അമിതവണ്ണം എന്നാല്‍ അമിതമായി ശരീരത്തില്‍ കൊഴുപ്പ് അടയുന്ന അവസ്ഥയാണ്. ഇത് ഇന്ന് ഒരു ആഗോള പ്രശ്നമാണ്. അമിതവണ്ണം ധാരാളം അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ചുരുക്കത്തില്‍, നിശബ്ദനായ കൊലയാളിയാണ് അമിതവണ്ണം.
ഭക്ഷണത്തോട് ആസക്തി
വയറിനുള്ളിലും വയറു ഭാഗത്തെ തൊലിക്കടിയിലും അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് മറ്റു ശരീര ഭാഗങ്ങളിലെ കൊഴുപ്പിനെക്കാളും അപകടകാരിയായി പ്രവര്‍ത്തിക്കുന്നത്.
നിരന്തരം സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍ തലച്ചോറില്‍ ഡോപാമീൻ (dopam ine) എന്ന ഹോര്‍മോണിന്റെ അളവു കുറയുകയും ചെറിയ തോതിലുള്ള ഡിപ്രഷന് കാരണമാവുകയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ സംതൃപ്തി നേടാന്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നു എന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിക്കുന്നു. ഇതാണ് ഭക്ഷണത്തോടുള്ള ആസക്തി ( Food Addiction).
ബോഡി മാസ് ഇൻഡക്സ്
അമിതവണ്ണം നിര്‍ണയിക്കുന്നത് BMI അഥവാ ബോഡി മാസ് ഇൻഡക്സ് (Body Mass Index) ഉപയോഗിച്ചാണ്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ട് (Weight in kilogram-നെ Height in metre square കൊണ്ട് )ഹരിക്കുമ്പോള്‍ ബോഡി മാസ് ഇൻഡക്സ് കിട്ടുന്നു.
Over weight അഥവാ അമിതവണ്ണം 25kg/m² - 30kg/m² . Obesity അഥവാ അമിതവണ്ണം - 30 മുതല്‍ 40 വരെ.
മോർബിഡ് ഒബീസിറ്റി
40kg/m² ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അമിതവണ്ണത്തെയാണ് മോർബിഡ് ഒബീസിറ്റി എന്നു പറയുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും അമിതവണ്ണം വര്‍ധിച്ചു വരികയാണ്.
കുറഞ്ഞ ബോഡി മാസ് ഇൻഡക്സ് ആണ് ഏഷ്യ പസഫിക് പോപ്പുലേഷനു വേണ്ടി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. കാരണം, അവരിൽ ഗ്ലൂക്കോസും ലിപ്പിഡും സംബന്ധിച്ച അസുഖങ്ങള്‍ 20kg/m² -ല്‍ തന്നെ കാണപ്പെടുന്നു എന്ന് ഗവേഷണങ്ങള്‍ പറയുന്നു. അമിതവണ്ണം സ്ത്രീകളിലാണ് അധികമായും കണ്ടുവരുന്നത്. (തുടരും)
വിവരങ്ങൾ - ഡോ. പ്രമീളാദേവി,
കൺസൾട്ടന്റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
വയറിനുള്ളിലെ കൊഴുപ്പ് ഏറെ അപകടകാരി
04:38 PM Nov 08, 2022 | Deepika.com