? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും നേതാക്കളും തുടർച്ചയായി പ്രചാരണം നടത്തുന്നത്.
= അവർക്ക് മുതലെടുപ്പു നടത്തുന്നതിനു വഴിയൊരുക്കിയതാരാണ്? അവിടെയാണ് ഇടതുപക്ഷവും യുഡിഎഫും ചെയ്ത അവിവേകം. ഇതിനെയൊരു കർഷകവിഷയമായി മാത്രം വ്യാഖ്യാനിച്ചിരുന്നെങ്കിൽ ഈ രീതിയിലേക്ക് വഴിതെറ്റില്ലായിരുന്നു. ആരെങ്കിലുമൊക്കെ അങ്ങനെ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് എന്റെ പ്രസംഗമല്ല, ഇതിനെ വഴിതിരിച്ചുവിട്ടവരാണ് ഉത്തരവാദി. കാർഷിക വിഷയത്തിൽനിന്നു ശ്രദ്ധ തിരിച്ച് ഇതിനെയൊരു മതവിഷയമായി തമസ്കരിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഇവരെല്ലാം അതു ചെയ്തത്. ഇവരാരും വാക്കു പാലിച്ചില്ലല്ലോ. റബറിന് 250 രൂപ ഉറപ്പുനൽകിയ വിഷയം ചർച്ച ചെയ്യരുത്. സബ്സിഡി മുടങ്ങിക്കിടക്കുന്നതും ചർച്ചയാകരുത്.
? ഇപ്പോൾ കുടിശിക കൊടുക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഇത് അങ്ങയുടെ പ്രസംഗത്തിന്റെ പരിണതഫലമാണോ.
= തീർച്ചയായും, സർക്കാർ അതിനു തയാറായെങ്കിൽ അത്രയെങ്കിലും കർഷകർക്ക് ആശ്വാസമായി. അങ്ങനെയൊരു മാറ്റം തുടങ്ങിയിട്ടുണ്ടെങ്കിൽ സന്തോഷം. ഞങ്ങൾക്ക് കേരള സർക്കാരിനോടു പറയാനുള്ളത് നിങ്ങൾ ഈ വിഷയം ബിജെപിക്കു വിട്ടുകൊടുക്കരുത് എന്നാണ്. കർഷകരുടെ വിഷയം നിങ്ങൾക്കുതന്ന പരിഹരിക്കാൻ കഴിയും. ടാറിംഗിൽ റബർ ഉപയോഗിക്കുക. കുത്തക മുതലാളിമാരായ ടയർലോബിക്ക് റബർ കർഷകരെ എറിഞ്ഞുകൊടുക്കാതെ ടയർ ഫാക്ടറി തുടങ്ങുക. റബർ കർഷകരുടെ പങ്കാളിത്തത്തോടെ റബർ വ്യവസായം തുടങ്ങി കേരളത്തിലെ കർഷകരെ സഹായിക്കാം. കേരളത്തിൽത്തന്നെ പരിഹരിക്കാം. അതിനുള്ള മുൻകരുതൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ചില വിളകൾക്ക് വില തീരെ കുറയുന്പോൾ സർക്കാർ അതു സംഭരിക്കണം. അങ്ങനെയാണല്ലോ വികസിതരാജ്യങ്ങളിലെല്ലാം കൃഷി സംരക്ഷിക്കുന്നത്. മാർക്കറ്റിൽ വിലയില്ലാത്തപ്പോഴാണ് കർഷകന്റെ ഉപജീവനം സാധ്യമാകുന്നതിന് താങ്ങുവില വേണ്ടത്. പലപ്പോഴും താങ്ങുവില മാർക്കറ്റ് വിലയേക്കാൾ താഴ്ത്തിയാണ് നിശ്ചയിക്കുന്നത്.
? താങ്ങുവിലയിൽ സംഭരണത്തിനു സംവിധാനമില്ല എന്നതുകൂടിയുണ്ട്. തേങ്ങയുടെയും പച്ചക്കറിയുടെയമെല്ലാം അവസ്ഥ പരിതാപകരമാകുന്നത് അങ്ങനെയാണ്.
= ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ മലയോര കർഷകർ കേരള സർക്കാരിന്റെ കൂടെ നിൽക്കും. റബറിന്റെ 300 രൂപ മാത്രമല്ല, പച്ചക്കറികൾ, നെല്ല് തുടങ്ങിയവയ്ക്കെല്ലാം താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കണം. ഇതിന് കേന്ദ്രസർക്കാരിന്റെ പക്കൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടുണ്ട്. അതായത്, ഉത്പാദനച്ചെലവിന്റെ 50 ശതമാനംകൂടി കർഷകന് ലാഭം കിട്ടുന്ന രീതിയിൽ താങ്ങുവില പ്രഖ്യാപിക്കണമെന്ന റിപ്പോർട്ടുണ്ട്. താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക. അതിന് ഒരു ലക്ഷം കോടി രൂപയൊന്നും ആവശ്യമില്ലല്ലോ.
? സഭയിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ടല്ലോ. വൈദികരടക്കം അങ്ങേക്കെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു.
= അവർക്ക് വാസ്തവത്തിൽ എന്താണ് ഞാൻ പറഞ്ഞതെന്നു മനസിലാക്കാൻ കഴിഞ്ഞില്ല എന്നേ പറയാനുള്ളൂ. അവർ അതിനെക്കുറിച്ച് രാഷ്ട്രീയകക്ഷികൾ നടത്തിയ വിലയിരുത്തൽ മാത്രം വായിച്ചിട്ടാണ് പ്രതികരിക്കുന്നത്. അവർക്ക് കാർഷിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. ഞാൻ പറഞ്ഞത് ഏതു സാഹചര്യത്തിലാണ് എന്നു മനസിലാക്കാൻ കഴിഞ്ഞിട്ടുമില്ല. അറിവില്ലായ്മയെ അപരാധം എന്നു വിളിക്കേണ്ടതില്ലല്ലോ.
? അങ്ങ് ആഹ്വാനം ചെയ്തതുപോലെ കർഷകർ ജനാധിപത്യത്തിൽ പ്രതികരിക്കും എന്നു ഉറപ്പുണ്ടോ.
= ഇത് ഞാൻ കർഷകരോടു നടത്തുന്ന ഒരാഹ്വാനമാണെന്ന് വിലയിരുത്തുന്പോഴാണ് ഈ ചോദ്യമുയരുന്നത്. മറിച്ച്, വിവിധ കർഷക സംഘടനകൾ ആ മീറ്റിംഗിനു മുന്പ് എന്റെ മുന്നിൽ വച്ച ഒരാശയമാണത്. നമുക്ക് ഈ രീതിയിലൊരു നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് കർഷകപക്ഷത്തുനിന്ന് ഞാൻ സംസാരിക്കുകയാണ് ചെയ്തത്. അല്ലാതെ, എതെങ്കിലും പാർട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയുന്നതല്ല. കർഷകപക്ഷത്തുനിന്ന് രാഷ്ട്രീയ പ്രതികരണം എങ്ങനെയായിരിക്കണമെന്ന് കർഷകർ പറഞ്ഞ നിർദേശം ഞാൻ പറഞ്ഞെന്നേയുള്ളൂ. അത് കർഷകർ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നത് അവരുടെ ഉത്തരവാദിത്വമാണ്. ഞാൻ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി പറയാനും ഉദ്ദേശിക്കുന്നില്ല. മറിച്ച്, കർഷകരെ സഹായിക്കുന്നവരെ കർഷകരും തിരിച്ചു സഹായിക്കും. അത് സാമാന്യബുദ്ധിയാണ് എന്നുള്ളത് പരമാർഥമാണ്. അതിന് പ്രത്യേകിച്ച് ആഹ്വാനമൊന്നും വേണ്ട.
? ഇവിടെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നു സഭയ്ക്കെതിരേ നീക്കങ്ങൾ ഉണ്ടാകുന്നില്ലേ. ഇപ്പോൾ കക്കുകളി നാടകത്തെ സർക്കാരും ഇടതുസംഘടനകളും പ്രോത്സാഹിപ്പിക്കുന്നു. ഇതും ക്രൈസ്തവപീഡനമായി കാണുന്നുണ്ടോ.
= ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവിശ്വാസത്തിലേക്കുള്ള കടന്നുകയറ്റം എന്നു പറയുന്നത് പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളുടെ പൊതു സ്വഭാവമാണ്. വിശ്വാസത്തിനെതിരേ ആക്ഷേപം ഉന്നയിച്ചാൽ പ്രതികരിക്കില്ല എന്നുറപ്പുള്ള സമുദായങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടാണ് പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങൾ ഈ കടന്നുകയറ്റം നടത്തുന്നത്. ശരിക്കും ഇതിനകത്ത് ഒന്നുകിൽ നിരീശ്വരവാദ ചിന്തയുടെ അതിപ്രസരം കൊണ്ടുവരാനുള്ള ശ്രമമുണ്ട്. അതല്ലെങ്കിൽ ചില വിശ്വാസങ്ങളെ താറടിക്കുന്നതിൽ ആനന്ദിക്കുന്ന ഒരുതരം മാനസികവിഭ്രാന്തി ചിലർക്കുണ്ട്.
? സിപിഐയുടെ രാജ്യസഭാംഗം ബിനോയ് വിശ്വം പറയുന്നത് ഗോൾവൾക്കറെ അങ്ങ് വായിക്കണമെന്നാണ്. സിപിഎം നേതാക്കളും കടുത്തഭാഷയിലാണ് വിമർശിക്കുന്നത്.
= ഗോൾവൾക്കറെ ഇവരാരും വായിക്കുന്നതിനു മുന്പേ ഞാൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഉപദേശം വേണ്ട. സഭ ബിജെപിയിലേക്കു ചേരാൻ പോകുന്നു എന്ന ഇവരുടെ ആശയം എന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.
? എൽഡിഎഫിനെയും യുഡിഎഫിനെയും പിണക്കുന്നത് കർഷകർക്കു ഗുണകരമാണോ.
= ഇവരെ ഇണക്കിനിർത്തിയില്ലേ ഇത്രയും കാലം? എന്നിട്ട് എന്താണ് ഗുണംചെയ്തതെന്ന് ഉത്തരം പറയണം. ഞങ്ങൾ എൽഡിഎഫിനോ യുഡിഎഫിനോ എതിരല്ല. അവരുമായുള്ള സൗഹൃദങ്ങളൊക്കെയും നല്ല രീതിയിൽ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്ത ഇടതുമുന്നണി സർക്കാരുമായി സഭയ്ക്കു നല്ല ബന്ധമാണുള്ളത്. ഇടതുമുന്നണിയെ എതിരായാണ് കാണുന്നതെന്ന് അവരാണു പറയുന്നത്. ഞങ്ങളുടെ വിദൂര ചിന്തകളിൽപ്പോലും ഇല്ലാത്ത കാര്യമാണത്. അവരിങ്ങനെ നിലവിളിക്കുന്നത് അവരുടെ കുറ്റബോധംകൊണ്ടുകൂടിയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളിതുവരെ കർഷകരെ അവഗണിച്ചതിന്റെ കുറ്റബോധം.
? പിണറായി വിജയൻ സർക്കാരിനെക്കുറിച്ച് എന്താണ് അഭിപ്രായം.
= പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് വളരെ പോസിറ്റീവായി പല കാര്യങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും. ഗെയിൽ പൈപ്പ് ലൈനും ദേശീയപാതാ വികസനവും ഉദാഹരണങ്ങളായെടുക്കാം. വർഷങ്ങളായി മുടങ്ങിക്കിടന്ന ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാർ ഇച്ഛാശക്തി കാട്ടിയിട്ടുണ്ട്. ആ കാര്യങ്ങളിലൊക്കെ ഇപ്പോഴത്തെ സർക്കാരിനോട് ആദരവും ബഹുമാനവുമുണ്ട്. അതിനെയൊന്നും വിലകുറച്ചു കാണുന്നില്ല. മുൻ ഇടതുസർക്കാരുകളിൽനിന്നു വ്യത്യസ്തമായി സഭയുമായൊരു ഏറ്റുമുട്ടലിന്റെ ശൈലി ഈ സർക്കാരിനില്ല. അതും ഞങ്ങൾ ഭാവാത്മകമായാണ് കാണുന്നത്.
? പ്രസംഗം ചർച്ചയായതിനു പിന്നാലെ വിവിധ പാർട്ടികളുടെ പ്രധാന നേതാക്കൾ ബന്ധപ്പെട്ടിരുന്നോ.
= മിക്കവാറും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വിളിച്ചു. എല്ലാ മുന്നണികളിൽനിന്നുമുള്ള നേതാക്കൾ ഇതേക്കുറിച്ചു സംസാരിച്ചു. ഇതിനെ രാഷ്ട്രീയമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നു മാത്രമേ പറയുന്നുള്ളൂ. ഇതൊരു മുതലെടുപ്പുരാഷ്ട്രീയത്തിന്റെ ഭാഗമല്ല. കർഷകർക്കു ജീവിക്കാൻവേണ്ടി നിങ്ങൾക്കെന്തു ചെയ്യാൻ പറ്റുമെന്ന് നിങ്ങൾ പ്രഖ്യാപിക്കൂ. കർഷകരുടെ ജീവിതം കുറേക്കൂടി മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്ക് എന്തുചെയ്യാൻ പറ്റും എന്നു പറയാൻ മാത്രമേ ഞാൻ എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളൂ.
? എന്തായാലും കർഷകരുടെ പ്രശ്നങ്ങൾ ചർച്ചയാക്കാൻ കഴിഞ്ഞു. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഉണർന്നു ചിന്തിക്കുമെന്നു കരുതുന്നുണ്ടോ.
= ചിന്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെ ചിന്തിച്ചാൽ നിലവിലുള്ള മുന്നണിബന്ധങ്ങളെല്ലാം ഇതുപോലെ സുഗമമായി മുന്നോട്ടു പോകും. മറിച്ച് കർഷകരെ വീണ്ടും അവഗണിക്കുന്ന നിലപാടാണെങ്കിൽ കാര്യങ്ങൾ മാറിയേക്കാം. ബിജെപി കർഷകപക്ഷത്താണെന്നു ഞങ്ങളാരും കരുതുന്നില്ല. മൂന്നു മുന്നണികളും കർഷകപക്ഷത്തു നിൽക്കുന്നില്ല എന്നതു സത്യമാണ്. കേന്ദ്ര സർക്കാരിനോടല്ലാതെ ആരോടാണ് ഞങ്ങൾ ഈ വിഷയം പറയേണ്ടത്. അതിനെ വർഗീയമായാണോ കാണേണ്ടത്. ഏതെങ്കിലും പാർട്ടിയിൽ സഭ ചേരാൻ പോകുന്നു എന്നു വ്യാഖ്യാനിക്കുന്പോഴാണ് ഇതിൽ അപകടമുണ്ടാകുന്നത്.
? ബിജെപി അധികം മോഹിക്കേണ്ട എന്നാണോ അങ്ങ് പറഞ്ഞുവയ്ക്കുന്നത്.
= ക്രൈസ്തവ പീഡനങ്ങളിൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ ശക്തമായ നടപടികളെടുക്കണം. അക്രമികളെ ശിക്ഷിക്കുകയും അക്രമത്തെ തള്ളിപ്പറയുകയും വേണം. ഭരണഘടനയെ മാനിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ ആത്മവിശ്വാസത്തോടെ രാജ്യത്തു ജീവിക്കാനാകണം. കർഷകരുടെ പ്രശ്നത്തിൽ അവരാണ് ആദ്യം ഇടപെടുന്നതെങ്കിൽ തീർച്ചയായും കർഷകർ അവരെ സഹായിക്കും. അതിൽ അവർക്ക് ന്യായമായും മോഹിക്കാം. അത് ഞാൻ പറഞ്ഞതുകൊണ്ടോ സഭ പറഞ്ഞതുകൊണ്ടോ അല്ല. കർഷകർ അത്രമേൽ ഗതികേടിലാണ്. മുങ്ങിത്താഴുന്നവർക്ക് ആദ്യം കൈകൊടുക്കുന്നത് ആരാണോ അവരുടെ കൈയിൽ അവർ പിടിക്കും. മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലാണ് കർഷകർ. ഇപ്പോൾ കൈനീട്ടി അവരെ സംരക്ഷിക്കുന്നവർക്കൊപ്പം കർഷകർ നിൽക്കും. അത് സഭ പറഞ്ഞിട്ടോ രാഷ്ട്രീയം നോക്കിയോ അല്ല.