കുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികവുമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവുമൂലം കുട്ടികളുടെ പല്ലിന്റെ സംരക്ഷണത്തെക്കുറിച്ചു വേണ്ടത്ര അറിവ് ഉണ്ടാകണമെന്നില്ല. ജനിക്കുന്നതിനു
മുന്പും ശേഷവുമുള്ള പോഷകക്കുറവു കാരണം ഇനാമൽ ഹൈപോ പ്ലാസിയയ്ക്കുള്ള സാധ്യത കൂടുതലാണ്.
മുൻവശത്തു മുകളിലെ രണ്ടു പല്ലുകൾ...
മുൻവശത്തു മുകളിലുള്ള രണ്ടു പല്ലുകളെയാണ് ആദ്യമായി ഇതു ബാധിക്കുന്നത്. ചെറിയ രീതിയിലുള്ള മഞ്ഞ കളറിലോ ബ്രൗണ് നിറത്തിലോ പാച്ച് വന്ന് അവിടെ ചെറിയ ഓട്ടയായി തീരുന്നു. പിന്നീട് അതു പടരുകയും മറ്റു വശങ്ങളെയും അടുത്തുള്ള പല്ലുകളെയും ബാധിക്കുകയും ചെയ്യുന്നു. ദന്തക്ഷയം ആദ്യം കാണപ്പെടുന്നതു മുകളിലുള്ള മുൻവശത്തെ രണ്ടു പല്ലുകൾ, പിന്നെ തൊട്ടടുത്തു നിൽക്കുന്ന പല്ലുകൾ, അതിനുശേഷം മുകളിലുള്ള അണപ്പല്ലുകൾ എന്നീ ക്രമത്തിലാണ്.
പിന്നീട് രണ്ടാമത്തെ അണപ്പല്ലിലും കോന്പല്ലിലും ഏകദേശം ഒരേസമയത്തുതന്നെ കാണപ്പെടുന്നു. ഇതെല്ലാം കഴിഞ്ഞാണു താഴത്തെ വരിയിലുള്ള അണപ്പല്ലുകളെ ബാധിക്കുന്നത്. എന്നാൽ, താഴെ മുന്നിലുള്ള പല്ലുകളെ ഇതു ബാധിക്കുന്നില്ല. കാരണം, നാക്ക് ഈ പല്ലുകളെ സംരക്ഷിക്കുകയും ആ പല്ലുകൾക്ക് പുറകിൽ ഉമിനീർഗ്രന്ഥി ഉള്ളതുകാരണം കൃത്യമായ ദന്തശുചിത്വം സാധ്യമാവുകയും ചെയ്യുന്നു.
നേരത്തേ രോഗനിർണയം
ആദ്യം തന്നെയുള്ള രോഗനിർണയത്തിലൂടെയും മാതാപിതാക്കൾക്ക് ബോധവത്കരണം നൽകുന്നതിലൂടെയും ടോപ്പിക്കൽ ഫ്ളൂറൈഡ് ഉപയോഗിച്ചുള്ള ചികിത്സയിലൂടെയും തുടക്കത്തിൽ തന്നെ ദന്തക്ഷയം തടയാൻ കഴിയും.
എങ്കിലും ഇതിന്റെ പടരുന്ന സ്വഭാവം കാരണം കുട്ടികളുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും ഇതു സാരമായി ബാധിക്കുന്നു.
ദന്തക്ഷയം ചികിത്സിക്കാം
കുട്ടികളിലെ ദന്തക്ഷയം ചികിത്സിച്ചു മാറ്റാതിരുന്നാൽ വിവിധതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നു. * വേദന, പഴുപ്പ്, * ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിലുമുള്ള ബുദ്ധിമുട്ട്, * സ്കൂളിൽ പോകാനുള്ള ബുദ്ധിമുട്ട് * ഉയർന്ന ചികിത്സാചെലവുകളും സമയനഷ്ടവും. (തുടരും)
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,
(അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903