മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചു വരുന്ന അണപ്പല്ലുകളാണ് വിസ്ഡം ടൂത്ത്. മനുഷ്യരുടെ ദന്തഗണത്തിൽ പാൽപ്പല്ലുകൾ ആദ്യം വരുന്ന 20 പല്ലുകളും സ്ഥിരദന്തങ്ങൾ രണ്ടാമത് വരുന്ന 32 പല്ലുകളുമാണ്. ഇതിൽ രണ്ടാമതു വരുന്ന 32 പല്ലുകളിൽ 28 എണ്ണം മാത്രമേ പലരിലും പൂർണമായും പുറത്തു വരുന്നതായി കാണുന്നുള്ളൂ.
പല കാരണങ്ങളാലാണ് ഇതു സംഭവിക്കുന്നത്. 28 പല്ലുകൾ 13 വയസിനകം വന്നിട്ടുണ്ടാവും. 17 വയസിനും 25 വയസിനും ഇടയിലാണ് മൂന്നാമത്തെ സെറ്റ് പല്ലുകൾ പുറത്തുവരാൻ സാധ്യതയുള്ളത്.
ഇമ്പാക് ഷൻ
എന്നാൽ, പലപ്പോഴും മോണയുടെ അവസാനമായി വരുന്ന ഈ പല്ലുകൾ പുറത്തുവരുന്നതിനു തടസങ്ങൾ കാണപ്പെടുന്നു. ഒന്നുകിൽ അത് ചരിഞ്ഞോ അല്ലെങ്കിൽ ആഴത്തിലോ എല്ലിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയായിലാണ് കാണപ്പെടുന്നത് ഈ അവസ്ഥയ്ക്ക് ഇമ്പാക്്ഷൻ
എന്നു പറയുന്നു.
അണപ്പല്ലുകൾക്കാണ് ഇതു കൂടുതലായി കാണുന്നതെങ്കിലും മറ്റു പല്ലുകളും ഇങ്ങനെ എല്ലിൽ കുടുങ്ങിക്കിടക്കുന്നതായി കാണാറുണ്ട്. * ചരിഞ്ഞു വളരുന്ന പല്ലുകൾ പുറത്തേക്ക് വരാൻ വേണ്ട സ്ഥലം ലഭിക്കാതെ വന്നാൽ പല്ല് എല്ലിൽ കുടുങ്ങിപ്പോകും.
* എല്ലിന്റെ സാന്ദ്രത കൂടുതലാണെങ്കിലും ഇങ്ങനെ സംഭവിക്കാം.
* വലുപ്പം കൂടിയ പല്ലുകളും ചെറിയ താടിയെല്ലും ആയാൽ ഇമ്പാക്ഷൻ സംഭവിക്കാം.
* വായിലെ മറ്റു പല്ലുകളുടെ സ്ഥാനം തെറ്റിയുള്ള അവസ്ഥ.
* വളർന്നുവരുന്ന പല്ലിന്റെ മുകളിൽ മോണയുടെ കോശങ്ങൾ സാധാരണ കട്ടിയിൽ കാണപ്പെടാം. ഇതും ഒരു കാരണ മാവാം.
എല്ലിൽ കുടുങ്ങിയ പല്ലിന്റെ ചരിവും സ്ഥാനവും കണക്കാക്കി ഇമ്പാക്്ഷനെ നാലായി തിരിക്കാം.
1 . ഹൊറിസോണ്ടൽ ഇമ്പാക് ഷൻ
(പല്ല് പൂർണമായും ചരിഞ്ഞ് നിൽക്കും)
2. വെർട്ടിക്കൽ ഇമ്പാക്്ഷൻ (സാധാരണ പല്ല് നിൽക്കുന്ന അതേ ദിശയിൽ ആഴത്തിൽ)
3. മീസിയോ ആങ്കുലർ
(അടുത്തുള്ള പല്ലിൽ വശത്തേക്ക് ചരിഞ്ഞു കിടക്കും)
4. ഡിസ്റ്റോ ആങ്കുലർ (അടുത്തുള്ള പല്ലിന്റെ
എതിർദിശയിലേക്ക് ചരിഞ്ഞ്)
(തുടരും)
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903
എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ
09:08 PM Jan 04, 2023 | Deepika.com