കുട്ടിയെ നിരീക്ഷിക്കുമ്പോൾ താഴെ പറയുന്ന സൂചനാ ചോദ്യങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ചോദ്യങ്ങള്‍ക്ക് 'ഉണ്ട്' എന്ന് പ്രത്യക്ഷമായി തോന്നിയാൽ കുട്ടിയിൽ ഓട്ടിസത്തിന്റെ ലക്ഷണമുണ്ടോ എന്നറിയാനുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
1. നിങ്ങളുടെ കുട്ടി സംസാരിക്കുമ്പോൾ മുഖത്ത് നോക്കാറുണ്ടോ?
2. ആവശ്യമുള്ള ഒരു വസ്തുവിലേക്ക് വിരൽ ചൂണ്ടിക്കാണിക്കാറുണ്ടോ?
3. സമപ്രായക്കാരുമായി കളിക്കുന്നതിൽ
വിമുഖത ഉണ്ടോ?
4. ആശയ വിനിമയം നടത്തുവാന്‍
പ്രയാസമുണ്ടോ?
5. കളിപ്പാട്ടങ്ങളോട് ഇഷ്ടക്കുറവ് അല്ലെങ്കിൽ
ഒരു കളിപ്പാട്ടത്തിനോട് കൂടുതൽ താല്പര്യം കാണിക്കാറുണ്ടോ?
6. പേര് വിളിച്ചാൽ ശ്രദ്ധിക്കാറുണ്ടോ?
7. ചില തരം ശബ്ദങ്ങളോട് (ഉദാ: മിക്സി, കുക്കർ) അസഹനീയത കാണിക്കാറുണ്ടോ?
8. അമിതമായ ബഹളം കാണിക്കാറുണ്ടോ?
9. കേള്‍ക്കുന്ന കാര്യം ആവര്‍ത്തിച്ച് പറയുന്ന സ്വഭാവം ഉണ്ടോ?
10. നിങ്ങളുടെ കുട്ടി അവന്റേതായ അല്ലെങ്കിൽ അവളുടേതായ ഒരു ലോകത്തിൽ മുഴുകിയിരിക്കുന്നതായി കാണാറുണ്ടോ?
ആവർത്തന സ്വഭാവം
· തുടർച്ചയായി നിന്ന് കറങ്ങുക, കൈ കുടയുക.
· സ്വയം ഉപദ്രവിക്കൽ (ഉദാ: തല ചുമരിൽ തുടർച്ചയായി ഇടിക്കുന്നു, സ്വന്തം ശരീരഭാഗങ്ങൾ കടിക്കുന്നു.
· കളിപ്പാട്ടത്തിന്റെ പ്രത്യേക ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു (ഉദാ: കാറിന്റെ വീൽ).
· പ്രത്യേക ദിനചര്യ പിന്തുടരുന്നു. അതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ അസ്വസ്ഥനാകുന്നു(disturbed).
· കാൽവിരൽ ഉപയോഗിച്ചുള്ള നടത്തം
(toe walking).
· പ്രകാശം, ശബ്ദം, സ്പർശനം എന്നിവയിൽ
ഉണ്ടാകുന്ന വ്യതാസങ്ങൾ ഇവരെ അരോചിതരാക്കുന്നു.
· വേദന, ചൂട് മനസിലാക്കാത്ത രീതിയിൽ
ഉള്ള പെരുമാറ്റം.
· അനുകരണകളികളിൽ താത്പര്യം കാണിക്കില്ല (ഉദാ: പാവയെ ഉറക്കൽ )
· ഏതെങ്കിലും പ്രവൃത്തികളിൽ അസാധാരണ രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തികൾ നേരത്തെ പറഞ്ഞതു പോലുള്ള സൂചനകൾ ക്കൊപ്പം കാണിക്കുന്നോ എന്ന് നിരീക്ഷിക്കുക.
ഓട്ടിസം കുട്ടികള്‍ക്ക് മാറ്റി എടുക്കേണ്ട സ്വഭാവരീതികൾ കണ്ടെത്താനും ഇവരിൽ വളര്‍ത്തിയെടുക്കേണ്ട കഴിവുകൾ പഠിപ്പിച്ചെടുക്കാനും മാതാപിതാക്കളുടെയും തെറാപ്പിസ്റ്റുകളുടെയും അധ്യാപകരുടേയും (Special Educators) സഹകരണം കൂടിയേ തീരു. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവ വഴി ഓട്ടിസമുള്ള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റാം. അവരെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കാം.
വിവരങ്ങൾ: തസ്നി എഫ്.എസ്
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം.
ഓട്ടിസം കുട്ടികളുടെ പെരുമാറ്റരീതി മാറ്റാം
12:06 PM Apr 12, 2023 | Deepika.com