ലോകമെന്പാടും സംസാരവിഷയമായ ഒരു സാമൂഹ്യതിന്മയാണല്ലോ വർഗ, വർണ, മതവിവേചനം. എവിടെയെങ്കിലും അയൽക്കാരുടെയോ സഹപാഠികളുടെയോ സഹപ്രവർത്തകരുടെയോ ഇടയിൽ എന്തെങ്കിലും കാരണവശാൽ ശണ്ഠയുണ്ടാകുന്പോൾ അതിനു വിവേചനത്തിന്റെ നിറം പിടിപ്പിച്ച് ഹരം പകരുന്ന വാർത്തയാക്കുക പതിവാണല്ലോ. കുറെക്കാലംമുൻപ് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിൽനിന്ന് ഇത്തരം ചെറുവാർത്തകൾ പരക്കുകയും അതിന് ഇന്ത്യയിൽ ചലനം സൃഷ്ടിക്കാൻ കഴിയുകയും ചെയ്തു.
അനേകംതവണ ഇവിടെ വന്നുപോയിട്ടുള്ള എനിക്ക് അന്നും ഇന്നും ഒരിക്കലും ഒരു വിവേചനത്തിന്റെ അരോചകത്വം അനുഭവിക്കേണ്ടിവന്നിട്ടില്ല. എവിടെ ഇറങ്ങിയാലും സൗഹൃദമനോഭാവംതന്നെ. ജിംനേഷ്യം, ദേവാലയം, ലൈബ്രറി, ആശുപത്രി, റസ്റ്ററന്റ് എന്നുവേണ്ട പൊതുപാർക്കുകളിൽപോലും ഈ സൗഹൃദഭാവം സുഖം പകരുന്നു. പ്രായമായവർ ഷോപ്പിംഗിനു പോകുന്പോഴും ടാക്സി പിടിക്കുന്പോഴും പ്രത്യേക കരുതൽ നൽകുകയുംചെയ്യും.
തൊലിയുടെ നിറമോ ഭാഷയുടെ വ്യത്യസ്തതയോ ആരും ശ്രദ്ധിക്കുകപോലുമില്ല. ജോലിസ്ഥലത്തുംമറ്റും ഉണ്ടെന്നു പറയപ്പെടുന്ന ഈ സാമൂഹ്യതിന്മ സാധാരണക്കാരുടെ അനുദിനജീവിതത്തിൽ അനുഭവപ്പെടുന്നതേയില്ല എന്നതാണു സത്യം. ഒരിക്കൽ ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് ഒരു ഇന്ത്യൻ പെണ്‍കുട്ടിയുടെയും ആഫ്രിക്കൻ വനിതയുടെയും കാൽപ്പാദം കഴുകി ഐറിഷ് പുരോഹിതൻ ചുംബിക്കുന്നതു കാണാനിടയായി. ഇവിടെ നിലനിന്നിരുന്ന "വൈറ്റ് ഓസ്ട്രേലിയൻ പോളിസി’ ഇവർതന്നെ തള്ളിക്കളഞ്ഞുവെന്നു മനസിലായി.
190 രാജ്യങ്ങളിൽനിന്നുള്ള ജനങ്ങൾ വസിക്കുന്നുണ്ട് ഈ ഭൂഖണ്ഡത്തിൽ. ഭൂരിഭാഗവും മിശ്രവിവാഹങ്ങളാണു നടക്കുന്നത്. അതും സമൂഹ സൗഹൃദത്തിന് ആക്കും കൂട്ടുന്നുവെന്നു പറയാം.
സിസിലിയാമ്മ പെരുന്പനാനി
cjperu5@gmail.com