രാത്രികാലങ്ങളിലെ പുളിച്ചുതികട്ടല്‍, പലതരത്തിലുള്ള ഹെര്‍ണിയ,
കരളില്‍ അമിതമായി കൊഴുപ്പടിയുക എന്നിവയും അമിതവണ്ണക്കാരില്‍ കണ്ടുവരുന്നു.
ഫാറ്റി ലിവർ
ഫാറ്റി ലിവർ അഥവാ കരളിലെ അമിതമായ കൊഴുപ്പ് നോൺ ആൽക്ക ഹോളിക് ലിവർ സിറോസിസ് (Non-alcoholic liver cirrhosis) എന്ന അസുഖത്തിലേക്ക് നയിക്കുന്നു.
സ്ത്രീകളിലെ രോമവളർച്ച
ഹെർസ്യൂട്ടിസം (Hirsutism) അഥവാ സ്ത്രീകളിലെ രോമ വളര്‍ച്ച, രക്തത്തിലെ
കൂടിയ അളവ് കൊളസ്ട്രോള്‍, അടിക്കടി ഉണ്ടാകുന്ന മൂത്രാശയ അണുബാധ, മൂത്രം
ഒഴിക്കുന്നത് നിയന്ത്രിക്കാനുള്ള കഴിവ് കുറയുക എന്നീ അവസ്ഥകളും അമിതവണ്ണക്കാരില്‍ കൂടുതലായി കാണപ്പെടുന്നു.
അമിതമായ ഉത്കണ്ഠ
അമിതവണ്ണക്കാരായ കുട്ടികളില്‍ പല മാനസിക പ്രശ്നങ്ങളും കാണപ്പെടുന്നു. എഡിഎച്ച്ഡി(ADHD), കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ (Attention deficit), ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ(Hyper activity disorder), അമിതമായ ഉത്കണ്ഠ (anxiety),
ഡിപ്രഷന് അഥവാ വിഷാദം, ആത്മാഭിമാനക്കുറവ് (Poor self esteem)എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെടുന്നത്.
അമിതവണ്ണക്കാരില്‍ മേല്‍പ്പറഞ്ഞ ധാരാളം അസുഖങ്ങള്‍ ക്കു സാധ്യത കൂടുതലായതുകൊണ്ടുതന്നെ അവരുടെ ആയുര്‍ദൈര്‍ഘ്യം മറ്റുള്ളവരെ അപേക്ഷിച്ച് 15 - 20 വര്‍ഷം വരെ കുറവാണെന്ന് ഗവേഷണങ്ങളുണ്ട്.
വിഷാദരോഗസാധ്യത
അമിതവണ്ണം ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. മാനസിക സമ്മര്‍ദം വര്‍ധിക്കുന്നു. ആത്മാഭിമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെടുത്തലിന് കാരണമാകുന്ന വിഷാദരോഗ സാധ്യത കൂടുന്നു. (തുടരും)
വിവരങ്ങൾ - ഡോ. പ്രമീളാദേവി
കൺസൾട്ടന്റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
അമിതവണ്ണമുള്ളവരിലെ ആരോഗ്യപ്രശ്നങ്ങൾ
04:20 PM Nov 12, 2022 | Deepika.com