മരണാനന്തരം വക്കീൽ സ്വർഗത്തിലെത്തി. സ്വർഗകവാടം കടന്ന് ചെന്നവക്കീൽ ആ കാഴ്ച കണ്ടു വിസ്മയിച്ചുനിന്നു. സ്വർഗത്തിലെ വിശാലമായ മതിലിൽ നിറയെ ക്ലോക്കുകൾ ! താൻ വാച്ച് കടയിലാണോ എത്തിയതെന്ന് ഒരുനിമിഷം അദ്ദേഹം ശങ്കിച്ചു.
വക്കീൽ : "ഇതെന്തിനാണ് സ്വർഗത്തിൽ ഇത്രയും ക്ലോക്കുകൾ നിരത്തി വച്ചിരിക്കുന്നത് ?
മാലാഖമാരാണ് അതിനു മറുപടി നൽകിയത്. "നുണ ക്ലോക്കുകൾ " ആണത് . ഭൂമിയിൽ ജീവിച്ച ഓരോരുത്തർക്കും ഓരോ ക്ലോക്കുകൾ ഇവിടെയുണ്ട്. ഭൂമിയിൽ ആരെങ്കിലും നുണ പറഞ്ഞാൽ അവരുടെ ക്ലോക്ക് അനങ്ങാൻ തുടങ്ങും...വക്കീൽ : ഇതാരുടെ ക്ലോക്കാണ്. മാലാഖ : "മദർതെരേസയുടെ ക്ലോക്കാണത്. ഒരിക്കലും അതനങ്ങിയിട്ടില്ല. ഒരിക്കലും നുണ പറഞ്ഞിട്ടില്ല എന്നതാണ് അതിനർഥം.
വക്കീൽ : "വിവാഹിതരായവരുടെ ക്ലോക്ക് എവിടെയാണ് ?".
മാലാഖ : " ആ ക്ലോക്കുകൾ ഞങ്ങൾ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ "ഓഫീസ്ഫാൻ" ആയിട്ടാണ് അത് ഉപയോഗിക്കുന്നത്. വക്കീൽ : "അപ്പോൾ വക്കീലന്മാരുടെ ക്ലോക്കുകളോ?"
മാലാഖ : "അത് പുറത്താണ് സൂക്ഷിച്ചിരിക്കുന്നത് .സ്വർഗത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉണ്ടാക്കാൻ ഈ ക്ലോക്കുകളാണ് ഞങ്ങൾ ഉപയോഗിക്കുന്നത് ! "
നർമ്മവിസ്താരം: അഡ്വ. ഡി.ബി. ബിനു
"സ്വർഗത്തിലെ നുണ ക്ലോക്കുകൾ'
03:52 AM Apr 25, 2021 | Deepika.com