ഓടുകയും ചാടുകയും വേഗമേറിയ കളികളില്‍ ഏര്പ്പെടുന്പൊഴും കാല് മുട്ടിനു പല തരത്തിലുള്ള പരിക്കുകള്‍ പറ്റാം. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാന്‍ കാല്‍മുട്ടിനെ സഹായിക്കുന്നത്.
മുട്ടിലെ ലിഗമെന്റുകൾ
തുടയെല്ലും (ഫീമര്‍) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു രൂപപ്പെടുന്ന വളരെ സങ്കുചിതമായ ഒരു സന്ധിയാണ് കാല്‍മുട്ട്. ഈ രണ്ട് എല്ലുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം ലിഗമെന്റുകള്‍ ഉണ്ട്. ചിലത് മുട്ടിന് ഉള്ളിലും ചിലത് പുറമെയും ആയി സ്ഥിതി ചെയ്യുന്നു.
പ്രധാന ലിഗമെന്റുകള്‍
കൊളാറ്ററല്‍ ലിഗമെന്റുകൾ
മുട്ടിന്റെ ഇരുവശങ്ങളിലായി കൊളാറ്ററല്‍ (MCL/LCL) ലിഗമെന്റുകള്‍ സ്ഥിതി ചെയ്യുന്നു. ഇവ മുട്ടിനെ വശങ്ങളിലേക്കു തെറ്റുന്നത് തടയുന്നു.
ക്രൂസിയറ്റ് ലിഗമെന്റുകള്‍
ക്രൂസിയറ്റ് ലിഗമെന്റുകള്‍ മുട്ടിന്റെ ഉള്‍ഭാഗത്ത് കുരിശിന്റെ ആകൃതിയില്‍ പരസ്പരം പിണഞ്ഞു സ്ഥിതിചെയ്യുന്നു. ഇവ മുട്ടിന്റെ എല്ലുകള്‍ മുന്പിലേക്കും പിറകിലേക്കും തെറ്റിപ്പോകുന്നത് തടയുന്നു.
മെനിസ്കസ്
മെനിസ്കസ് മുട്ടിന്റെ ഉള്ളില്‍ ഒരു കുഷന് പോലെ പ്രവര്‍ത്തിക്കുന്നു. ലിഗമെന്റുകളുടെ ഗണത്തില്‍ പെടാത്ത ഇവ കാല്‍മുട്ടിലെ പ്രതലങ്ങള്‍ തമ്മില്‍ ഉരസുന്നതും തമ്മില്‍ തെറ്റിപ്പോകുന്നതും തടയുന്നു.
വേഗം കൂടിയ കളികൾക്കിടെ...
കാല്‍മുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേര്‍ക്കുന്ന ലിഗമെന്റുണ്ട് (MPFL). ഇത് പൊട്ടുന്നത് കൂടെക്കൂടെ ചിരട്ട തെറ്റാന്‍ കാരണമാകുന്നു.
വേഗം കൂടിയ കളികള്‍ക്കിടയിലാണ് കാല് മുട്ടിന് പൊതുവെ പരിക്കുകള്‍ പറ്റാറുള്ളത്.
വേഗത്തില്‍ വന്നു കാൽ കുത്തിയ ശേഷം വശങ്ങളിലേക്ക് തിരിയുന്നതു പരിക്കിന് കാരണമാകുന്നു. (തുടരും)
വിവരങ്ങൾ - ഡോ. ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം