ശരീരത്തിലെ അമിതമായ കൊഴുപ്പില്‍ നിന്ന് അമിതമായി ഉത്പാദിക്കപ്പെടുന്ന ഒസ്ട്രിഡോയൽ (Oestradiol) എന്ന ഹോർമോൺ സ്തനങ്ങളില്‍ പലതരം മുഴകള്‍ക്ക് കാരണമാകുന്നു. കൂടാതെ മസ്റ്റാൾജിയ (Mastalgia) അഥവാ മാറുവേദനയും ഉണ്ടാക്കുന്നു.
ആൺകുട്ടികളിൽ
ആണ്‍കുട്ടികളില്‍ ലൈംഗിക അവയവങ്ങളുടെ വികാസം (Sexual organ development) താമസിക്കാന്‍ കാരണമാകുന്നു.
പെൺകുട്ടികളിൽ
അതേസമയം, പെണ്‍കുട്ടികളില്‍ ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക അവയവങ്ങളുടെ വികാസം സംഭവിക്കുകയും നേരത്തേ ആർത്തവം (early menarchy) ഉണ്ടാവുകയും ചെയ്യുന്നു.
അധികമായി ഉണ്ടാകുന്ന ഹോര്‍മോണുകള്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് പോളി സിസ്റ്റിക് ഓവറി (Polycystic ovary) എന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ക്രമം തെറ്റിയുള്ള ആര്‍ത്തവത്തിന് കാരണമാകുന്നു. ചിലപ്പോള്‍ വന്ധ്യതയ്ക്കും കാരണമായേക്കാം.
ആയാസ രഹിതമായ ദിനചര്യയാണ്
പോളിസിസ്റ്റിക് ഓവറിയുടെ(PCOD) മറ്റൊരു പ്രധാന കാരണം. PCOD മൂലം ഗര്‍ഭധാരണയില്‍ കാലതാമസം നേരിടാം.
അമിതവണ്ണം പുരുഷന്മാരില് Erectile dysfunction അഥവാ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാക്കുന്നു.
കാൻസറുകൾ
മോർബിഡ് ഒബീസിറ്റി (Morbid obesity) ചിലതരം കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ കൊഴുപ്പില്‍ നിന്നു കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആഡിപോകൈൻസ് (adipokines) താഴെ പറയുന്ന കാന്‍സറിന് കാരണമാകുന്നു. ഉദാ: വന്‍കുടലിലെ കാന്‍സര്‍, മലാശയ കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, കിഡ്നി കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍.
കൊഴുപ്പില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒസ്ട്രിഡോയൽ (Oestradiol) സ്തനാർബുദത്തിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. (തുടരും)
വിവരങ്ങൾ - ഡോ. പ്രമീളാദേവി,
കൺസൾട്ടന്റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം