ര​ക്ത​ദാ​ഹി​ക​ളാ​യ വൃ​ക്ക​ക​ൾ...!

02:27 PM Apr 11, 2023 | Deepika.com
വൃ​ക്ക​ക​ളു​ടെ യ​ഥാ​ർ​ഥ​സ്വ​ഭാ​വ​വും അ​വ​യു​ടെ ചി​ല ആ​ശ​ങ്ക​ക​ളും ഇ​വി​ടെ പ​ങ്കു​വ​യ്ക്കാം.
1. വൃ​ക്ക ഒ​രു ര​ക്ത​ദാ​ഹി​ക​ളാ​യ അ​വ​യ​വ​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ​നി​ന്നു പ​മ്പ് ചെ​യ്യു​ന്ന ര​ക്ത​ത്തി​ന്‍റെ 25 ശ​ത​മാ​ന​വും ര​ണ്ടു വൃ​ക്ക​ക​ളും കൂ​ടി​യാ​ണ് അ​ടി​ച്ചു മാ​റ്റു​ന്ന​ത്.
2. ന​മ്മു​ടെ ആ​കെ ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ അ​ര​ശ​ത​മാ​നം​പോ​ലു​മി​ല്ലാ​ത്ത ഇ​ത്തി​രി കു​ഞ്ഞ​ന്മാ​രാ​ണീ പ​രാ​ക്ര​മ​മൊ​ക്കെ കാ​ണി​ക്കു​ന്ന​ത്.
3. പ​യ​ർ​മ​ണി​യു​ടെ ആ​കൃ​തി​യും വെ​റു​മൊ​രു കം​പ്യൂ​ട്ട​ർ മൗ​സി​ന്‍റെ മാ​ത്രം വ​ലി​പ്പ​വു​മാ​ണൊ​രു വൃ​ക്ക​യ്ക്കു​ള​ള​ത്.
4. വൃ​ക്ക​യ്ക്കു​ള്ളി​ൽ 10 ല​ക്ഷം നെ​ഫ്രോ​ണു​ക​ളു​ണ്ട്്. ഈ ​നെ​ഫ്രോ​ണു​ക​ളാ​ണ് കി​ഡ്നി​യി​ലെ ശ​രി​ക്കു​മു​ള്ള ജോ​ലി​ക്കാ​ർ.
5. ഈ ​നെ​ഫ്രോ​ണു​ക​ൾ വൃ​ക്ക​യി​ലെ​ത്തു​ന്ന ര​ക്ത​ത്തി​ൽ​നി​ന്ന് ഒ​രു മി​നി​റ്റി​ൽ 125ml അ​രി​ച്ചെ​ടു​ക്കും. ഒ​രു ദി​വ​സം 180 ലി​റ്റ​ർ. (125x 60 x 24 = 1,80,000). 150 ഗ്രാം ​വീ​ത​മു​ള്ള ര​ണ്ട​ണ്ണ​ന്മാ​രും കൂ​ടി ഒ​രു​ദി​വ​സം അ​രി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ അ​ള​വാ​ണി​തെ​ന്ന് ഓ​ർ​ക്കു​ക!
6. നി​ര​ന്ത​രം, അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ന്ന ര​ണ്ടു വൃ​ക്ക​ക്കു​ട്ട​ന്മാ​രും കൂ​ടി ഓ​രോ 30 മി​നി​റ്റി​ലും ന​മ്മു​ടെ ര​ക്തം പൂ​ർ​ണ​മാ​യും ശു​ദ്ധീ​ക​രി​ച്ചു തി​രി​കെ ത​രു​ന്നു.

7. അ​ങ്ങ​നെ ഒ​രു​ദി​വ​സം 50 പ്രാ​വ​ശ്യ​മാ​ണ് വൃ​ക്ക​ക​ൾ ര​ക്ത​ശു​ദ്ധീ​ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ന്നു​വ​ച്ചാ​ൽ ഓ​രോ തു​ള്ളി ര​ക്ത​വും ദി​വ​സ​വും 50 പ്രാ​വ​ശ്യം വൃ​ക്ക​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.
8. ഒ​രു ദി​വ​സം ഒ​രാ​ൾ എ​ത്ര ലി​റ്റ​ർ മൂ​ത്ര​മൊ​ഴി​ക്കും? കൂ​ടി​പ്പോ​യാ​ൽ ഒ​ന്ന​ര, അ​ല്ലെ​ങ്കി​ൽ ര​ണ്ടു ലി​റ്റ​ർ. എ​ന്നു വ​ച്ചാ​ൽ ഈ ​അ​രി​ച്ചെ​ടു​ത്ത 180 ലി​റ്റ​റീ​ന്ന് 178 ലി​റ്റ​റും വൃ​ക്ക​ക​ൾ തി​രി​ച്ച് വ​ലി​ച്ചു​കേ​റ്റും. ന​മ്മു​ടെ വീ​ട്ടി​ലെ പ​മ്പു​സെ​റ്റി​നു​ണ്ടോ മാ​ഷേ ഇ​ത്രേം ക​പ്പാ​സി​റ്റി!
9. ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ലെ നെ​ഫ്രോ​ണു​ക​ളെ നി​വ​ർ​ത്തി, ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ചേ​ർ​ത്തു​വ​ച്ചാ​ൽ എ​ത്ര നീ​ളം വ​രു​മെ​ന്ന​റി​യാ​മോ? ഏ​താ​ണ്ട് 16 കി​ലോ​മീ​റ്റ​ർ! ഒ​ര​റ്റ​ത്തൂ​ന്ന് ഓ​ട്ടോ പി​ടി​ച്ച് മ​റ്റേ അ​റ്റ​ത്തെ​ത്താ​ൻ മി​നി​മം 500 രൂ​പ കൊ​ടു​ക്ക​ണം.

12. കി​ഡ്നി​ക്ക് മൂ​ത്ര​മു​ണ്ടാ​ക്ക​ല് മാ​ത്ര​മ​ല്ല കേ​ട്ടോ പ​ണി. ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നു​ണ്ടാ​വാ​ൻ സ​ഹാ​യി​ക്കു​ന്ന എ​റി​ത്രോ​പോ​യെ​ട്ടി​ൻ ഉ​ണ്ടാ​ക്ക​ണം, ര​ക്ത​സ​മ്മ​ർ​ദം കൃ​ത്യ​മാ​ണോ​ന്നു ചെ​ക്ക് ചെ​യ്ത് വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ അ​തി​ന​നു​സ​രി​ച്ച് ക​റ​ക്റ്റ് ചെ​യ്യ​ണം, വൈ​റ്റ​മി​ൻ ഡി-​യെ ക​ർ​മോ​ത്സു​ക​നാ​ക്ക​ണം, ശ​രീ​ര​ത്തി​ലെ ആ​സി​ഡ്- ബേ​സ് സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്ത​ണം, ര​ക്ത​ത്തി​ലെ സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം, ഫോ​സ്ഫ​റ​സ് തു​ട​ങ്ങി പി​രി​യോ​ഡി​ക് ടേ​ബി​ളി​ലു​ള്ള സ​ക​ല​വ​ന്മാ​രെ​യും വ​രു​തി​ക്കു നി​ർ​ത്ത​ണം... ഇ​നി​യു​മൊ​ണ്ട് കു​റേ...
ഇ​ത്ര​യൊ​ക്കെ ചെ​യ്താ​ലും മൂ​ത്രോ​ണ്ടാ​ക്കു​ന്ന​വ​നെ​ന്ന ആ ​വി​ളി​യാ ബാ​ക്കി!