മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കാന്‍ സാധിക്കുന്നത്.
ആർത്രൈറ്റിസ്
സന്ധികളില്‍ തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല് മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്.
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്
പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.
റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (ആമവാതം)
സ്വന്തം പ്രതിരോധശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്.
യൂറിക് ആസിഡ് കൂടിയാൽ
രക്തത്തില്‍ യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാവാം.
ശരീരഭാരം കൂടിയാൽ
ഉയര്‍ന്ന ശരീരഭാരം കാല്‍മുട്ടിലെ തേയ്മാനത്തിന്റെ വേഗം കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകള്‍ ശരിയായ രീതിയില്‍ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗംകൂടാന്‍ കാരണമാകാറുണ്ട്.
(തുടരും)
വിവരങ്ങൾ - ഡോ. ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ,എസ് യുടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം