ആടുകളം, വിസാരണൈ, അസുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ മക്കൾ ശെൽവൻ വിജയ് സേതുപതി നായകനാകുന്നു. വിടുതലൈ എന്നു പേരിട്ടിരിക്കുന്ന ചിത്രം ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കന്പനിയായ ആർഎസ് ഇൻഫോടെയ്ൻമെൻസാണ് നിർമിക്കുന്നത്.
വൈദ്യുതിയും ടെലികമ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളമായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. ഗോത്രവർഗക്കാർക്കൊപ്പം ചലച്ചിത്ര താരങ്ങളുമൊന്നിച്ചു താമസിച്ചാണ് അതി സാഹസികമായി ചിത്രത്തിലെ രംഗങ്ങൾ പൂർത്തിയാക്കിയത്. വിജയ് സേതുപതിക്കൊപ്പം ഹാസ്യ താരം സൂരി, സംവിധായകൻ ഗൗതം മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. അസുരന്റെ വലിയ വിജയത്തിനു ശേഷം സംവിധായകൻ വെട്രി മാരന്റെ മറ്റൊരു ശക്തമായ ഉള്ളടക്കമുള്ള ത്രില്ലർ ചിത്രമാണിത്.
സംഗീത ചക്രവർത്തി ഇളയരാജ ആദ്യമായി വെട്രിമാരനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടു തലൈ. വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: ആർ രാമർ, ആക്ഷൻ: പീറ്റർ ഹെയ്ൻ. ചിത്രത്തിൽ അധ്യാപകന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സൂരിക്ക്. എഴുത്തുകാരൻ ജയമോഹന്റെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരൻ വിടുതലൈ ഒരുക്കുന്നത്.