ഭൂരിഭാഗം അമിതവണ്ണവും (obesity) അമിതമായ ആഹാരക്രമവും (Food Addiction) ആയാസരഹിതമായ ജീവിതരീതിയും കൊണ്ട് ഉണ്ടാകുന്നതാണ്. എന്നാല്‍, ചുരുക്കം
ചിലരില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് അമിത വണ്ണം കണ്ടുവരുന്നു. അതിനാല്‍ ഈ അവസ്ഥയുള്ളവര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരായി കാരണം കണ്ടുപിടിക്കേണ്ടതുണ്ട്.
ശരീരത്തിലെ ചില അസുഖങ്ങള്‍ അമിതവണ്ണം ഉണ്ടാക്കുന്നു.
1.ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) അഥവാ തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ്.
2. അഡ്രിനാൽ ഗ്രന്ഥിയുടെ (Adrenal gland) പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റം കഷിംഗ് സിൻഡ്രോം ( Cushing syndrome) ഉണ്ടാക്കുന്നു. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
3. ഹൈപ്പോതലാമസ് (Hypothalamus) എന്ന തലച്ചോറിലുള്ള ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം.
4. ചില മരുന്നുകള്‍ - ഉദാ: Sulfonylureas, Thiazolidine derivatives, Psychotropic agents, Antidepressants, ചില Antiepileptic drugs, ശരിയല്ലാത്ത
രീതിയില്‍ ഇൻസുലിന്റെ ഉപയോഗം... എന്നിവയൊക്കെ ശരീരം
തടിക്കാന്‍ കാരണമാകുന്നു.
അമിതവണ്ണം മൂലമുണ്ടാകുന്ന രോഗങ്ങള്‍
- ഹൃദയ സംബന്ധമായ അസുഖങ്ങള്‍
അമിതവണ്ണക്കാരില്‍ Cardiac output അഥവാ ഹൃദയത്തില്‍ നിന്നു പുറന്തള്ളപ്പെടുന്ന രക്തം നിശ്ചിത അളവിലും കൂടുതലായിരിക്കും. ഇത് ഉള്‍ക്കൊള്ളേണ്ട ശ്വാസകോശത്തിന് വേണ്ടത്ര വികസിക്കാന്‍ അമിതവണ്ണം ഒരു തടസമാകുന്നു.
* ഉറക്കത്തില്‍ ഉണ്ടാകുന്ന ശ്വാസതടസമാണ് ഒബ്സ്ട്രക്ടീവ് സ്ലീപ് ആപ്നിയ (Obstructive Sleep Apnea). ഇത് അപകടകരമായ ഒരവസ്ഥയാണ്.
* ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശ്വാസതടസം, നിരന്തരമായ കഫക്കെട്ട്, വിട്ടുമാറാത്ത ചുമ എന്നിവ പൊണ്ണത്തടിയുള്ളവരില്‍ നിരന്തരം കാണുന്നു. (തുടരും)
വിവരങ്ങൾ - ഡോ. പ്രമീളാദേവി,
കൺസൾട്ടന്റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ചില അസുഖങ്ങളും അമിതവണ്ണവും
03:47 PM Nov 09, 2022 | Deepika.com