകംപോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴപോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്.
ലോകത്തെ ഏറ്റവും വലിയ വിജ്ഞാനമായി ഇന്റർനെറ്റ് മാറിക്കഴിഞ്ഞു. അത് ഉപയോഗപ്പെടുത്താൻ വേണ്ടത് എന്ത് എന്ന ചോദ്യത്തിന് പല മറുപടിയുണ്ടാകും. നെറ്റ് കണക്ഷന്റെ വേഗം മുതൽ കംപ്യൂട്ടറിലെ ബ്രൗസറിന്റെ ഗുണഗണങ്ങൾ വരെ. എന്നാൽ ഇതിനേക്കാളെല്ലാം പ്രധാനം ആവശ്യമുള്ളത് കണ്ടെത്താനുള്ള അറിവാണ്. എന്ത് എവിടെയുണ്ടാകും, എങ്ങനെ തെരഞ്ഞെടുക്കാം എന്ന് മനസിലാക്കിയേ തീരൂ. പഠിതാക്കളിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം ഗുണമോ ദോഷമോ എന്നത് തർക്കവിഷയമാണ്, ഒന്നുറപ്പാണ് അതിവേഗം വികസിക്കുന്ന ലോകത്ത് ഏറ്റവും പുതിയ അറിവ് നേടാനും അനുനിമിഷം വളരുന്ന വിജ്ഞാനശേഖരത്തിൽനിന്ന് പ്രധാനപ്പെട്ടവ കണ്ടെത്താനും സാങ്കേതികവിദ്യ കൂടിയേ തീരൂ. ബ്ലാക്ക് ബോർഡും ചോക്കും മാത്രമുള്ള പരമ്പരാഗത ക്ലാസ് മുറികളിൽനിന്ന് സ്മാർട്ട് ക്ലാസ് മുറികളിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണു നാം. പഠനം രസകരമാക്കാനും ക്ലാസിൽ കുട്ടികൾ മയങ്ങിവീഴുന്നത് ഒഴിവാക്കാനുമാണ് സ്കൂളുകൾ “ഹൈടെക്” ആകുന്നത്. സംഭവിക്കുന്നതോ എങ്ങുനിന്നോ ഡൗൺലോഡ് ചെയ്ത, കുറേ സ്ലൈഡുകളുമായി അധ്യാപകർ ക്ലാസിലെത്തുന്നു. പ്രൊജക്ടർ സ്ക്രീനിൽ സ്ലൈഡുകൾ നീങ്ങുന്നതനുസരിച്ച് കുട്ടികൾ ഗാഢനിദ്രയിലാഴുന്നു.
ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ് ഇന്റർനെറ്റിൽ ലഭ്യമായിരിക്കുന്ന വിഭവങ്ങൾ. ഇനി മുന്നോട്ടുവരേണ്ടത് നമ്മളാണ്. പലപ്പോഴും ക്ലാസ് റൂമും അധ്യാപകരുമാണ് കുട്ടികൾക്ക് ചില വിഷയങ്ങളോട് എതിർപ്പും ഇഷ്ടക്കേടും ഉണ്ടാകാൻ കാരണം. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പരിചയപ്പെടുകയും അത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പരിശീലിക്കുകയും ചെയ്യുന്നത് അനിവാര്യമാണ്.
വിദ്യാഭ്യാസമേഖലയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട സാങ്കേതികവിദ്യകളെ പരിചയപ്പെടാം
1. ആർട്ടിഫിഷൽ ഇന്റലിജൻസ് (Artificial intelligence)
നിർമിതബുദ്ധി അഥവാ കൃത്രിമ ബുദ്ധി എന്നു വിളിക്കപ്പെടുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നത് യന്ത്രങ്ങളുടെ ബുദ്ധിയെയും അതു യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കംപ്യൂട്ടർ ശാസ്ത്രത്തെയും സൂചിപ്പിക്കുന്നതിനാണ് ഉപയോഗിച്ചു തുടങ്ങിയത്. മനുഷ്യൻ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കാൻ യന്ത്രങ്ങളെ പ്രാപ്തരാക്കുക, ബുദ്ധി ഉപയോഗിച്ചു കാര്യങ്ങൾ വിശകലനം ചെയ്ത് തീരുമാനത്തിലെത്തുക, മനുഷ്യന്റെ തിരിച്ചറിവുകൾ പോലെ ഉൾക്കൊള്ളാൻ യന്ത്രങ്ങളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഈ സാങ്കേതികവിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരാളുടെ ചോദ്യത്തിന് ഒരുകൂട്ടം ഉത്തരങ്ങൾ അല്ലാതെ, കൃത്യമായി ഉത്തരം നൽകാനും വിവരങ്ങൾ കണ്ടെത്താനുമാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ചാറ്റ് ബോട്ടുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികളുടെ അക്കാഡമിക് മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്താൻ പോകുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഭാഷാ മോഡലുകളാണ് ലോകത്തെ ഞെട്ടിച്ച ചാറ്റ് ജിപിറ്റിയും ഗൂഗിൾ ബാർഡും. ഇന്റർനെറ്റിനെ ഒരു ഡാറ്റാബേസായി ഉപയോഗിച്ച് മെഷീൻ ലേണിംഗിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. സെക്കൻഡുകൾക്കുള്ളിൽ ഒരു ഉപന്യാസം അല്ലെങ്കിൽ കംപ്യൂട്ടർ കോഡ് നൽകാൻ കഴിയുന്നത് ലോകമെമ്പാടുമുള്ള സ്കൂളുകളെയും സർവകലാശാലകളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയിൽ ഈ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ച് നിരവധി സേവനങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞു.
ലേഖനങ്ങൾ എഴുതുക
ലോകത്തിലുള്ള സകലമാന വിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു വ്യക്തിയായി ഇതിനെ കാണാം. അസൈൻമെന്റ്, കോഴ്സ് ഡിസൈൻ, നോട്ടുകൾ, കഥകൾ, കവിതകൾ, ഗവേഷണത്തിന് അനുയോജ്യമായ കോൺഫറൻസ് പേപ്പറുകൾ, ജേർണൽ പേപ്പറുകൾ തുടങ്ങി വിദ്യാഭ്യാസമേഖലയിലെ എന്തിനും ഉത്തരമാണ് ഈ സാങ്കേതികവിദ്യയിലൂടെ ലഭിക്കുക. ഗവേഷണവിദ്യാർഥികൾ വർഷങ്ങൾകൊണ്ടു തയാറാക്കുന്ന ഗവേഷണപ്രബന്ധം നിമിഷങ്ങൾക്കകം ഇതിലൂടെ ലഭിക്കും.
സംക്ഷിപ്തം എഴുതുക
സ്കൂളിലും കോളജിലുമൊക്കെ വലിയ ഖണ്ഡിക തന്നിട്ട് അതിൽനിന്ന് ആശയം സ്വാംശീകരിച്ച് ചെറിയ ഖണ്ഡിക എഴുതാൻ പറയാറുണ്ട്. അതേപോലെതന്നെ വലിയൊരു ഖണ്ഡികയിൽനിന്ന് ചോദ്യങ്ങൾ നിർമിക്കാനും ഉത്തരം കണ്ടെത്താനും ഇതുവഴി സാധിക്കും. ഗവേഷണ വിദ്യാർഥികൾക്ക് ലിറ്ററേച്ചർ റിവ്യൂ നടത്താനും ഇതുകൊണ്ട് സാധിക്കും. ഒരു റിസർച്ച് പേപ്പറിന്റെ സംക്ഷിപ്തം എഴുതാൻ പറഞ്ഞാൽ ഭംഗിയായി എഴുതിത്തരും.
ഭാഷാ വിവർത്തനം
ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്ക് വാക്കുകൾ, വാചകങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ ഉൾപ്പെടെ എന്തും വിവർത്തനം ചെയ്യാൻ ഉപയോഗിക്കാം. ഗ്രാമർ നോക്കാനും വാക്കുകൾ മാറ്റി എഴുതാനും ഉപയോഗിക്കാം.
കോഡ് എഴുതുക
വിവിധ പ്രോഗ്രാമിംഗ് ഭാഷകളിൽ പ്രോഗ്രാം എഴുതാൻ കഴിയും .ഈ പ്രോഗ്രാമുകളിൽ ചിലപ്പോൾ സമ്പൂർണമായി തെറ്റ് തിരുത്തപ്പെട്ടവ ആകണമെന്നില്ല, എങ്കിലും ഇങ്ങനെ നിർമിച്ച പ്രോഗ്രാമിനെ അടിസ്ഥാനമാക്കി മെച്ചപ്പെട്ട പ്രോഗ്രാമുകൾ എഴുതാൻ സാധിക്കും. കൂടാതെ കോഡ് കൊടുത്തു കഴിഞ്ഞാൽ അതിന്റെ വിശദീകരണവും നൽകും. ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയ കോഡിനെ മറ്റേതൊരു പ്രോഗ്രാമിലേക്കും എളുപ്പത്തിൽ മാറ്റാവുന്നതാണ്.
https://chat.openai.com/
https://bard.google.com/
2. വെർച്വൽ റിയാലിറ്റി (Virtual reality)
സാങ്കല്പിക യാഥാർത്ഥ്യം എന്ന അർത്ഥം വരുന്ന വെർച്വൽ റിയാലിറ്റി, കംപ്യൂട്ടർ സൃഷ്ടിക്കുന്ന ഒരു മായിക ലോകമാണ്. സോഫ്റ്റ്വേറുകളുടെ സഹായത്തോടെ ത്രീഡി സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് യാഥാർത്ഥ്യത്തോടു കിടപിടിക്കുന്ന, യാഥാർത്ഥ്യം നിറഞ്ഞ ലോകം നമ്മുടെ കൺമുന്നിൽ ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുക. ഹെൽമെറ്റ് പോലെ തലയിൽ ധരിക്കുവാൻ ഒരു ഡിസ്പ്ലേ സംവിധാനം, അത്യാധുനിക ട്രാക്കിംഗ് സംവിധാനം, മൊബൈൽ കംപ്യൂട്ടിംഗ് ശേഷികൾ ഇത്രയുമായാൽ വെർച്വൽ റിയാലിറ്റി റെഡി. വൈദ്യശാസ്ത്ര രംഗത്തുള്ള വിദ്യാർഥികൾക്ക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള പഠനത്തിന് വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടും. വീട്ടിലിരുന്നുകൊണ്ടുതന്നെ ചരിത്രവിദ്യാർഥികൾക്ക് ചരിത്രസ്മാരകങ്ങളുടെ അന്തർഭാഗത്തുകൂടിയുള്ള യാത്രകൾ ഹൃദ്യമായ അനുഭവമായിരിക്കും .സാധാരണ കുട്ടികൾ പഠിക്കുന്ന ടെക്സ്റ്റ് ബുക്കിലെ ചിത്രങ്ങൾ, ഇൻഫോഗ്രാഫിക്സുകൾ പോലുള്ളവയെ ത്രീഡി ആനിമേറ്റഡ് ദൃശ്യങ്ങളായി കാണിക്കുവാനും വീഡിയോകളും ശബ്ദങ്ങളും ഉൾപ്പെടുത്തി സമ്പന്നമാക്കാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. സൈനികരംഗം, പൈലറ്റ് ട്രെയിനിംഗ്, സിനിമകൾ, ഗെയിം തുടങ്ങിയ നിരവധി മേഖലകളിൽ വെർച്വൽ റിയാലിറ്റി ഉപയോഗിക്കാം.
3. ഓഗ്മെന്റഡ് റിയാലിറ്റി (Augmented reality)
ഓഗ്മെന്റഡ് എന്ന വാക്കിന്റെ അർത്ഥം കൂട്ടിച്ചേർക്കുക അല്ലെങ്കിൽ യോജിപ്പിക്കുക എന്നതാണ്. അതായത് നമ്മുടെ യഥാർത്ഥമായ ലോകത്തിലേക്ക് ചിത്രങ്ങളെയും ശബ്ദങ്ങളെയും മറ്റും കൊണ്ടുവന്ന് മനുഷ്യന്റെ ജീവിതാനുഭവങ്ങളെ പരിപോഷിപ്പിക്കുന്ന ഒരു അവസ്ഥ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മൾ യഥാർത്ഥത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളെ കംപ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന ചിത്രങ്ങളെ കൂട്ടിച്ചേർത്ത്, യഥാർത്ഥമായ ലോകത്തിന്റെ ഒന്നുകൂടി മികച്ച അനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ഓഗ്മെന്റഡ് റിയാലിറ്റി. ഇവിടെ സാങ്കേതികവിദ്യ കാണുകയല്ല മറിച്ച് അനുഭവിച്ച് അറിയുകയാണ്. പോക്കിമോൻ ഗോയെ ഇത്രയേറെ ജനപ്രിയമാക്കിയതിനു പിന്നിൽ ഓഗ്മെന്റഡ് റിയാലിറ്റിയാണെന്ന് എത്രപേർക്കറിയാം.
4. മിക്സഡ് റിയാലിറ്റി (Mixed Reality)
ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ചേരുന്നതാണ് മിക്സഡ് റിയാലിറ്റി. മിക്സഡ് റിയാലിറ്റി ഭൗതികലോകത്തിലോ വെർച്വൽ ലോകത്തിലോ മാത്രമായി നടക്കുന്നില്ല, മറിച്ച് അവിടെ വെർച്വൽ വസ്തുക്കൾ യഥാർത്ഥ ചുറ്റുപാടുകളോട് സംവദിക്കും. സെൻസർ സഹായത്തോടെ തൊട്ടുമുന്നിലുള്ള വസ്തുക്കൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ദൃശ്യങ്ങൾ സ്വയം ക്രമീകരിക്കും. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സായ ജിയോ ഗ്ലാസിലൂടെ വെര്‍ച്വല്‍ ക്ലാസ് മുറി പോലുള്ളവ യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിക്കും. കോണ്‍ഫറന്‍സ് കോള്‍, പ്രസന്റേഷനുകള്‍ പങ്കുവയ്ക്കുക, ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ജിയോ ഗ്ലാസില്‍ ലഭ്യമാണ്.
5. മെറ്റാവേഴ്സ് (Metaverse)
യഥാർത്ഥ ലോകത്തിന്റെ ത്രീഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളുമായി മനുഷ്യൻ ഇടപഴകുന്നു. അതോടൊപ്പം ഓൺലൈൻ ഇടപെടലും ത്രീഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്രലോകമാണു മെറ്റാവേഴ്സ്. ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഒരു പങ്കുവയ്ക്കുന്ന വെർച്വൽ സ്പേസ് ആയിരിക്കുമിത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാകും. ഓരോരുത്തർക്കും ഒറിജിനൽ രൂപമുണ്ടാകും(അവതാർ). പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. ഇന്റർനെറ്റിൽ എന്തെല്ലാം സാധ്യമാണോ അതെല്ലാം വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ഓരോ വ്യക്തിക്കും മെറ്റാവേഴ്സിലൂടെ അനുഭവിക്കാൻ സാധിക്കും. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യയിലെ ഒന്നിലധികം ഘടകങ്ങളുടെ സംയോജനമാണ് മെറ്റാവേഴ്സിനു പിന്നിൽ.
https://about.meta.com/metaverse/
തുടരും...