കേസിലെ വാദം കോടതിയിൽ നടക്കവേ ജഡ്ജി ഗാഢനിദ്രയിലേക്ക് വഴുതി വീണാൽ പാവംകക്ഷി എന്ത് ചെയ്യും?. ബഹുമാനപ്പെട്ട ജഡ്ജി ഉറക്കത്തിലായതിനാൽ തന്റെ വക്കീലിന്റെ വാദങ്ങളൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പ്രതികൂലവിധി കിട്ടിയ കക്ഷിക്ക് അപ്പീൽ സമർപ്പിക്കാമോ എന്ന ചോദ്യമാണ് അറ്റോണി ജനറൽ ആയിരുന്ന സോളി സൊറാബ് ജി ഉന്നയിച്ചത്.
ജഡ്ജിമാരെ മാത്രമല്ല നിയമനിർമാണ സഭയിലെ അംഗങ്ങളെയും നടപടിക്രമങ്ങൾ നടക്കവേതന്നെ നിദ്രാദേവി കടാക്ഷിക്കാറുണ്ട്. അസംബ്ലി നടക്കുമ്പോൾ ഭരണകക്ഷിയിലെ അംഗം ഗാഢനിദ്രയിലാണ്ടു. പ്രതിപക്ഷത്തെ എംഎൽഎ അതൊരു ക്രമ പ്രശ്നമായി സഭയിൽ ഉന്നയിച്ചു.
"സഭാനടപടികൾ നടക്കവെ അംഗം ഉറങ്ങുന്നത് ക്രമപ്രകാരമാണോ'എന്നതായിരുന്നു ചോദ്യം. "ഉറങ്ങാം പക്ഷേ കൂർക്കം വലിക്കരുത്'എന്നായിരുന്നു സ്പീക്കറുടെ റൂളിങ് ! വളരെ നീണ്ട അറുബോറൻ പ്രസംഗങ്ങൾ കേട്ടാൽ ആരാണ് ഉറങ്ങി പ്പോകാത്തത് ?
അമേരിക്കയിലെ ഒരു കോടതിമുറിയിലാണ് ഈ രംഗം.മനംമടുപ്പിക്കുന്ന അറുമുഷിപ്പൻ വാദമുഖങ്ങൾ കേട്ട ജഡ്ജി കൂർക്കംവലിച്ച് ഉറങ്ങിപ്പോയി. ഇതോടെ വാദം നിർത്തിയ വക്കീൽ ബെഞ്ച് ക്ലാർക്കിന്റെ അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു:"ജഡ്ജിയെ നിങ്ങൾ വിളിച്ചുണർത്തണം. എന്റെ വാദം പൂർത്തിയായിട്ടില്ല.'
ബെഞ്ച്ക്ലാർക്ക്:"ജഡ്ജിയെ ഉറക്കിയത് താങ്കളാണ് . അതിനാൽ താങ്കൾ തന്നെ അദ്ദേഹത്തെ വിളിച്ചുണർത്തുന്നതാണ് നല്ലത് ! "
അഡ്വ. ഡി.ബി. ബിനു